Google എങ്ങനെയാണ് എന്റെ സ്വകാര്യത പരിരക്ഷിക്കുകയും വിവരങ്ങൾ സുരക്ഷിതമാക്കുകയും ചെയ്യുന്നത്?

സുരക്ഷയും സ്വകാര്യതയും നിങ്ങൾക്ക് പ്രധാനപ്പെട്ടതാണെന്ന് ഞങ്ങൾക്കറിയാം - അവ ഞങ്ങൾക്കും പ്രധാനപ്പെട്ടതാണ്. ഞങ്ങൾ ശക്തമായ സുരക്ഷ നൽകുന്നതിന് മുൻഗണന നൽകുകയും നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും ആവശ്യമുള്ളപ്പോൾ അവ ആക്‌സസ്സ് ചെയ്യാനാകുമെന്നും നിങ്ങൾക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു.

ശക്തമായ സുരക്ഷ ഉറപ്പാക്കാനും നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാനും നിങ്ങൾക്ക് Google കൂടുതൽ പ്രയോജനപ്രദവും കാര്യക്ഷമവുമാക്കാനും ഞങ്ങൾ എല്ലായ്‌പ്പോഴും പ്രവർത്തിക്കുന്നു. സുരക്ഷയ്‌ക്കായി ഞങ്ങൾ പ്രതിവർഷം ലക്ഷോപലക്ഷം ഡോളർ ചെലവഴിക്കുന്നു, ഒപ്പം നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി നിലനിർത്താൻ ഡാറ്റ സുരക്ഷയിൽ ലോകപ്രശസ്‌തരായ വിദഗ്ദരെ നിയമിക്കുകയും ചെയ്യുന്നു. Google Dashboard, 2-ഘട്ട പരിശോധിച്ചുറപ്പിക്കൽ, 'എന്റെ പരസ്യ കേന്ദ്രത്തിൽ' കണ്ടെത്താവുന്ന വ്യക്തിപരമാക്കിയ പരസ്യ ക്രമീകരണം എന്നിവ പോലുള്ള, ഉപയോഗിക്കാൻ എളുപ്പമുള്ള സ്വകാര്യതാ, സുരക്ഷാ ടൂളുകളും ഞങ്ങൾ നിർമ്മിച്ചിരിക്കുന്നു. അതിനാൽ, നിങ്ങൾ Google-മായി പങ്കിടുന്ന വിവരങ്ങളുടെ നിയന്ത്രണം നിങ്ങൾക്ക് തന്നെ ലഭിക്കുന്നു.

Google സുരക്ഷാ കേന്ദ്രത്തിൽ നിങ്ങളെയും കുടുംബാംഗങ്ങളെയും പരിരക്ഷിക്കുന്നത് എങ്ങനെയെന്നതുൾപ്പെടെ ഓൺലൈനിലെ സുരക്ഷയെക്കുറിച്ച് കൂടുതലറിയാനാകും.

ഞങ്ങൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കുന്നതിനെക്കുറിച്ച് കൂടുതലറിയുക — മാത്രമല്ല നിങ്ങൾക്ക് അവയുടെ നിയന്ത്രണം നൽകുകയും ചെയ്യുന്നു.

എന്റെ അക്കൗണ്ട് ഒരു രാജ്യവുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണ്?

സേവന നിബന്ധനകളിൽ നിങ്ങളുടെ അക്കൗണ്ട് ഒരു രാജ്യവുമായി (അല്ലെങ്കിൽ പ്രദേശവുമായി) ബന്ധപ്പെടുത്തിയിരിക്കുന്നതിനാൽ രണ്ട് കാര്യങ്ങൾ ഞങ്ങൾക്ക് നിർണ്ണയിക്കാം:

  1. നിങ്ങളുടെ വിവരങ്ങൾ പ്രോസസ് ചെയ്യുന്നതും ബാധകമായ സ്വകാര്യതാ നിയമങ്ങൾ പാലിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ളതുമായ സേവനങ്ങൾ ലഭ്യമാക്കുന്ന Google അനുബന്ധ സ്ഥാപനം. പൊതുവിൽ, Google അതിന്റെ ഉപഭോക്തൃ സേവനങ്ങൾ നൽകുന്നത് ഇനിപ്പറയുന്ന രണ്ട് കമ്പനികളിൽ ഏതെങ്കിലും ഒന്നിലൂടെയാണ്:
    1. Google Ireland Limited, നിങ്ങൾ യൂറോപ്യൻ സാമ്പത്തിക മേഖലയിലോ (EU രാജ്യങ്ങളും ഐസ്‌ലൻഡും ലിക്‌റ്റെൻസ്‌റ്റൈനും നോർവേയും) സ്വിറ്റ്സർലൻഡിലോ ആണെങ്കിൽ
    2. Google LLC, യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ളത്, ലോകത്തിലെ മറ്റ് ഭാഗങ്ങൾക്ക്
  2. പ്രാദേശിക നിയമങ്ങൾ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാവുന്ന, നമ്മുടെ ബന്ധത്തെ നിയന്ത്രിക്കുന്ന നിബന്ധനകളുടെ പതിപ്പ്

സേവനങ്ങൾ ലഭ്യമാക്കുന്ന അനുബന്ധ സ്ഥാപനമോ ബന്ധപ്പെടുത്തിയിരിക്കുന്ന രാജ്യമോ ഏതായാലും Google സേവനങ്ങൾ അത് തന്നെയായിരിക്കുമെന്ന കാര്യം ശ്രദ്ധിക്കുക.

നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്ന രാജ്യം നിർണ്ണയിക്കൽ

നിങ്ങൾ പുതിയൊരു അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, നിങ്ങളുടെ Google അക്കൗണ്ട് നിങ്ങൾ സൃഷ്ടിച്ചത് എവിടെയാണെന്നതിനെ അടിസ്ഥാനമാക്കി ഞങ്ങൾ നിങ്ങളുടെ അക്കൗണ്ട് ഒരു രാജ്യവുമായി ബന്ധപ്പെടുത്തുന്നു. കുറഞ്ഞത് ഒരു വർഷം പഴക്കമുള്ള അക്കൗണ്ടുകളുടെ കാര്യത്തിൽ, സാധാരണ നിങ്ങൾ Google സേവനങ്ങൾ ആക്സസ് ചെയ്യാറുള്ള രാജ്യം ഞങ്ങൾ ഉപയോഗിക്കുന്നു — സാധാരണയായി, കഴിഞ്ഞ വർഷം നിങ്ങൾ കൂടുതൽ സമയം ചിലവഴിച്ച രാജ്യം ആയിരിക്കും ഇത്.

ഇടക്കിടെയുള്ള യാത്രകൾ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്ന രാജ്യത്തെ പൊതുവിൽ ബാധിക്കില്ല. നിങ്ങൾ പുതിയൊരു രാജ്യത്തേക്ക് മാറുകയാണെങ്കിൽ, അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്ന രാജ്യം അപ്ഡേറ്റ് ചെയ്യാൻ ഏതാണ്ട് ഒരു വർഷം എടുക്കാം.

നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്ന രാജ്യം നിങ്ങൾ താമസിക്കുന്ന രാജ്യവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അത് നിങ്ങൾ ജോലി ചെയ്യുന്ന രാജ്യവും താമസിക്കുന്ന രാജ്യവും വ്യത്യസ്തമായതിനാലാകാം, കാരണം നിങ്ങൾ IP വിലാസം മറയ്ക്കാൻ ഒരു വെർച്ച്വൽ സ്വകാര്യ നെറ്റ്‌വർക്ക് (VPN) ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, അതല്ലെങ്കിൽ നിങ്ങൾ പ്രാദേശിക അതിർത്തിയുടെ സമീപത്ത് താമസിക്കുന്നതിനാലാകാം. നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്ന രാജ്യം തെറ്റാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽഞങ്ങളെ ബന്ധപ്പെടുക.

Google-ന്റെ തിരയൽ ഫലങ്ങളിൽ നിന്ന് എന്നെക്കുറിച്ചുള്ള വിവരം എങ്ങനെയാണ് നീക്കംചെയ്യാനാവുക?

വെബിൽ എല്ലാവർക്കും ലഭ്യമായിട്ടുള്ള ഉള്ളടക്കത്തിന്റെ പ്രതിഫലനമാണ് Google തിരയൽ ഫലങ്ങൾ. Google തിരയൽ എഞ്ചിനുകൾക്ക് വെബ്‌സൈറ്റുകളിൽ നിന്നും നേരിട്ട് ഉള്ളടക്കം നീക്കംചെയ്യാൻ കഴിയില്ല, അതിനാൽ തിരയൽ ഫലങ്ങൾ Google-ൽ നിന്നും നീക്കം ചെയ്യുന്നത് വെബിൽ നിന്നും ഉള്ളടക്കത്തെ നീക്കംചെയ്യില്ല. നിങ്ങൾ വെബിൽ നിന്നും എന്തെങ്കിലും നീക്കംചെയ്യാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, ഉള്ളടക്കം പോസ്റ്റുചെയ്‌ത സൈറ്റിന്റെ വെബ്‌മാസ്‌റ്ററെ ബന്ധപ്പെടുക. അവരോട് മാറ്റം വരുത്താൻ ആവശ്യപ്പെടുകയും ചെയ്യുക. ഉള്ളടക്കം നീക്കംചെയ്യുകയും Google അപ്‌ഡേറ്റ് ശ്രദ്ധിക്കുകയും ചെയ്‌തുകഴിഞ്ഞാൽ, വിവരങ്ങൾ മേലിൽ Google തിരയൽ ഫലങ്ങളിൽ ദൃശ്യമാകില്ല. നിങ്ങൾക്ക് ഒരു അടിയന്തര നീക്കം ചെയ്യൽ അഭ്യർത്ഥന ഉണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സഹായ പേജ് സന്ദർശിക്കാം.

Google തിരയൽ ഫലങ്ങളിൽ ക്ലിക്കുചെയ്യുമ്പോൾ എന്റെ തിരയൽ ചോദ്യങ്ങൾ വെബ്‌സൈറ്റുകളിലേക്ക് അയയ്ക്കുമോ?

സാധാരണയായി, ഇല്ല. Google Search-ൽ നിങ്ങളൊരു തിരയൽ ഫലത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ, ലക്ഷ്യസ്ഥാന വെബ്‌പേജിലേക്ക് വെബ് ബ്രൗസർ ചില വിവരങ്ങൾ അയയ്ക്കുന്നു. തിരയൽ ഫലങ്ങളുടെ പേജിലെ ഇന്റർനെറ്റ് വിലാസത്തിലോ URL-ലോ നിങ്ങളുടെ തിരയൽ പദങ്ങൾ ദൃശ്യമായേക്കാം, എന്നാൽ ആ URL-നെ റഫറർ URL ആയി ലക്ഷ്യസ്ഥാന പേജിലേക്ക് അയയ്ക്കുന്നതിൽ നിന്ന് ബ്രൗസറുകളെ തടയാൻ ഉദ്ദേശിച്ചുള്ളതാണ് Google Search. തിരയൽ പദങ്ങളെ കുറിച്ചുള്ള ഡാറ്റ ഞങ്ങൾ Google Trends, Google Search Console എന്നിവ വഴി നൽകുന്നു, എന്നാൽ ഈ സാഹചര്യത്തിൽ ഞങ്ങൾ ചോദ്യങ്ങൾ സംയോജിപ്പിക്കുന്നതിനാൽ ഒന്നിലധികം ഉപയോക്താക്കൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ മാത്രമേ ഞങ്ങൾ പങ്കിടൂ.

Google ആപ്സ്
പ്രധാന മെനു