Chrome-ലെയും Android-ലെയും സ്വകാര്യതാ സാൻഡ്ബോക്‌സ് സംരംഭം വഴി ഓൺലൈനിൽ ആളുകളുടെ സ്വകാര്യത മികച്ച രീതിയിൽ പരിരക്ഷിക്കുന്ന മാർഗ്ഗങ്ങളിലൂടെ, ഡിജിറ്റൽ പരസ്യത്തിന്റെ ഡെലിവറിയും തിട്ടപ്പെടുത്തലും പിന്തുണയ്ക്കുന്ന പുതിയ മാർഗ്ഗങ്ങൾ Google പരസ്യം ചെയ്യൽ സേവനങ്ങൾ പരീക്ഷിക്കുന്നു. Chrome-ലോ Android-ലോ പ്രസക്തമായ സ്വകാര്യതാ സാൻഡ്ബോക്‌സ് ക്രമീകരണം പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന ഉപയോക്താക്കൾ, അവരുടെ ബ്രൗസറിലോ മൊബൈലിലോ സംഭരിച്ചിരിക്കുന്ന വിഷയങ്ങളെയോ പരിരക്ഷിത പ്രേക്ഷകരെയോ കുറിച്ചുള്ള ഡാറ്റയെ അടിസ്ഥാനമാക്കി Google-ന്റെ പരസ്യം ചെയ്യൽ സേവനങ്ങളിൽ നിന്നുള്ള പ്രസക്തമായ പരസ്യങ്ങൾ കണ്ടേക്കാം. അവരുടെ ബ്രൗസറിലോ മൊബൈലുകളിലോ സംഭരിച്ചിരിക്കുന്ന ആട്രിബ്യൂഷൻ റിപ്പോർട്ടിംഗ് ഡാറ്റ ഉപയോഗിച്ച് പരസ്യങ്ങളുടെ പ്രകടനം Google-ന്റെ പരസ്യം ചെയ്യൽ സേവനങ്ങൾ തിട്ടപ്പെടുത്തുകയും ചെയ്തേക്കാം. സ്വകാര്യതാ സാൻഡ്ബോക്‌സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ.

Google സേവനങ്ങൾ ഉപയോഗിക്കുന്ന സൈറ്റുകളിൽ നിന്നോ ആപ്പുകളിൽ നിന്നോ ഉള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്ന വിധം

ഉള്ളടക്കം മെച്ചപ്പെടുത്താനും അത് സൗജന്യമായി നൽകാനും നിരവധി വെബ്‌സൈറ്റുകളും ആപ്പുകളും Google സേവനങ്ങൾ ഉപയോഗിക്കുന്നു. അവർ ഞങ്ങളുടെ സേവനങ്ങൾ ഉൾച്ചേർക്കുമ്പോൾ, ഈ സൈറ്റുകളും ആപ്പുകളും Google-മായി വിവരങ്ങൾ പങ്കിടുന്നു.

ഉദാഹരണത്തിന്, Google അനലിറ്റിക്സ് പോലുള്ള വിശകലന ടൂളുകൾ ഉൾപ്പെടെ, AdSense പോലുള്ള പരസ്യ സേവനങ്ങൾ ഉപയോഗിക്കുന്ന ഒരു വെബ്സൈറ്റ് നിങ്ങൾ സന്ദർശിക്കുമ്പോഴോ YouTube-ൽ നിന്നുള്ള വീഡിയോ ഉള്ളടക്കം ഉൾച്ചേർക്കുമ്പോഴോ, നിങ്ങളുടെ വെബ് ബ്രൗസർ സ്വമേധയാ ചില വിവരങ്ങൾ Google-ലേക്ക് അയയ്ക്കുന്നു. നിങ്ങൾ സന്ദർശിക്കുന്ന പേജിന്റെ URL-ഉം നിങ്ങളുടെ IP വിലാസവും ഇതിൽ ഉൾപ്പെടുന്നു. ഞങ്ങൾ നിങ്ങളുടെ ബ്രൗസറിൽ കുക്കികൾ സജ്ജീകരിക്കുകയോ അല്ലെങ്കിൽ മുമ്പേ അവിടെയുള്ള കുക്കികൾ വായിക്കുകയോ ചെയ്തേക്കാം. Google പരസ്യം നൽകൽ സേവനങ്ങൾ ഉപയോഗിക്കുന്ന ആപ്പുകളും, പരസ്യം നൽകുന്നതിന്, ആപ്പിന്റെ പേരും തനത് ഐഡന്റിഫയറും പോലെയുള്ള വിവരങ്ങൾ, Google-മായി പങ്കിടുന്നു.

ഞങ്ങളുടെ സേവനങ്ങൾ നൽകാനും അവ പരിപാലിക്കാനും മെച്ചപ്പെടുത്താനും പുതിയ സേവനങ്ങൾ വികസിപ്പിക്കാനും പരസ്യം നൽകലിന്റെ കാര്യക്ഷമത അളക്കാനും തട്ടിപ്പിനും ദുരുപയോഗത്തിനും എതിരെ പരിരക്ഷ നൽകാനും Google-ലും ഞങ്ങളുടെ പങ്കാളി സൈറ്റുകളിലും ആപ്പുകളിലും നിങ്ങൾ കാണുന്ന ഉള്ളടക്കവും പരസ്യങ്ങളും വ്യക്തിപരമാക്കാനും, സൈറ്റുകളും ആപ്പുകളും മുഖേന പങ്കിടപ്പെടുന്ന വിവരങ്ങൾ Google ഉപയോഗിക്കുന്നു. ഈ ഉദ്ദേശ്യങ്ങളിൽ ഓരോന്നിനുമായി, ഞങ്ങൾ എങ്ങനെയാണ് ഡാറ്റ പ്രോസസ് ചെയ്യുന്നത് എന്നതിനെ കുറിച്ച് കൂടുതലറിയാൻ ഞങ്ങളുടെ സ്വകാര്യതാ നയവും Google പരസ്യങ്ങളെ കുറിച്ചും പരസ്യം നൽകലിന്റെ സന്ദർഭത്തിൽ നിങ്ങളുടെ വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നതിനെ കുറിച്ചും Google ഈ വിവരങ്ങൾ എത്രകാലം സംഭരിക്കുന്നു എന്നതിനെ കുറിച്ചും കൂടുതലറിയാൻ പരസ്യം നൽകൽ പേജും കാണുക.

നിങ്ങളുടെ വിവരങ്ങൾ പ്രോസസ് ചെയ്യാൻ Google ആശ്രയിക്കുന്ന നിയമപരമായ കാരണങ്ങൾ ഞങ്ങളുടെ സ്വകാര്യതാ നയം വിശദീകരിക്കുന്നു — ഉദാഹരണത്തിന്, നിങ്ങളുടെ സമ്മതത്തോടെയോ ഞങ്ങളുടെ ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങളുടെ സേവനങ്ങൾ നൽകുന്നതും പരിപാലിക്കുന്നതും മെച്ചപ്പെടുത്തുന്നതും പോലുള്ള നിയമപരമായ താൽപ്പര്യങ്ങൾ പിന്തുടരുന്നതിനോ ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ പ്രോസസ് ചെയ്‌തേക്കാം.

ചിലപ്പോഴോക്കെ, സൈറ്റുകളും ആപ്പുകളും ഞങ്ങളുമായി പങ്കിട്ട വിവരങ്ങൾ പ്രോസസ് ചെയ്യുമ്പോൾ, നിങ്ങളുടെ വിവരങ്ങൾ പ്രോസസ് ചെയ്യാൻ Google-നെ അനുവദിക്കുന്നതിന് മുമ്പ് ആ സൈറ്റുകളും ആപ്പുകളും നിങ്ങളോട് സമ്മതം ചോദിക്കും. ഉദാഹരണത്തിന്, സൈറ്റ് ശേഖരിക്കുന്ന വിവരങ്ങൾ പ്രോസസ് ചെയ്യുന്നതിനുള്ള സമ്മതം Google-ന് നൽകാൻ ആവശ്യപ്പെടുന്ന സൈറ്റിൽ ഒരു ബാനർ പ്രത്യക്ഷപ്പെട്ടേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ, Google സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്ന നിയമപരമായ കാരണങ്ങളേക്കാൾ കൂടുതൽ, നിങ്ങൾ സൈറ്റിനോ ആപ്പിനോ നൽകുന്ന സമ്മതത്തിൽ വിവരിച്ചിരിക്കുന്ന ഉദ്ദേശ്യങ്ങൾക്കായിരിക്കും ഞങ്ങൾ പരിഗണന നൽകുക. നിങ്ങളുടെ സമ്മതം മാറ്റുകയോ പിൻ‌വലിക്കുകയോ ചെയ്യണമെങ്കിൽ, അങ്ങനെ ചെയ്യാൻ നിങ്ങൾ സംശയാസ്‌പദമായ സൈറ്റോ ആപ്പോ സന്ദർശിക്കണം.

പരസ്യം വ്യക്തിപരമാക്കൽ

പരസ്യം വ്യക്തിപരമാക്കൽ ഓണാക്കിയിട്ടുണ്ടെങ്കിൽ, പരസ്യങ്ങൾ നിങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാക്കാൻ നിങ്ങളുടെ വിവരങ്ങൾ Google ഉപയോഗിക്കും. ഉദാഹരണത്തിന്, 'മൗണ്ടെയ്‌ൻ ബൈക്കുകൾ' വിൽക്കുന്ന ഒരു വെബ്‌സൈറ്റ്, Google-ന്റെ പരസ്യ സേവനങ്ങൾ ഉപയോഗിച്ചേക്കാം. നിങ്ങൾ ആ സൈറ്റ് സന്ദർശിച്ചതിന് ശേഷം, Google നൽകുന്ന പരസ്യങ്ങൾ കാണിക്കുന്ന മറ്റൊരു സൈറ്റിൽ മൗണ്ടെയ്‌ൻ ബൈക്കുകളുമായി ബന്ധപ്പെട്ട ഒരു പരസ്യം നിങ്ങൾ കണ്ടേക്കാം.

പരസ്യം വ്യക്തിപരമാക്കൽ ഓഫാണെങ്കിൽ, പരസ്യ പ്രൊഫൈൽ സൃഷ്ടിക്കാനോ Google നിങ്ങൾക്ക് കാണിക്കുന്ന പരസ്യങ്ങൾ വ്യക്തിപരമാക്കാനോ Google നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുകയില്ല. അപ്പോഴും നിങ്ങൾ പരസ്യങ്ങൾ കാണും, എന്നാൽ അവ അത്ര ഉപയോഗപ്രദമാകണം എന്നില്ല. നിങ്ങൾ കാണുന്ന വെബ്‌സൈറ്റിന്റെയോ ആപ്പിന്റെയോ വിഷയം, നിങ്ങളുടെ നിലവിലെ തിരയൽ പദങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ പൊതുവായ ലൊക്കേഷൻ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും അപ്പോഴും പരസ്യങ്ങൾ കാണിക്കുക, എന്നാൽ നിങ്ങളുടെ താൽപ്പര്യങ്ങളോ തിരയൽ ചരിത്രമോ ബ്രൗസിംഗ് ചരിത്രമോ ഉപയോഗിക്കുകയില്ല. പരസ്യം നൽകലിന്റെ കാര്യക്ഷമത അളക്കലും തട്ടിപ്പിനും ദുരുപയോഗത്തിനും എതിരെ പരിരക്ഷ നൽകലും പോലെ, മുകളിൽ പരാമർശിച്ചിട്ടുള്ള മറ്റ് ഉദ്ദേശ്യങ്ങൾക്കായി തുടർന്നും നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കപ്പെടും.

Google സേവനങ്ങൾ ഉപയോഗിക്കുന്ന ഒരു വെബ്‌സൈറ്റുമായോ ആപ്പുമായോ നിങ്ങൾ ഇന്റരാക്‌റ്റ് ചെയ്യുമ്പോൾ, Google ഉൾപ്പെടെയുള്ള പരസ്യ ദാതാക്കളിൽ നിന്നുള്ള വ്യക്തിപരമാക്കിയ പരസ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് തിരഞ്ഞെടുക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. തിരഞ്ഞെടുപ്പ് എന്തുതന്നെ ആയാലും, നിങ്ങളുടെ പരസ്യം വ്യക്തിപരമാക്കൽ ക്രമീകരണം ഓഫാണെങ്കിലോ അക്കൗണ്ടിന് വ്യക്തിപരമാക്കിയ പരസ്യങ്ങൾക്ക് യോഗ്യതയില്ലെങ്കിലോ, നിങ്ങൾ കാണുന്ന പരസ്യങ്ങൾ Google വ്യക്തിപരമാക്കില്ല.

പരസ്യങ്ങൾ കാണിക്കാൻ ഞങ്ങൾ എന്തൊക്കെ വിവരങ്ങളാണ് ഉപയോഗിക്കുന്നതെന്ന്, നിങ്ങളുടെ പരസ്യ ക്രമീകരണം സന്ദർശിക്കുക വഴി നിങ്ങൾക്ക് നിയന്ത്രിക്കാവുന്നതാണ്.

ഈ സൈറ്റുകളിലും ആപ്പുകളിലും Google മുഖേന ശേഖരിക്കപ്പെടുന്ന വിവരങ്ങൾ നിങ്ങൾക്കെങ്ങനെ നിയന്ത്രിക്കാനാകും

Google സേവനങ്ങൾ ഉപയോഗിക്കുന്ന സൈറ്റുകളും ആപ്പുകളും നിങ്ങൾ സന്ദർശിക്കുമ്പോഴോ അവയുമായി ഇന്റരാക്‌റ്റ് ചെയ്യുമ്പോഴോ നിങ്ങളുടെ ഉപകരണം മുഖേന പങ്കിടപ്പെടുന്ന വിവരങ്ങൾ നിങ്ങൾക്ക് നിയന്ത്രിക്കുന്നതിനുള്ള ചില മാർഗ്ഗങ്ങൾ ഇതാ:

  • Google സേവനങ്ങളിലോ (Google തിരയലോ YouTube-ഓ പോലെയുള്ളവ) Google പരസ്യ സേവനങ്ങൾ ഉപയോഗിക്കുന്ന Google ഇതര വെബ്‌സൈറ്റുകളിലോ ആപ്പുകളിലോ നിങ്ങൾ കാണുന്ന പരസ്യങ്ങളെ നിയന്ത്രിക്കാൻ പരസ്യ ക്രമീകരണം നിങ്ങളെ സഹായിക്കും. എങ്ങനെയാണ് പരസ്യങ്ങൾ വ്യക്തിപരമാക്കപ്പെടുന്നതെന്ന് അറിയാനും വ്യക്തിപരമാക്കൽ ഒഴിവാക്കാനും നിർദ്ദിഷ്‌ട പരസ്യദാതാക്കളെ ബ്ലോക്ക് ചെയ്യാനും നിങ്ങൾക്കാകും.
  • നിങ്ങൾ Google അക്കൗണ്ടിൽ സൈൻ ഇൻ ചെയ്‌തിരിക്കുകയാണെങ്കിൽ, അക്കൗണ്ട് ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ, നിങ്ങൾ സന്ദർശിച്ചിട്ടുള്ള സൈറ്റുകളിലും ആപ്പുകളിലും നിന്ന് ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഉൾപ്പെടെ, നിങ്ങൾ Google സേവനങ്ങൾ ഉപയോഗിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ഡാറ്റ അവലോകനം ചെയ്യാനും നിയന്ത്രിക്കാനും എന്റെ ആക്‌റ്റിവിറ്റി നിങ്ങളെ അനുവദിക്കുന്നു. തീയതി പ്രകാരമോ വിഷയ പ്രകാരമോ നിങ്ങൾ ബ്രൗസ് ചെയ്യാവുന്നതാണ്, നിങ്ങളുടെ ആക്‌റ്റിവിറ്റി ഭാഗികമായോ പൂർണ്ണമായോ നിങ്ങൾ ഇല്ലാതാക്കുകയും ചെയ്യാം.
  • സന്ദർശകർ എങ്ങനെയാണ് തങ്ങളുടെ സൈറ്റുകളിലോ ആപ്പുകളിലോ ഇടപഴകുന്നതെന്ന് മനസ്സിലാക്കാൻ, പല വെബ്‌സൈറ്റുകളും ആപ്പുകളും Google അനലിറ്റിക്‌സ് ഉപയോഗിക്കുന്നു. ബ്രൗസറിൽ അനലിറ്റിക്‌സ് ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, Google അനലിറ്റിക്‌സ് ബ്രൗസർ ആഡ്-ഓൺ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. Google അനലിറ്റിക്‌സും സ്വകാര്യതയും എന്നതിനെ കുറിച്ച് കൂടുതലറിയുക.
  • ബ്രൗസർ ചരിത്രത്തിലോ അക്കൗണ്ട് ചരിത്രത്തിലോ വെബ്‌പേജുകളും ഫയലുകളും റെക്കോർഡ് ചെയ്യാതെ വെബ് ബ്രൗസ് ചെയ്യാൻ Chrome-ലെ അദൃശ്യ മോഡ് നിങ്ങളെ അനുവദിക്കുന്നു (നിങ്ങൾ സൈൻ ഇൻ ചെയ്യാൻ തിരഞ്ഞെടുക്കാത്ത പക്ഷം). നിങ്ങളുടെ അദൃശ്യ വിൻഡോകളും ടാബുകളുമെല്ലാം അടച്ചുകഴിഞ്ഞാൽ കുക്കികൾ ഇല്ലാതാക്കപ്പെടുകയും ബുക്ക്‌മാർക്കുകളും ക്രമീകരണവും നിങ്ങൾ ഇല്ലാതാക്കുന്നതുവരെ സംഭരിക്കപ്പെടുകയും ചെയ്യും. കുക്കികളെ കുറിച്ച് കൂടുതലറിയുക. Chrome-ലോ മറ്റ് സ്വകാര്യ ബ്രൗസിംഗ് മോഡുകളിലോ അദൃശ്യ മോഡ് ഉപയോഗിക്കുന്നത്, Google സേവനങ്ങൾ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകൾ നിങ്ങൾ സന്ദർശിക്കുമ്പോൾ ഡാറ്റ ശേഖരിക്കുന്നതിനെ തടയില്ല, ഈ ബ്രൗസറുകൾ ഉപയോഗിച്ച് നിങ്ങൾ വെബ്‌സൈറ്റുകൾ സന്ദർശിക്കുമ്പോഴും Google ഡാറ്റ ശേഖരിച്ചേക്കാം.
  • Chrome ഉൾപ്പെടെ പല ബ്രൗസറുകളും, മൂന്നാം കക്ഷി കുക്കികളെ ബ്ലോക്ക് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. ബ്രൗസറിനുള്ളിൽ നിന്ന് നിലവിലുള്ള എന്തെങ്കിലും കുക്കികൾ നിങ്ങൾക്ക് മായ്‌ക്കുകയും ചെയ്യാവുന്നതാണ്. Chrome-ൽ കുക്കികൾ നിയന്ത്രിക്കുന്നതിനെ കുറിച്ച് കൂടുതലറിയുക.
Google ആപ്സ്
പ്രധാന മെനു