Google എങ്ങനെയാണ് പാറ്റേൺ തിരിച്ചറിയൽ ഉപയോഗിക്കുന്നത്

ചിത്രങ്ങൾ മനസ്സിലാക്കാനായി Google എങ്ങനെയാണ് പാറ്റേൺ തിരിച്ചറിയൽ ഉപയോഗിക്കുന്നത്

ആളുകൾ കാണുന്നത് പോലെയല്ല കമ്പ്യൂട്ടറുകൾ ഫോട്ടോകളും വീഡിയോകളും "കാണുന്നത്". നിങ്ങൾ ഒരു ഫോട്ടോ നോക്കുമ്പോൾ, നിങ്ങളുടെ അടുത്ത സുഹൃത്ത് അവളുടെ വീടിന് മുന്നിൽ നിൽക്കുന്നത് നിങ്ങൾക്ക് കാണാനായേക്കും. അതേ ചിത്രം ഒരു കമ്പ്യൂട്ടറിന്റെ കാഴ്‌ചപ്പാടിൽ വർണ്ണ മൂല്യങ്ങളെക്കുറിച്ചുള്ള ആകൃതികളും വിവരങ്ങളും നൽകുന്ന ഒരു കൂട്ടം ഡാറ്റ മാത്രമായിരിക്കും. ആ ഫോട്ടോ കാണുമ്പോ‌ൾ നിങ്ങൾ പ്രതികരിക്കുന്ന പോലെ കമ്പ്യൂട്ടർ പ്രതികരിക്കില്ലെന്നിരിക്കെ, ഒരു കമ്പ്യൂട്ടറിനെ പ്രത്യേക പാറ്റേണുകളിലുള്ള വർണ്ണങ്ങളും ആകൃതികളും തിരിച്ചറിയാനാണ് പരിശീലിപ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ബീച്ച് പോലുള്ളൊരു ഭൂപ്രകൃതിയുടെയോ കാർ പോലുള്ളൊരു വസ്തുവിന്റെയോ ഒരു ഡിജിറ്റൽ ചിത്രം നിർമ്മിക്കാനായി പ്രത്യേക പാറ്റേണുകളിലുള്ള ആകൃതികളും വർണ്ണങ്ങളും തിരിച്ചറിയാനായിരിക്കാം ഒരു കമ്പ്യൂട്ടറിനെ പരിശീലിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ ഫോട്ടോകളെ ഓർഗനൈസ് ചെയ്യാനും ലളിതമായ തിരയൽ ഉപയോഗിച്ച് ഏതൊരു ഫോട്ടോയും കണ്ടെത്താൻ ഉപയോക്താക്കളെ അനുവദിക്കാനും Google ഫോട്ടോസിനെ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

ഒരു മുഖത്തിന്റെ ഡിജിറ്റൽ ചിത്രം നിർമ്മിക്കാനായി പ്രത്യേക പാറ്റേണുകളിലുള്ള ആകൃതികളും വർണ്ണങ്ങളും തിരിച്ചറിയാനായിരിക്കാം ഒരു കമ്പ്യൂട്ടറിനെ പരിശീലിപ്പിച്ചിരിക്കുന്നത്. ഈ പ്രക്രിയ മുഖം തിരിച്ചറിയൽ എന്നറിയപ്പെടുന്നു, ഈ സാങ്കേതികവിദ്യയാണ് Google-നെ തെരുവ് കാഴ്‌ച പോലുള്ള സേവനങ്ങളിൽ നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാൻ സഹായിക്കുന്നത്, തെരുവ് കാഴ്‌ച കാർ പോകുമ്പോൾ തെരുവിൽ നിൽക്കുന്ന ആളുകളുടെ മുഖം കണ്ടെത്തി മങ്ങിക്കാൻ ശ്രമിക്കുന്നതിന് കമ്പ്യൂട്ടറുകൾ ഇതുപയോഗിക്കുന്നു.

നിങ്ങൾക്ക് അൽപ്പം കൂടി മെച്ചപ്പെട്ടത് ലഭിക്കുകയാണെങ്കിൽ, മുഖം കണ്ടെത്തലിനെ ശക്തമാക്കുന്ന ഇതേ പാറ്റേണിലുള്ള തിരിച്ചറിയൽ സങ്കേതികവിദ്യയ്‌ക്ക്, കണ്ടെത്തിയ മുഖത്തിന്റെ സവിശേഷതകൾ മനസ്സിലാക്കാൻ ഒരു കമ്പ്യൂട്ടറിനെ സഹായിക്കാനാകും. ഉദാഹരണത്തിന്, ഒരു മുഖം ചിരിക്കുകയാണെന്നോ മുഖത്തിലെ കണ്ണ് അടഞ്ഞിരിക്കുന്നുവെന്നോ നിർദ്ദേശിക്കുന്ന ചില പാറ്റേണുകൾ ഉണ്ടായിരിക്കാം. നിങ്ങളുടെ ഫോട്ടോകളിൽ നിന്നും വീഡിയോകളിൽ നിന്നും സൃഷ്ടിച്ചിട്ടുള്ള സിനിമകളെയും മറ്റ് ഇഫക്‌റ്റുകളെയും കുറിച്ചുള്ള Google ഫോട്ടോകളുടെ നിർദ്ദേശങ്ങൾ പോലെയുള്ള ഫീച്ചറുകളെ സഹായിക്കാൻ ഇതുപോലുള്ള വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്.

ചില രാജ്യങ്ങളിൽ Google ഫോട്ടോസിൽ ലഭ്യമായ മുഖം ഗ്രൂപ്പ് ചെയ്യൽ സവിശേഷതയ്ക്ക് ശക്തി പകരുന്നതും സമാനമായ സാങ്കേതികവിദ്യയാണ്, സമാനമായ മുഖങ്ങളെ തിരിച്ചറിയാനും അവയെ ഒരുമിച്ച് ഗ്രൂപ്പ് ചെയ്യാനും കമ്പ്യൂട്ടറുകളെ ഇത് സഹായിക്കുന്നു, ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോട്ടോകളെ തിരയുന്നതും മാനേജ് ചെയ്യുന്നതും ഇത് എളുപ്പമുള്ളതാക്കുന്നു. മുഖം ഗ്രൂപ്പ് ചെയ്യുന്നതിനെ കുറിച്ച് Google ഫോട്ടോസ് സഹായ കേന്ദ്രത്തിൽ കൂടുതലറിയുക.

എങ്ങനെയാണ് വോയ്‌സ് തിരയൽ പ്രവർത്തിക്കുന്നത്

Google തിരയ‌ൽ ക്ലയന്റ് അപ്ലിക്കേഷനിൽ ഒരു ചോദ്യം ടൈപ്പ് ചെയ്യുന്നതിന് പകരം ആ ചോദ്യത്തിന്റെ വോയ്‌സ് അന്വേഷണം നൽകാൻ വോയ്‌സ് തിരയൽ അനുവദിക്കുന്നു. പറഞ്ഞ വാക്കുകൾ എഴുതിയ വാചകമായി പകർത്താൻ അത്, പാറ്റേൺ തിരിച്ചറിയൽ ഉപയോഗിക്കുന്നു. നിങ്ങൾ പറഞ്ഞതെന്താണെന്ന് തിരിച്ചറിയാനായി ഞങ്ങൾ ഉച്ചാരണങ്ങൾ Google സെർവറുകൾക്ക് അയയ്‌ക്കുന്നു.

വോയ്‌സ് തിരയലിനുള്ള ഓരോ വോയ്‌സ് ചോദ്യത്തിനും ഞങ്ങൾ ഭാഷ, രാജ്യം, എന്താണ് പറഞ്ഞതെന്ന ഞങ്ങളുടെ സിസ്റ്റത്തിന്റെ അനുമാനം എന്നിവ സംഭരിക്കുന്നു. നിങ്ങളുടെ ഉച്ചാരണ ഡാറ്റ ഉപയോഗിക്കാൻ നിങ്ങൾ സമ്മതിച്ചിട്ടുണ്ടെങ്കിൽ, കൃത്യമായ തിരയൽ ചോദ്യം മികച്ച രീതിയിൽ തിരിച്ചറിയുന്നതിന് സിസ്റ്റത്തെ പരിശീലിപ്പിക്കുന്നത് ഉൾപ്പെടെ ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ ഉച്ചാരണം സൂക്ഷിക്കുന്നു. വോയ്‌സ് തിരയൽ പ്രവർത്തനം ഉപയോഗിക്കാൻ ഉദ്ദേശ്യമുണ്ടെന്ന് നിങ്ങൾ സൂചിപ്പിക്കുന്നതുവരെ ഞങ്ങൾ ഉച്ചാരണമൊന്നും Google-ന് അയയ്‌ക്കില്ല (ഉദാഹരണത്തിന്, ദ്രുത തിരയൽ ബാറിലോ വെർച്വൽ കീബോർഡിലോ മൈക്രോഫോൺ ഐക്കൺ അമർത്തുന്നത് അല്ലെങ്കിൽ വോയ്‌സ് തിരയൽ പ്രവർത്തനം ലഭ്യമാണെന്ന് ദ്രുത തിരയൽ ബാർ സൂചിപ്പിക്കുമ്പോൾ “Google” എന്ന് പറയുന്നത്).