ശേഖരിക്കുന്ന ഡാറ്റ Google എങ്ങനെയാണ് കൈവശം വയ്‌ക്കുന്നത്

നിങ്ങൾ Google ഉപയോഗിക്കുന്ന മുറയ്ക്ക് ഞങ്ങൾ ഡാറ്റ ശേഖരിക്കുന്നു. ഞങ്ങൾ എന്തൊക്കെ ശേഖരിക്കുന്നു, എന്തിനാണ് ഞങ്ങളത് ശേഖരിക്കുന്നത്, നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ വിവരങ്ങൾ നിയന്ത്രിക്കാൻ കഴിയും എന്നിങ്ങനെയുള്ള വിവരങ്ങൾ ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്നു. ഞങ്ങൾ എന്തുകൊണ്ടാണ് വ്യത്യസ്ത തരത്തിലുള്ള ഡാറ്റ, വ്യത്യസ്ത കാലയളവ് സമയത്തേക്ക് കൈവശം വയ്ക്കുന്നതെന്ന് ഈ കൈവശം വയ്ക്കൽ നയം വിവരിക്കുന്നു.

ചില ഡാറ്റ നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ ഇല്ലാതാക്കാവുന്നതാണ്, ചില ഡാറ്റയാകട്ടെ സ്വമേധയാ ഇല്ലാതാക്കപ്പെടുന്നു, ആവശ്യമാകുമ്പോൾ, കൂടുതൽ കാലയളവ് സമയത്തേക്ക് ചില ഡാറ്റ ഞങ്ങൾ കൈവശം വയ്ക്കുന്നു. നിങ്ങൾ ഡാറ്റ ഇല്ലാതാക്കുമ്പോൾ, ഞങ്ങളുടെ സെർവറുകളിൽ നിന്ന് നിങ്ങളുടെ ഡാറ്റ സുരക്ഷിതമായും പൂർണ്ണമായും നീക്കം ചെയ്യപ്പെടുന്നുണ്ടെന്നോ വ്യക്തിവിവരങ്ങൾ എടുത്ത് നീക്കിയ രൂപത്തിൽ മാത്രമാണ് കൈവശം വയ്‌ക്കുന്നതെന്നോ ഉറപ്പാക്കാൻ, ഒരു ഇല്ലാതാക്കൽ നയം ഞങ്ങൾ പാലിക്കുന്നു. എങ്ങനെയാണ് Google ഡാറ്റയിൽ നിന്ന് വ്യക്തിവിവരങ്ങൾ എടുത്തുനീക്കുന്നത്

നിങ്ങൾ നീക്കം ചെയ്യുന്നത് വരെ വിവരങ്ങൾ കൈവശം വയ്ക്കപ്പെടും

നിങ്ങളുടെ Google അക്കൗണ്ടിൽ സംഭരിച്ചിട്ടുള്ള ഡാറ്റ തിരുത്താനോ ഇല്ലാതാക്കാനോ നിങ്ങളെ അനുവദിക്കുന്ന സേവനങ്ങളുടെ ഒരു നിര ഞങ്ങൾ നൽകുന്നുണ്ട്. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇവ ചെയ്യാനാകും:

നിങ്ങൾ നീക്കം ചെയ്യാൻ തീരുമാനിക്കുന്നത് വരെ നിങ്ങളുടെ Google അക്കൗണ്ടിൽ ഈ ഡാറ്റ ഞങ്ങൾ സൂക്ഷിക്കും. Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാതെ നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നുവെങ്കിൽ, ഒരു ഉപകരണമോ ബ്രൗസറോ ആപ്പോ പോലെ, ഞങ്ങളുടെ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ നിങ്ങൾ ഉപയോഗിക്കുന്നതുമായി ലിങ്ക് ചെയ്‌തിട്ടുള്ള ചില വിവരങ്ങൾ ഇല്ലാതാക്കുന്നതിനുള്ള കഴിവും നിങ്ങൾക്ക് ഞങ്ങൾ നൽകുന്നു.

ഒരു നിർദ്ദിഷ്ട കാലയളവ് സമയത്തിന് ശേഷം കാലഹരണപ്പെടുന്ന ഡാറ്റ

ചില സാഹചര്യങ്ങളിൽ, ഡാറ്റ ഇല്ലാതാക്കുന്നതിന് ഒരു വഴി നൽകുന്നതിന് പകരമായി, മുൻകൂട്ടി നിശ്ചയിച്ച കാലയളവ് സമയത്തോളം അത് ഞങ്ങൾ സംഭരിക്കുന്നു. ഓരോ തരം ഡാറ്റയ്‌ക്കും, അതിന്റെ ശേഖരണത്തിന്റെ കാരണത്തെ അടിസ്ഥാനമാക്കി, ഞങ്ങൾ കൈവശം വയ്ക്കൽ സമയ പരിധികൽ സജ്ജീകരിക്കുന്നു. ഉദാഹരണത്തിന്, പല വ്യത്യസ്ത തരം ഉപകരണ തരങ്ങളിൽ ശരിയായി ഞങ്ങളുടെ സേവനങ്ങൾ ദൃശ്യമാകുന്നുണ്ട് എന്ന് ഉറപ്പാക്കാൻ, 9 മാസം വരെ ബ്രൗസറിന്റെ വീതിയേയും ഉയരത്തേയും കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ കൈവശം സൂക്ഷിച്ചേക്കാം. സജ്ജീകരിച്ചിട്ടുള്ള സമയ കാലയളവുകൾക്ക് ഉള്ളിൽ ചിലതരം ഡാറ്റയിൽ നിന്ന് വ്യക്തിവിവരങ്ങൾ നീക്കം ചെയ്യുന്നതിനും എടുത്ത് നീക്കുന്നതിനുള്ള നടപടികളും ഞങ്ങൾ കൈക്കൊള്ളുന്നു. ഉദാഹരണത്തിന് ഞങ്ങൾ, 9 മാസത്തിന് ശേഷം IP വിലാസത്തിന്റെ ഒരു ഭാഗവും 18 മാസത്തിന് ശേഷം കുക്കി വിവരങ്ങളും നീക്കം ചെയ്‌ത് സെർവർ ലോഗുകളിലെ പരസ്യം ചെയ്യൽ ഡാറ്റയിലെ വ്യക്തിപരമായ വിവരങ്ങൾ നീക്കം ചെയ്യുന്നു. ഉപയോക്താക്കളുടെ Google Account-കളിൽ നിന്ന് വിച്ഛേദിക്കപ്പെട്ട ചോദ്യങ്ങൾ പോലുള്ള വ്യക്തിപര വിവരങ്ങൾ എടുത്തുനീക്കിയ ഡാറ്റയും ഞങ്ങൾ ഒരു നിശ്ചിത കാലയളവിലേക്ക് നിലനിർത്തിയേക്കാം.

നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നത് വരെ കൈവശം വയ്ക്കപ്പെടുന്ന വിവരങ്ങൾ

ഞങ്ങളുടെ ഫീച്ചറുകളുമായി എങ്ങനെയാണ് ഉപയോക്താക്കൾ ഇന്റരാക്‌റ്റ് ചെയ്യുന്നതെന്നും ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ മെച്ചപ്പെടുത്താമെന്നും മനസ്സിലാക്കാൻ ചില ഡാറ്റ സഹായിക്കുന്നുവെങ്കിൽ, നിങ്ങളുടെ Google Account നിലവിലുള്ള കാലയളവോളം അത്തരം ഡാറ്റ ഞങ്ങൾ സൂക്ഷിക്കുന്നു. ഉദാഹരണത്തിന്, Google Maps-ൽ നിങ്ങൾ തിരഞ്ഞ ഒരു വിലാസം ഇല്ലാതാക്കുകയാണെങ്കിൽ, നിങ്ങൾ 'വഴികൾ' ഫീച്ചർ ഉപയോഗിച്ചു എന്ന വിവരം നിങ്ങളുടെ അക്കൗണ്ടിൽ തുടർന്നും സംഭരിച്ചേക്കാം. അതുവഴി, ഭാവിയിൽ 'വഴികൾ' ഫീച്ചർ എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങളെ കാണിക്കുന്നത് ഒഴിവാക്കാൻ Google Maps-ന് കഴിയും.

പരിമിത ഉദ്ദേശ്യങ്ങൾക്കായി വിപുലമായ കാലയളവ് സമയത്തേക്ക് കൈവശം വയ്‌ക്കപ്പെടുന്ന വിവരങ്ങൾ

ചില സമയങ്ങളിൽ ബിസിനസ്സ് ആവശ്യതകളും നിയമപരമായ ആവശ്യതകളും, നിർദ്ദിഷ്ട ഉദ്ദേശ്യങ്ങൾക്കായി, ഒരു വിപുലമായ കാലയളവ് സമയത്തേക്ക് ചില വിവരങ്ങൾ കൈവശം വയ്ക്കാൻ ഞങ്ങളെ ബാധ്യസ്ഥരാക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് വേണ്ടി Google ഒരു പേയ്‌മെന്റ് പ്രോസസ് ചെയ്യുമ്പോഴോ നിങ്ങൾ Google-നൊരു പേയ്‌മെന്റ് നടത്തുമ്പോഴോ, നികുതി അല്ലെങ്കിൽ അക്കൗണ്ടിംഗ് ഉദ്ദേശ്യങ്ങൾ ആവശ്യമായത് പോലെ, കൂടുതൽ കാലയളവ് സമയത്തേക്ക് ഈ ഡാറ്റ ഞങ്ങൾ കൈവശം വയ്ക്കും. കൂടുതൽ കാലയളവ് സമയത്തേക്ക് ചില ഡാറ്റ ഞങ്ങൾ കൈവശം വച്ചേക്കാമെന്നതിന്റെ കാരണങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

സുരക്ഷിതവും സമ്പൂർണ്ണവുമായ ഇല്ലാതാക്കൽ സാധ്യമാക്കൽ

നിങ്ങളുടെ Google അക്കൗണ്ടിലെ ഡാറ്റ ഇല്ലാതാക്കുമ്പോൾ, ഉൽപ്പന്നത്തിൽ നിന്നും ഞങ്ങളുടെ സിസ്റ്റങ്ങളിൽ നിന്നും അത് നീക്കം ചെയ്യുന്നതിന് പ്രക്രിയ ഞങ്ങൾ ഉടനടി ആരംഭിക്കും. ആദ്യം, കാഴ്ചയിൽ നിന്ന് അത് ഉടനടി നീക്കം ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം, നിങ്ങളുടെ Google അനുഭവം വ്യക്തിപരമാക്കാൻ തുടർന്നങ്ങോട്ട് ഈ ഡാറ്റ ഉപയോഗിക്കുകയില്ല. ഉദാഹരണത്തിന്, എന്റെ ആക്‌റ്റിവിറ്റി ഡാഷ്ബോർഡിൽ നിന്ന്, നിങ്ങൾ കണ്ട ഒരു വീഡിയോ നിങ്ങൾ ഇല്ലാതാക്കുന്നുവെങ്കിൽ, വീഡിയോയുടെ നിങ്ങളുടെ കാണൽ പുരോഗതി കാണിക്കുന്നത് YouTube ഉടനടി നിർത്തും.

തുടർന്ന്, ഞങ്ങളുടെ സ്റ്റോറേജ് സിസ്റ്റങ്ങളിൽ നിന്ന് ഡാറ്റ സുരക്ഷിതമായും സമ്പൂർണ്ണമായും ഇല്ലാതാക്കുന്നതിന് രൂപകൽപ്പന ചെയ്‌തിട്ടുള്ള ഒരു പ്രക്രിയ ഞങ്ങൾ ആരംഭിക്കും. അവിചാരിത ഡാറ്റാ നഷ്ടത്തിൽ നിന്ന് ഞങ്ങളുടെ ഉപയോക്താക്കളെയും കസ്റ്റമർമാരെയും പരിരക്ഷിക്കുന്നതിന് സുരക്ഷിതമായി ഇല്ലാതാക്കൽ പ്രധാനമാണ്. ഞങ്ങളുടെ സെർവറുകളിൽ നിന്ന് സമ്പൂർണ്ണമായും ഡാറ്റ ഇല്ലാതാക്കുന്നത്, ഉപയോക്താക്കളുടെ മനസ്സമാധാനത്തിന് തുല്യ പ്രാധാന്യമുള്ളതാണ്. ഇല്ലാതാക്കിയ സമയം മുതൽ ഏകദേശം 2 മാസം വരെ പൊതുവെ ഈ പ്രക്രിയയ്ക്ക് സമയമെടുക്കും. ഇതിൽ പലപ്പോഴും ഒരു മാസത്തെ വീണ്ടെടുക്കൽ കാലയളവ് ഉൾപ്പെടുന്നു, ഉദ്ദേശിക്കാതെയാണ് ഡാറ്റ നീക്കം ചെയ്തതെങ്കിലും വീണ്ടെടുക്കുന്നതിനാണ് ഈ കാലയളവ് നൽകുന്നത്.

ഡാറ്റ ഇല്ലാതാക്കപ്പെടുന്ന ഓരോ Google സ്റ്റോറേജ് സിസ്റ്റത്തിനും, സുരക്ഷിതവും സമ്പൂർണ്ണവുമായ ഇല്ലാതാക്കലിന്, അവയുടേതായ സങ്കീർണ്ണമായ നടപടിക്രമമുണ്ട്. എല്ലാ ഡാറ്റയും ഇല്ലാതാക്കപ്പെട്ടുവെന്ന് സ്ഥിരീകരണമോ അബദ്ധം സംഭവിച്ചതാണെങ്കിൽ വീണ്ടെടുക്കാൻ അനുവദിക്കുന്ന ഹ്രസ്വ കാലതാമസങ്ങളോ പോലെ, സിസ്റ്റത്തിലൂടെ, ആവർത്തിച്ചുള്ള നടപടിക്രമങ്ങൾ നടക്കും. ഫലമായി, ഡാറ്റ സുരക്ഷിതമായും സമ്പൂർണ്ണമായും ഇല്ലാതാക്കാൻ അധിക സമയം വേണ്ടി വരുമ്പോൾ, ഇല്ലാതാക്കലിന് കൂടുതൽ സമയം എടുത്തേക്കാം.

സംഭവ്യമായ ദുരന്തങ്ങളിൽ നിന്ന് ഡാറ്റ വീണ്ടെടുക്കാൻ സഹായിക്കാൻ, പരിരക്ഷയുടെ മറ്റൊരു പാളിയായും ഞങ്ങളുടെ സേവനങ്ങൾ 'എൻക്രിപ്‌റ്റ് ചെയ്‌ത ബാക്കപ്പ് സ്റ്റോറേജ്' ഉപയോഗിക്കുന്നു. ഡാറ്റയ്‌ക്ക് 6 മാസം വരെ ഈ സിസ്റ്റങ്ങളിൽ തുടരാനാവുന്നതാണ്.

ഏതൊരു ഇല്ലാതാക്കൽ പ്രക്രിയയ്‌ക്ക് ഒപ്പവും എന്ന പോലെ, പതിവ് മെയിന്റനെൻസും അപ്രതീക്ഷിത ഔട്ടേജുകളും ബഗുകളും അല്ലെങ്കിൽ ഞങ്ങളുടെ പ്രോട്ടോക്കോളുകളിലെ പരാജയവും, ഈ ലേഖനത്തിൽ നിർവചിച്ചിട്ടുള്ള പ്രക്രിയകളിലും സമയ പരിധികളിലും കാലതാമസങ്ങൾ ഉണ്ടാക്കിയേക്കാം. അത്തരം പ്രശ്നങ്ങൾ കണ്ടെത്താനും പരിഹാരമുണ്ടാക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ള സിസ്റ്റങ്ങളാണ് ഞങ്ങൾ പരിപാലിക്കുന്നത്.

സുരക്ഷയും തട്ടിപ്പിന്റെയും ദുരുപയോഗത്തിന്റെയും തടയലും

വിവരണം

തട്ടിപ്പിൽ നിന്നും ദുരുപയോഗത്തിൽ നിന്നും അനധികൃത ആക്‌സസിൽ നിന്നും നിങ്ങളെയും മറ്റാളുകളെയും Google-നെയും പരിരക്ഷിക്കാൻ.

സാഹചര്യങ്ങൾ

ഉദാഹരണത്തിന്, ആരെങ്കിലും പരസ്യ തട്ടിപ്പ് നടത്തുകയാണെന്ന് Google സംശയിക്കുമ്പോൾ.

സാമ്പത്തിക രേഖകൾ സൂക്ഷിക്കൽ

വിവരണം

Google നിങ്ങളുടെ പേയ്‌മെന്റ് പ്രോസസ്സ് ചെയ്യുമ്പോഴോ നിങ്ങൾ Google-നൊരു പേയ്‌മെന്റ് നൽകുമ്പോഴോ ഉൾപ്പെടെ, ഒരു സാമ്പത്തിക ഇടപാടിലെ ഒരു കക്ഷിയാണ് Google എങ്കിൽ. അക്കൗണ്ടിംഗ്, തർക്ക പരിഹാരം, നികുതി നിയമങ്ങളുടെ അനുവർത്തനം, സർക്കാർ കണ്ടുകെട്ടൽ, കണ്ണപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം, മറ്റ് സാമ്പത്തിക നിയന്ത്രണങ്ങൾ എന്നിവ പോലുള്ള ഉദ്ദേശ്യങ്ങൾക്കായി പലപ്പോഴും ദീർഘകാലം ഈ വിവരങ്ങൾ കൈവശം വയ്ക്കേണ്ടത് ആവശ്യമായി വരുന്നു.

സാഹചര്യങ്ങൾ

ഉദാഹരണത്തിന്, നിങ്ങൾ Play സ്റ്റോറിൽ നിന്ന് ആപ്പുകളോ Google സ്റ്റോറിൽ ഉൽപ്പന്നങ്ങളോ വാങ്ങുമ്പോൾ.

നിയമപരമായ അല്ലെങ്കിൽ നിയന്ത്രണാധികാര ആവശ്യകതകൾക്ക് അനുസരിച്ച് പ്രവർത്തിക്കൽ

വിവരണം

ബാധകമായ ഏതെങ്കിലും നിയമമോ നിയന്ത്രണമോ നിയമപരമായ നടപടിക്രമമോ പ്രാവർത്തികമാക്കേണ്ടുന്ന സർക്കാർ അഭ്യർത്ഥനയോ പാലിക്കുന്നതിനോ സാധ്യതയുള്ള ലംഘനങ്ങളുടെ അന്വേഷണം ഉൾപ്പെടെ ബാധകമായ സേവന നിബന്ധനകൾ നടപ്പിലാക്കുന്നതിന് ആവശ്യമായി വരുമ്പോഴോ.

സാഹചര്യങ്ങൾ

ഉദാഹരണത്തിന്, Google നിയമപരമായൊരു ആജ്ഞ സ്വീകരിക്കുന്നുവെങ്കിൽ.

ഞങ്ങളുടെ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കൽ

വിവരണം

നിങ്ങൾക്കും മറ്റ് ഉപയോക്താക്കൾക്കും സേവനത്തിന്റെ തുടർച്ച ഉറപ്പാക്കാൻ.

സാഹചര്യങ്ങൾ

ഉദാഹരണത്തിന്, മറ്റ് ഉപയോക്താവുമായി നിങ്ങൾ വിവരങ്ങൾ പങ്കിടുമ്പോൾ (ആർക്കെങ്കിലും നിങ്ങളൊരു ഇമെയിൽ അയച്ചിട്ടുള്ളത് പോലെ), നിങ്ങളുടെ Google അക്കൗണ്ടിൽ നിന്ന് അതില്ലാതാക്കുന്നത്, സ്വീകർത്താക്കൾ പരിപാലിക്കുന്ന പകർപ്പുകൾ ഇല്ലാതാക്കില്ല.

Google-മായുള്ള നേരിട്ടുള്ള ആശയവിനിമയങ്ങൾ

വിവരണം

കസ്‌റ്റമർ കെയർ ചാനൽ, ഫീഡ്‌ബാക്ക് ഫോം അല്ലെങ്കിൽ ഒരു ബഗ് റിപ്പോർട്ട് എന്നിവയിലൂടെ നിങ്ങൾ Google-മായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ടെങ്കിൽ, ആ ആശയവിനിമയങ്ങളുടെ ന്യായമായ രേഖകൾ Google സൂക്ഷിച്ചേക്കാം.

സാഹചര്യങ്ങൾ

ഉദാഹരണത്തിന്, Gmail അല്ലെങ്കിൽ ഡ്രൈവ് പോലുള്ള ഒരു Google ആപ്പിനുള്ളിൽ നിങ്ങൾ ഫീഡ്‌ബാക്ക് അയയ്‌ക്കുമ്പോൾ.

Google ആപ്സ്
പ്രധാന മെനു