എങ്ങനെയാണ് Google വോയ്‌സ് പ്രവർത്തിക്കുന്നത്

നിങ്ങൾക്ക് സേവനം നൽകുന്നതിനായി Google വോയ്‌സ്, നിങ്ങളുടെ കോൾ ചരിത്രം (കോ‌ൾ ചെയ്യുന്ന കക്ഷിയുടെ ഫോൺ നമ്പർ, കോ‌ൾ സ്വീകരിച്ച കക്ഷിയുടെ ഫോൺ നമ്പർ, തീയതി, സമയം, കോളിന്റെ ദൈർഘ്യം എന്നിവ ഉൾപ്പെടെ), വോയ്‌സ്‌മെയിൽ ആശംസ (ആശംസകൾ), വോയ്‌സ്‌മെയിൽ സന്ദേശങ്ങൾ, ഹ്രസ്വ സന്ദേശ സേവന (SMS) സന്ദേശങ്ങൾ, റെക്കോർഡുചെയ്‌ത സംഭാഷണങ്ങൾ എന്നിവയും നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട മറ്റ് ഡാറ്റയും സംഭരിച്ച് പ്രോസസ്സുചെയ്‌ത് പരിപാലിക്കുന്നു.

നിങ്ങൾക്ക് കോൾ ചരിത്രം, വോയ്‌സ്‌മെയിൽ ആശംസ(കൾ), വോയ്‌സ്‌മെയിൽ സന്ദേശങ്ങൾ (ഓഡിയോ ഒപ്പം/അല്ലെങ്കിൽ ട്രാൻസ്‌ക്രിപ്‌ഷനുകൾ), ഹ്രസ്വ സന്ദേശ സേവന (SMS) സന്ദേശങ്ങൾ, റെക്കോർഡുചെയ്‌ത സംഭാഷണങ്ങൾ എന്നിവ Google വോയ്‌സ് അക്കൗണ്ടിലൂടെ ഇല്ലാതാക്കാൻ കഴിയും, എങ്കിലും നിങ്ങളുടെ ബില്ലുചെയ്യാവുന്ന കോൾ ചരിത്രം അക്കൗണ്ടിൽ തുടർന്നും ദൃശ്യമായേക്കും. ചില വിവരങ്ങൾ ബില്ലിംഗ് അല്ലെങ്കിൽ മറ്റ് ബിസിനസ്സ് ആവശ്യങ്ങൾക്കായി ഞങ്ങളുടെ സജീവ സെർവറുകളിൽ താൽക്കാലികമായി നിലനിർത്താനിടയുണ്ട്, ഒപ്പം ശേഷിക്കുന്ന പകർപ്പുകൾ ഞങ്ങളുടെ ബാക്കപ്പ് സിസ്‌റ്റങ്ങളിൽ തുടരുകയും ചെയ്തേക്കാം. വ്യക്തിപരമായി തിരിച്ചറിയാനാകുന്ന വിവരങ്ങൾ ഉൾപ്പെട്ടിട്ടില്ലാത്ത അജ്ഞാതമാക്കിയ കോൾ റെക്കോർഡ് വിവരങ്ങളുടെ പകർപ്പുകൾ, റിപ്പോർട്ടിംഗ്, ഓഡിറ്റിംഗ് ആവശ്യങ്ങൾക്കായി ഞങ്ങളുടെ സിസ്റ്റങ്ങളിൽ നിലനിർത്തും.

Google ആപ്സ്
പ്രധാന മെനു