ഡാറ്റാ കൈമാറ്റങ്ങൾക്കായുള്ള നിയമപരമായ ചട്ടക്കൂടുകൾ

പ്രാബല്യത്തിൽ വരുന്ന തീയതി: 2020, ഫെബ്രുവരി 1

പല രാജ്യങ്ങളിലും പല തരത്തിലുള്ള ഡാറ്റാ പരിരക്ഷാ നിയമങ്ങൾ ആണുള്ളത്, ചില രാജ്യങ്ങൾ മറ്റുള്ളവയേക്കാൾ അധിക പരിരക്ഷ നൽകുന്നു. നിങ്ങളുടെ വിവരങ്ങൾ എവിടെയാണ് പ്രോസസ്സ് ചെയ്യപ്പെടുന്നത് എന്ന് പരിഗണിക്കാതെ, സ്വകാര്യതാ നയത്തിൽ വിവരിച്ചിട്ടുള്ള അതേ പരിരക്ഷകൾ ഞങ്ങൾ പ്രയോഗിക്കുന്നതാണ്. ഡാറ്റയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട, താഴെ വിവരിച്ചിട്ടുള്ള യൂറോപ്യൻ ചട്ടക്കൂടുകൾ പോലെയുള്ള, നിശ്ചിത നിയമപരമായ ചട്ടക്കൂടുകളും ഞങ്ങൾ പാലിക്കും.

യൂറോപ്യൻ എക്കണോമിക്ക് ഏരിയയ്ക്ക് (EEA) പുറത്തുള്ള ചില രാജ്യങ്ങൾ ആവശ്യമായത്ര രീതിയിൽ വ്യക്തിപര ഡാറ്റ പരിരക്ഷിക്കുന്നതായി യൂറോപ്യൻ കമ്മീഷൻ നിർണ്ണയിച്ചിട്ടുണ്ട്. നിങ്ങൾക്ക് നിലവിലെ യൂറോപ്യൻ കമ്മീഷൻ പര്യാപ്‌തതാ തീരുമാനങ്ങൾ ഇവിടെ അവലോകനം ചെയ്യാവുന്നതാണ്. EEA-യിൽ നിന്ന്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പോലുള്ള മറ്റ് രാജ്യങ്ങളിലേക്ക് ഡാറ്റ കൈമാറാൻ, EU നിയമങ്ങൾക്ക് യോജിച്ച തരത്തിലുള്ള, തത്തുല്യമായ പരിരക്ഷാ നില ഏർപ്പെടുത്തിയിട്ടുള്ള നിയമപരമായ ചട്ടക്കൂടുകൾ ഞങ്ങൾ പാലിക്കും.

EU-US സ്വകാര്യതാ സംരക്ഷണ ചട്ടക്കൂടുകളും സ്വിസ്-US സ്വകാര്യതാ സംരക്ഷണ ചട്ടക്കൂടുകളും

ഞങ്ങളുടെ സ്വകാര്യതാ സംരക്ഷണ സാക്ഷ്യപത്രത്തിൽ വിവരിച്ചിരിക്കുന്നത് പ്രകാരം, യൂറോപ്യൻ യൂണിയനിൽ അംഗമായിരിക്കുന്ന രാജ്യങ്ങൾ (EEA അംഗ രാജ്യങ്ങൾ ഉൾപ്പെടെ), യുകെ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കൽ, ഉപയോഗിക്കൽ, കൈവശം വയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട് യുഎസ് കൊമേഴ്‌സ് വിഭാഗം നിഷ്‌കർഷിച്ചിരിക്കുന്ന യുറോപ്യൻ യൂണിയൻ (EU)-യു.എസ് സ്വകാര്യതാ സംരക്ഷണ ചട്ടക്കൂടുകളും സ്വിസ്-യു.എസ് സ്വകാര്യതാ ഷീൽഡ് ചട്ടക്കൂടുകളും യഥാക്രമം പാലിച്ചുകൊണ്ടാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. Google LLC-യും അതിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ള യുഎസ് അനുബന്ധ സ്ഥാപനങ്ങളും (വ്യക്തമായി ഒഴിവാക്കിയില്ലെങ്കിൽ) ഉൾപ്പെടുന്ന Google, 'സ്വകാര്യതാ സംരക്ഷണ തത്വങ്ങൾ' കർശനമായി പാലിക്കുമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. “നിങ്ങളുടെ വിവരങ്ങൾ പങ്കിടൽ” എന്ന വിഭാഗത്തിൽ വിവരിച്ചിരിക്കുന്നത് പോലെ, 'ഓൺവാർഡ് ട്രാൻസ്ഫർ പ്രിൻസിപ്പിളി'ന് കീഴിൽ മൂന്നാം കക്ഷികളുമായി ഞങ്ങളുടെ പേരിൽ ബാഹ്യ പ്രോസസിംഗിനായി പങ്കിടുന്ന നിങ്ങളുടെ ഏതൊരു വ്യക്തിഗത വിവരങ്ങൾക്കുമുള്ള ഉത്തരവാദിത്തവും Google-ൽ നിക്ഷിപ്തമാണ്. സ്വകാര്യതാ സംരക്ഷണ പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ അറിയുന്നതിനും Google-ന്റെ സാക്ഷ്യപത്രം കാണുന്നതിനും സ്വകാര്യതാ സംരക്ഷണ വെബ്സൈറ്റ് സന്ദർശിക്കുക.

ഞങ്ങളുടെ പ്രൈവസി ഷീൽഡ് സാക്ഷ്യപത്രവുമായി ബന്ധപ്പെട്ടുള്ള സ്വകാര്യതാ സമ്പ്രദായങ്ങളെ സംബന്ധിച്ച് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങളെ ബന്ധപ്പെടുന്നതിന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന്റെ (FTC) അന്വേഷണ അധികാരങ്ങൾക്കും നിയമം നടപ്പിലാക്കൽ അധികാരങ്ങൾക്കും Google വിധേയമാണ്. പ്രാദേശിക വിവര പരിരക്ഷാ നിയന്ത്രണാധികാരികളുടെ പക്കൽ നിങ്ങൾക്കൊരു പരാതി സമർപ്പിക്കാവുന്നതുമാണ്, നിങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അവരുമായി ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കും. പ്രൈവസി ഷീൽഡ് പ്രിൻസിപ്പിളുകളുടെ അനെക്സ് ഒന്നിൽ വിവരിച്ചിരിക്കുന്ന പ്രകാരം, ചില സാഹചര്യങ്ങളിൽ, മറ്റ് മാർഗ്ഗങ്ങൾ കൊണ്ട് പരിഹരിക്കപ്പെടാത്ത പരാതികൾ പരിഹരിക്കുന്നതിന് ഇരുകക്ഷികളും നിർബന്ധമായും അനുസരിക്കേണ്ട ആർബിട്രേഷൻ സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് പ്രൈവസി ഷീൽഡ് ഫ്രെയിംവർക്ക് അധികാരം നൽകുന്നുണ്ട്.

മാതൃകാ കരാർ ഉപാധികൾ

EEA-യ്ക്ക് പുറത്ത് ഡാറ്റ കൈമാറുമ്പോൾ ആവശ്യമായത്ര പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗ്ഗമായി മാതൃകാ കരാർ ഉപാധികൾ ഉപയോഗിക്കുന്നതിന് യൂറോപ്യൻ കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്. EEA-യ്ക്ക് പുറത്തുള്ളതും വ്യക്തിപര ഡാറ്റ ആവശ്യമായത്ര തരത്തിൽ പരിരക്ഷിക്കുന്നില്ലെന്ന് യൂറോപ്യൻ യൂണിയൻ പരിഗണിച്ചിട്ടുള്ളതുമായ രാജ്യങ്ങളിലേക്ക് ഡാറ്റ കൈമാറുമ്പോൾ, ഡാറ്റ കൈമാറുന്ന കക്ഷികൾക്ക് ഇടയിൽ സ്ഥാപിക്കപ്പെടുന്ന ഒരു കരാറിലേക്ക് മാതൃകാ കരാർ ഉപാധികൾ ഉൾച്ചേർക്കുക വഴി, ഡാറ്റ പരിരക്ഷിക്കാവുന്നതാണ്.

GSuite, Google Cloud Platform എന്നിവ ഉൾപ്പെടെയുള്ള ബിസിനസ്സ് സേവനങ്ങളുടെ കസ്റ്റമർമാർക്കായി Google ഈ മാതൃകാ കരാർ ഉപാധികൾ നൽകിവരുന്നു. Google എങ്ങനെയാണ് മാതൃകാ കരാർ ഉപാധികൾ ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾ privacy.google.com/businesses സന്ദർശിച്ചാൽ കാണാവുന്നതാണ്.