പരസ്യം ചെയ്യൽ

Google, നിരവധി വെബ്‌സൈറ്റുകൾ, സേവനങ്ങൾ എന്നിവ സൗജന്യ നിരക്കിൽ ഉപയോഗിക്കാൻ സഹായിക്കുന്നത് പരസ്യംചെയ്യലാണ്. പരസ്യങ്ങൾ സുരക്ഷിതവും ഉചിതവും പരമാവധി ആനുകാലിക പ്രാധാന്യമുള്ളതുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ Google-ൽ പോപ്പ് അപ്പ് പരസ്യങ്ങൾ കാണുകയില്ല, ഒപ്പം മാൽവേർ അടങ്ങിയ പരസ്യങ്ങൾ, വ്യാജ ഉൽപ്പന്നങ്ങൾ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന പരസ്യങ്ങൾ എന്നിവ ഉൾപ്പെടെ ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന ആയിരക്കണക്കിന് പ്രസാധകരുടെയും പരസ്യദാതാക്കളുടെയും അക്കൗണ്ടുകൾ ഓരോ വർഷവും ഞങ്ങൾ ഇല്ലാതാക്കാറുണ്ട്.

പരസ്യത്തിൽ Google കുക്കികൾ ഉപയോഗിക്കുന്നതെങ്ങനെയാണ്

പരസ്യംചെയ്യൽ കൂടുതൽ ഫലപ്രദമാക്കാൻ കുക്കികൾ സഹായിക്കുന്നു. കുക്കികളില്ലാതെ, പരസ്യദാതാവിന് അവരുടെ പ്രേക്ഷകരിലേക്ക് എത്തുകയെന്നതും അല്ലെങ്കിൽ എത്ര പരസ്യങ്ങൾ കാണിക്കുന്നു, അവയ്ക്ക് എത്ര ക്ലിക്കുകൾ ലഭിച്ചുവെന്നുമൊക്കെ അറിയുന്നതും ദുഷ്‌കരമാണ്.

വാർത്താ സൈറ്റുകൾ ബ്ലോഗുകൾ എന്നിവ പോലുള്ള നിരവധി വെബ്‌സൈറ്റുകൾ അവരുടെ സന്ദർശകർക്കായി പരസ്യം കാണിക്കുന്നതിനായി Google-മായി പങ്കാളിത്തതിൽ ഏർപ്പെടുന്നുണ്ട്. ഞങ്ങളുടെ പങ്കാളികളുമായി പ്രവർത്തിക്കുമ്പോൾ, നിങ്ങൾ കാണുന്ന ഒരേ പരസ്യം വീണ്ടും വീണ്ടും കാണുന്നത് നിർത്തലാക്കാൻ, വ്യാജമായത് കണ്ടെത്തി ക്ലിക്കുചെയ്യുന്നത് നിർത്തലാക്കാൻ, കൂടുതൽ ഉചിതമായ പരസ്യങ്ങൾ കാണിക്കാൻ (നിങ്ങൾ സന്ദർശിച്ച വെബ്‌സൈറ്റുകളെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ പോലുള്ള) എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങൾക്കായി ഞങ്ങൾ കുക്കികൾ ഉപയോഗിക്കാം.

ഞങ്ങളുടെ ലോഗുകളിൽ നൽകുന്ന പരസ്യങ്ങളുടെ ഒരു റെക്കോർഡ് ഞങ്ങൾ സംഭരിക്കുന്നു. ഈ സെർവർ ലോഗുകളിൽ സാധാരണയായി നിങ്ങളുടെ വെബ് അഭ്യർത്ഥന, IP വിലാസം, ബ്രൗസർ തരം, ബ്രൗസർ ഭാഷ, അഭ്യർത്ഥനയുടെ തീയതിയും സമയവും, നിങ്ങളുടെ ബ്രൗസറിനെ തനതായി തിരിച്ചറിയുന്ന ഒന്നോ അതിലധികമോ കുക്കികൾ എന്നിവ ഉൾപ്പെടുന്നു. നിരവധി കാരണങ്ങളാൽ ഞങ്ങൾ ഈ ഡാറ്റ സംഭരിക്കുന്നു, അതിൽ പ്രധാനപ്പെട്ടവ ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതും സിസ്റ്റങ്ങളുടെ സുരക്ഷ പരിപാലിക്കുന്നതുമാണ്. IP വിലാസത്തിന്റെ ഭാഗം (9 മാസത്തിനുശേഷം), കുക്കി വിവരങ്ങൾ (18 മാസത്തിനുശേഷം) എന്നിവ നീക്കംചെയ്തുകൊണ്ട് ഞങ്ങൾ ഈ ലോഗ് ഡാറ്റ അജ്ഞാതമാക്കി സൂക്ഷിക്കുന്നു.

ഞങ്ങളുടെ പരസ്യംചെയ്യൽ കുക്കികൾ

ഞങ്ങളുടെ പങ്കാളികളെ അവരുടെ പരസ്യംചെയ്യലും വെബ്‌സൈറ്റുകളും നിയന്ത്രിക്കാൻ സഹായിക്കുന്നതിന്, AdSense, AdWords, Google Analytics എന്നിവയും DoubleClick-ബ്രാൻഡഡ് സേവനങ്ങളുടെ ഒരു ശ്രേണിയും ഉൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. Google സേവനങ്ങളിലോ മറ്റ് സൈറ്റുകളിലോ ആപ്‌സിലോ, ഈ ഉൽപ്പന്നങ്ങളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുന്ന ഒരു പേജ് നിങ്ങൾ സന്ദർശിക്കുമ്പോഴോ ഒരു പരസ്യം കാണുമ്പോഴോ നിങ്ങളുടെ ബ്രൗസറിലേക്ക് നിരവധി കുക്കികൾ അയയ്ക്കപ്പെട്ടേക്കാം.

google.com, doubleclick.net, googlesyndication.com, googleadservices.com അല്ലെങ്കിൽ ഞങ്ങളുടെ പങ്കാളികളുടെ സൈറ്റുകളുടെ ഡൊമെയ്‌ൻ എന്നിവ ഉൾപ്പെടെ, ചില വ്യത്യസ്‌ത ഡൊമെയ്‌നുകളിൽ നിന്നാകാം ഇവ സജ്ജമാക്കിയിരിക്കുന്നത്. ഞങ്ങളുടെ ചില പരസ്യം ചെയ്യൽ ഉൽപ്പന്നങ്ങൾ, ഞങ്ങളുടെ സേവനങ്ങൾക്കൊപ്പം (പരസ്യം കണക്കാക്കൽ അല്ലെങ്കിൽ റിപ്പോർട്ടിംഗ് സേവനം പോലെയുള്ളവ) തന്നെ മറ്റ് സേവനങ്ങളും ഉപയോഗിക്കാൻ പങ്കാളികളെ അനുവദിക്കുന്നു, ഒപ്പം ഇത്തരം സേവനങ്ങൾ അവരുടെ കുക്കികളെ നിങ്ങളുടെ ബ്രൗസറിലേക്കും അയച്ചേക്കാം. ഈ കുക്കികൾ അവരുടെ ഡൊമെയ്‌നിൽ നിന്നും സജ്ജമാക്കുന്നതാണ്.

Google-ഉം ഞങ്ങളുടെ പങ്കാളികളും ഉപയോഗിക്കുന്ന കുക്കികളുടെ തരങ്ങളെക്കുറിച്ചും, അവ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ കാണുക.

പരസ്യംചെയ്യൽ കുക്കികൾ നിങ്ങൾക്ക് എങ്ങനെ നിയന്ത്രിക്കാനാകും

നിങ്ങൾ കാണുന്ന Google പരസ്യം മാനേജുചെയ്യാനും പരസ്യങ്ങൾ വ്യക്തിപരമാക്കുന്നത് ഒഴിവാക്കാനും പരസ്യ ക്രമീകരണം ഉപയോഗിക്കാം. പരസ്യങ്ങൾ വ്യക്തിപരമാക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ പോലും, നിങ്ങളുടെ IP വിലാസത്തിൽ നിന്ന് മനസ്സിലാക്കാനാകുന്ന പൊതുവായ ലൊക്കേഷൻ, ബ്രൗസർ തരം, തിരയൽ പദങ്ങൾ എന്നിവ പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ തുടർന്നും കണ്ടേക്കാം.

നിരവധി രാജ്യങ്ങൾ സ്വയം നിയന്ത്രിത പ്രോഗാമുകൾക്ക് കീഴിൽ, ഓൺലൈൻ പരസ്യം ചെയ്യലുകൾക്കായി ഉപയോഗിക്കുന്ന നിരവധി കമ്പനികളുടെ കുക്കികൾ നിയന്ത്രിക്കുന്നതിന് ഉപയോക്തൃ പരിഗണന ഉപകരണങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇവ ഉപയോഗിച്ച് നിങ്ങൾക്ക് ഇത്തരം കുക്കികൾ നിയന്ത്രിക്കാം. യുഎസ് അധിഷ്‌ഠിത aboutads.info ചോയ്‌സുകൾ പേജ് അല്ലെങ്കിൽ EU-അടിസ്ഥാന നിങ്ങളുടെ ഓൺലൈൻ ചോയ്‌സുകൾ മുതലായവ ഇതിന് ഉദാഹരണങ്ങളാണ്.

അന്തിമമായി, നിങ്ങൾക്ക് നിങ്ങളുടെ വെബ് ബ്രൗസറിലെ കുക്കികൾ നിയന്ത്രിക്കാനാകും.

പരസ്യംചെയ്യലിൽ ഉപയോഗിക്കുന്ന മറ്റ് സാങ്കേതികവിദ്യകൾ

സംവേദനാത്‌മക പരസ്യ ഫോർമാറ്റുകളുടെ പ്രദർശനം പോലുള്ള പ്രവർത്തനങ്ങൾക്കായി Flash, HTML5 എന്നിവ ഉൾപ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകളും Google -ന്റെ പരസ്യംചെയ്യൽ സംവിധാനം ഉപയോഗിച്ചേക്കാം. ഞങ്ങൾ IP വിലാസം ഉപയോഗിക്കാനിടയുണ്ട്, ഉദാഹരണത്തിന്, നിങ്ങളുടെ പൊതുവായ ലൊക്കേഷൻ തിരിച്ചറിയാൻ. നിങ്ങളുടെ ഉപകരണ മോഡൽ, ബ്രൗസർ തരം അല്ലെങ്കിൽ നിങ്ങളുടെ ഉപകരണത്തിലെ ആക്‌സിലറോമീറ്റർ പോലെയുള്ള സെൻസറുകൾ എന്നിവ പോലെ നിങ്ങളുടെ കമ്പ്യൂട്ടറിനെക്കുറിച്ചോ ഉപകരണത്തെക്കുറിച്ചോ പരസ്യം ചെയ്യൽ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളും ഞങ്ങൾ തിരഞ്ഞെടുക്കാനിടയുണ്ട്.

ലൊക്കേഷന്‍

Google-ന്റെ പരസ്യ ഉൽപ്പന്നങ്ങൾക്ക് വ്യത്യസ്‌ത ഉറവിടങ്ങളിൽ നിന്ന് നിങ്ങളുടെ ലൊക്കേഷനെക്കുറിച്ചുള്ള വിവരം ലഭിക്കുകയോ അവ അനുമാനിക്കുകയോ ചെയ്യാം. ഉദാഹരണത്തിന്, നിങ്ങളുടെ സാധാരണ ലൊക്കേഷൻ കണ്ടെത്തുന്നതിന് ഞങ്ങൾ നിങ്ങളുടെ IP വിലാസം ഉപയോഗിക്കാം; നിങ്ങളുടെ മൊബൈലിൽ നിന്ന് കൃത്യമായ ലൊക്കേഷൻ ഞങ്ങൾക്ക് ലഭിച്ചേക്കാം; തിരയൽ അന്വേഷണങ്ങളിൽ നിന്ന് നിങ്ങളുടെ ലൊക്കേഷൻ ഞങ്ങൾ അനുമാനിച്ചേക്കാം; നിങ്ങൾ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളോ അപ്ലിക്കേഷനുകളോ നിങ്ങളുടെ ലൊക്കേഷനെക്കുറിച്ചുള്ള വിവരം ഞങ്ങൾക്ക് അയച്ചേക്കാം. കാണുന്ന പരസ്യങ്ങളുടെ പ്രസ‌ക്തി മെച്ചപ്പെടുത്തുന്നതിനും പരസ്യത്തിന്റെ പ്രകടനം കണക്കാക്കുന്നതിനും പരസ്യ ദാതാക്കൾക്ക് മൊത്തം സ്ഥിതിവിവരക്കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിനും Google ഞങ്ങളുടെ പരസ്യ ഉൽപ്പന്നങ്ങളിൽ പ്രദേശ വിവരങ്ങൾ അനുമാനിക്കുന്നതിനായി ലൊക്കേഷൻ വിവരം ഉപയോഗിക്കുന്നു.

മൊബൈൽ ആപ്പുകൾക്കായുള്ള പരസ്യം ചെയ്യൽ ഐഡന്‍റിഫയറുകൾ

കുക്കി സാങ്കേതികത ലഭ്യമല്ലാത്ത സേവനങ്ങളിൽ പരസ്യങ്ങൾ വിതരണം ചെയ്യാൻ (ഉദാഹരണത്തിന്, മൊബൈൽ അപ്ലിക്കേഷനുകളിൽ), കുക്കികളുടെ സമാന പ്രവർത്തനം ചെയ്യുന്ന സാങ്കേതിക വിദ്യകൾ ഞങ്ങൾ ഉപയോഗിച്ചേക്കാം. നിങ്ങളുടെ മൊബൈൽ ആപ്‌സിലും മൊബൈൽ ബ്രൗസറിലുമുടനീളം പരസ്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ചില സന്ദർഭങ്ങളിൽ Google, മൊബൈൽ അപ്ലിക്കേഷനുകളിലെ പരസ്യം ചെയ്യലുകൾക്ക് ഉപയോഗിക്കുന്ന ഐഡന്റിഫയറിനെ സമാന ഉപകരണത്തിലെ പരസ്യം ചെയ്യൽ കുക്കിയുമായി ലിങ്കുചെയ്യുന്നു. ഉദാഹരണത്തിന്, മൊബൈൽ ബ്രൗസറിൽ വെബ് പേജ് സമാരംഭിക്കുന്ന ആപ്പിൽ നിങ്ങൾ പരസ്യം കാണുമ്പോൾ ഇങ്ങനെ നടക്കാം. പരസ്യ ദാതാക്കൾക്ക്, അവരുടെ കാമ്പെയ്‌നുകളുടെ ഫലപ്രാപ്‌തിയെക്കുറിച്ച് ഞങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

നിങ്ങളുടെ മൊബൈലിലെ ആപ്‌സിലുള്ള വ്യക്തിപരമാക്കിയ പരസ്യങ്ങൾ ഒഴിവാക്കാൻ, ചുവടെക്കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

Android

  1. ഇനിപ്പറയുന്ന ഇടങ്ങളിലൊന്നിൽ നിന്ന് (നിങ്ങളുടെ ഉപകരണത്തെ അടിസ്ഥാനമാക്കിയുള്ളത്) Google ക്രമീകരണം കണ്ടെത്തുക:
    1. Google ക്രമീകരണം എന്ന പേരിലുള്ള ഒരു പ്രത്യേക ആപ്പ്
    2. നിങ്ങളുടെ പ്രധാനപ്പെട്ട ക്രമീകരണം ആപ്പിൽ, താഴേക്ക് സ്‌ക്രോൾ ചെയ്‌ത് Google ടാപ്പുചെയ്യുക
  2. പരസ്യങ്ങൾ ടാപ്പുചെയ്യുക
  3. താൽപ്പര്യാധിഷ്‌ഠിത പരസ്യങ്ങൾ ഒഴിവാക്കുക ഓണാക്കുക

iOS

iOS-ൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ Apple-ന്റെ പരസ്യ ഐഡന്റിഫയർ ഉപയോഗിക്കുന്നു. ഈ ഐഡന്റിഫയറിന്റെ ഉപയോഗത്തിനുള്ള നിങ്ങളുടെ ചോയ്‌സുകളെക്കുറിച്ച് കൂടുതൽ അറിയുന്നതിന്, ഉപകരണത്തിലെ ക്രമീകരണം എന്ന ആപ്പ് സന്ദർശിക്കുക.

ഞാൻ കാണുന്ന Google-ന്റെ പരസ്യങ്ങൾ നിർണ്ണയിക്കുന്നതെങ്ങനെ?

ഏത് പരസ്യമാണ് നിങ്ങൾ കാണേണ്ടതെന്ന് നിരവധി തീരുമാനങ്ങൾ നിർണ്ണയിക്കുന്നു.

ചിലപ്പോഴൊക്കെ നിങ്ങളുടെ നിലവിലുള്ളതോ മുമ്പത്തെയോ ലൊക്കേഷനെ അടിസ്ഥാനമാക്കിയാണ് പരസ്യം കാണുന്നത്. സാധാരണയായി നിങ്ങളുടെ ഏകദേശ ലൊക്കേഷനെക്കുറിച്ചുള്ള ഒരു നല്ല സൂചകമാണ് IP വിലാസം. നിങ്ങളുടെ രാജ്യത്ത് വരാനിരിക്കുന്ന സിനിമയെ പ്രൊമോട്ടുചെയ്യുന്ന പരസ്യം ചിലപ്പോൾ YouTube.com-ന്റെ ഹോം പേജിൽ കണ്ടേക്കാം അല്ലെങ്കിൽ 'പിസ്സ' എന്നത് തിരയുമ്പോൾ നിങ്ങളുടെ നഗരത്തിൽ പിസ്സ ലഭിക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും തിരയൽ ഫലങ്ങളിൽ നിന്ന് ലഭിക്കാം.

ചില സമയങ്ങളിൽ കാണുന്ന പരസ്യം ഒരു പേജിന്റെ സന്ദർഭം അടിസ്ഥാനമാക്കിയുള്ളതാണ്. പൂന്തോട്ടപരിപാലന നുറുങ്ങുകളുടെ പേജ് തിരയുകയാണെങ്കിൽ, നിങ്ങൾ പൂന്തോട്ടപരിപാലന ഉപകരണത്തെക്കുറിച്ചുള്ള പരസ്യങ്ങൾ കാണാനിടയുണ്ട്.

ചില സന്ദർഭങ്ങളിൽ നിങ്ങളുടെ ആപ്പ് പ്രവർത്തനങ്ങളെയോ Google സേവനങ്ങളിലെ പ്രവർത്തനങ്ങളെയോ അടിസ്ഥാനമാക്കി വെബിലോ, വെബ്‌ പ്രവർത്തനം അടിസ്ഥാനമാക്കി ആപ്പിലോ, മറ്റൊരു ഉപകരണത്തിലെ പ്രവർത്തനം അടിസ്ഥാനമാക്കിയോ ഉള്ള പരസ്യങ്ങൾ നിങ്ങൾ കണ്ടേക്കാം.

ചില സമയങ്ങളിൽ ഒരു പേജിൽ നിങ്ങൾ കാണുന്ന പരസ്യം Google നൽകിയതാണെങ്കിലും അത് മറ്റൊരു കമ്പനി തിരഞ്ഞെടുത്തതായിരിക്കും. ഉദാഹരണത്തിന്, നിങ്ങൾ ഒരു വർത്തമാന പത്രത്തിന്റെ വെബ്സൈറ്റിൽ രജിസ്‌റ്റർചെയ്‌തിരിക്കാം. വർത്തമാന പത്രത്തിന് നിങ്ങൾ നൽകിയ വിവരത്തിൽ നിന്ന്, അതിന് ഏതുതരം പരസ്യങ്ങളാണ് നിങ്ങൾക്ക് കാണിക്കേണ്ടതെന്ന തീരുമാനങ്ങളെടുക്കാനും ആ പരസ്യങ്ങൾ നൽകുന്നതിന് Google-ന്റെ പരസ്യ സേവന ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും കഴിഞ്ഞേക്കാം.

പരസ്യ ദാതാക്കൾക്ക് നൽകിയതും പിന്നീട് പരസ്യ ദാതാക്കൾ Google-മായി പങ്കിട്ടതുമായ ഇമെയിൽ വിലാസം പോലെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരയൽ, Gmail, YouTube എന്നിവ ഉൾപ്പെടെയുള്ള Google ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും നിങ്ങൾ പരസ്യങ്ങൾ കണ്ടേക്കാം.

എന്തുകൊണ്ടാണ് ഞാൻ കണ്ട ഉൽപ്പന്നങ്ങൾക്കായി Google-ന്റെ പരസ്യങ്ങൾ കാണുന്നത്?

നിങ്ങൾ മുമ്പ് കണ്ടിട്ടുള്ള ഉൽപ്പന്നങ്ങൾക്കുള്ള പരസ്യങ്ങൾ കാണാനിടയുണ്ട്. നിങ്ങൾ ഗോൾഫ് ക്ലബുകൾ വിൽക്കുന്ന ഒരു വെബ്സൈറ്റ് സന്ദർശിച്ചുവെങ്കിലും ആദ്യ സന്ദർശനത്തിൽ ആ ക്ലബുകൾ വാങ്ങിയില്ലെന്ന് കരുതുക. തിരിച്ചുവന്ന് വാങ്ങൽ പൂർത്തിയാക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വെബ്‌സൈറ്റ് ഉടമ താൽപ്പര്യപ്പെട്ടേക്കും. വെബ്സൈറ്റ് ഓപ്പറേറ്റർമാരുടെ പേജുകൾ സന്ദർശിക്കുന്ന ആളുകളിലേക്ക് പരസ്യങ്ങൾ ടാർഗെറ്റുചെയ്യാൻ അവരെ അനുവദിക്കുന്ന സേവനങ്ങൾ Google നൽകുന്നു.

ഇത് പ്രാവർത്തികമാക്കാൻ, നിങ്ങൾ ഗോൾഫിംഗ് സൈറ്റ് സന്ദർശിക്കുമ്പോൾ, ബ്രൗസറിൽ നിലവിൽ ഉള്ള കുക്കി Google റീഡുചെയ്യുകയോ നിങ്ങളുടെ ബ്രൗസറിൽ ഒരു കുക്കിയെ സൂക്ഷിക്കുകയോ ചെയ്യും (ഇതിന് നിങ്ങളുടെ ബ്രൗസർ അനുവദിക്കുമെന്ന് കരുതുന്നു).

Google-നൊപ്പം പ്രവർത്തിക്കുന്ന, ഗോൾഫിംഗിനെ സംബന്ധിച്ചതല്ലാത്ത മറ്റൊരു സൈറ്റ് നിങ്ങൾ സന്ദർശിക്കുമ്പോൾ ആ ഗോൾഫ് ക്ലബ്ബുകൾക്കുള്ള പരസ്യം നിങ്ങൾ കാണാനിടയുണ്ട്. നിങ്ങളുടെ ബ്രൗസർ Google-ന് സമാന കുക്കി അയയ്ക്കുന്നതുകൊണ്ടാണിത്. തുടർന്ന്, ആ ഗോൾഫ് ക്ലബുകൾ വാങ്ങാൻ പ്രോത്സാഹിപ്പിച്ചേക്കാവുന്ന പരസ്യം നിങ്ങൾക്ക് നൽകുന്നതിന് ഞങ്ങൾ ആ കുക്കി ഉപയോഗിക്കാനിടയുണ്ട്.

നിങ്ങൾ പിന്നീട് Google-ൽ ഗോൾഫ് ക്ലബുകൾ തിരയുമ്പോൾ, വ്യക്തിപരമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിന് ഗോൾഫിംഗ് സൈറ്റിലേക്കുള്ള നിങ്ങളുടെ സന്ദർശനം സംബന്ധിച്ച വിവരങ്ങളും Google ഉപയോഗിച്ചേക്കാം.

ഇത്തരത്തിലുള്ള പരസ്യങ്ങളിൽ ഞങ്ങൾക്ക് പരിമിതികളുണ്ട്. ഉദാഹരണത്തിന്, ആരോഗ്യത്തെക്കുറിച്ചുള്ള വിവരമോ മതപരമായ വിശ്വാസങ്ങളോ പോലുള്ള സൂക്ഷ്‌മ സ്വഭാവമുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി പ്രേക്ഷകരെ തിരഞ്ഞെടുക്കുന്നതിൽ നിന്നും ഞങ്ങൾ പരസ്യദാതാക്കളെ വിലക്കാറുണ്ട്.

Google പരസ്യങ്ങളെക്കുറിച്ച് കൂടുതലറിയുക.