ലൊക്കേഷൻ വിവരങ്ങൾ Google എങ്ങനെ ഉപയോഗിക്കുന്നു

Google എന്തിനാണ് ലൊക്കേഷൻ വിവരങ്ങൾ ഉപയോഗിക്കുന്നത്?

ലൊക്കേഷൻ വിവരങ്ങൾ ഉൾപ്പെടെ Google-ൻ്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾ വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് Google സ്വകാര്യതാ നയം വിശദമാക്കുന്നു. ഞങ്ങൾ ശേഖരിക്കുന്ന ലൊക്കേഷൻ വിവരവും അത് നിങ്ങൾക്ക് എങ്ങനെ നിയന്ത്രിക്കാമെന്നതിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ പേജ് നൽകുന്നു.

പ്രയോജനകരമായ, അർത്ഥവത്തായ അനുഭവങ്ങൾ നൽകലാണ് Google ചെയ്യുന്നതിൻ്റെ കാതല്‍, അങ്ങനെ ചെയ്യുന്നതിൽ ലൊക്കേഷൻ വിവരവും സുപ്രധാന പങ്ക് വഹിക്കുന്നു. ഡ്രൈവിംഗ് ദിശകൾ നൽകുന്നതു മുതൽ, നിങ്ങളുടെ തിരയൽ ഫലങ്ങളിൽ നിങ്ങളുടെ സമീപമുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും ഒരു റെസ്റ്റോറൻ്റ് എപ്പോഴാണ് തിരക്കിലെന്ന് നിങ്ങളെ കാണിക്കുന്നതും വരെയുള്ള കാര്യങ്ങളിൽ ലൊക്കേഷന് Google-ൽ ഉടനീളം നിങ്ങളുടെ അനുഭവങ്ങൾ കൂടുതൽ പ്രസക്തവും സഹായകരവുമാക്കാൻ കഴിയും. ശരിയായ ഭാഷയിലുള്ള വെബ്സൈറ്റ് നൽകുന്നതോ Google-ൻ്റെ സേവനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതോ പോലുള്ള ചില പ്രധാന ഉൽപ്പന്ന പ്രവർത്തനങ്ങളെ ലൊക്കേഷൻ വിവരം സഹായിക്കുന്നു.

എൻ്റെ ലൊക്കേഷൻ Google എങ്ങനെയാണ് അറിയുന്നത്?

നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളും തിരഞ്ഞെടുക്കുന്ന ക്രമീകരണവുമനുസരിച്ച്, ചില സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും മറ്റുള്ളവ നിങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാക്കുന്നതിനും നിർണ്ണായകമായ വ്യത്യസ്‌ത ലൊക്കേഷൻ വിവരങ്ങൾ നിങ്ങൾക്ക് Google-ന് നൽകാം. നിങ്ങളുടെ IP വിലാസമോ ഉപകരണ ലൊക്കേഷനോ പോലെയുള്ള തത്സമയ സിഗ്നലുകളിൽ നിന്നും Google സൈറ്റിലും സേവനങ്ങളിലും നിങ്ങൾക്കുള്ള മുൻകാല ആക്റ്റിവിറ്റികളിൽ നിന്നും ലഭിക്കുന്ന ലൊക്കേഷൻ, സന്ദർഭമനുസരിച്ച് നിങ്ങളുടെ അനുഭവങ്ങൾ ഇഷ്‌ടാനുസൃതമാക്കുവാൻ സഹായിക്കും. നിങ്ങളുടെ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചേക്കാവുന്ന പ്രധാന വഴികളാണ് താഴെ കൊടുത്തിരിക്കുന്നത്.

നിങ്ങളുടെ ഉപകരണത്തിൻ്റെ IP വിലാസത്തിൽ നിന്ന്

ഇൻ്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) വിലാസങ്ങൾ ഇൻ്റർനെറ്റിൻ്റെ ഭാഗമാണ്, ഒരു ഉപകരണം ഓൺലൈനിൽ കണക്റ്റ് ചെയ്യുമ്പോൾ അവ ആ ഉപകരണത്തിലേക്ക് നിയോഗിക്കപ്പെടുന്നു. ഒരു വെബ്സൈറ്റിന് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് എന്തെങ്കിലും (ഉദാഹരണമായി, നിങ്ങളുടെ Google തിരയൽ ഫലങ്ങൾ) അയയ്‌ക്കണമെങ്കിൽ, അത് ശരിയായ കമ്പ്യൂട്ടറിലേക്ക് അയയ്ക്കുന്നതിന് നിങ്ങളുടെ IP വിലാസം ആവശ്യമാണ്. IP വിലാസങ്ങൾ ഏകദേശം ഭൂമിശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിലാണ്, അതിനാൽ അവ ഒരു ഉപകരണത്തിൻ്റെ പൊതുവായ ലൊക്കേഷൻ ഏകദേശമായി കണക്കുകൂട്ടാൻ ഉപയോഗിക്കാം. മറ്റ് മിക്ക ഇൻ്റർനെറ്റ് സേവനങ്ങളും പോലെ, ചില അടിസ്ഥാന സേവനങ്ങൾ നൽകാൻ നിങ്ങളുടെ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ Google-ന് ഉപയോഗിക്കാൻ കഴിയും (നിങ്ങളുടെ ഉപകരണത്തിൽ നിന്ന് കൃത്യമായ ലൊക്കേഷൻ ശേഖരിച്ചില്ലെങ്കിൽ പോലും). ഉദാഹരണമായി, ഏതു രാജ്യത്ത് നിന്നാണ് നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതെന്ന് മനസിലാക്കാൻ ഇത് ഞങ്ങളെ സഹായിച്ചേക്കാം, കൂടാതെ-അപ്രതീക്ഷിതമായ ഒരു സ്ഥലത്ത് നിന്ന് ഒരു സൈനിൻ ഉണ്ടായാൽ-അസാധാരണമായ അക്കൗണ്ട് ആക്റ്റിവിറ്റി കണ്ടെത്താൻ ഞങ്ങളെ അനുവദിക്കുന്നു.

നിങ്ങളുടെ ആക്‌റ്റിവിറ്റിയിൽ നിന്ന്

നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ എവിടെയാണെന്ന് കൃത്യമായി ഞങ്ങളോട് പറയുന്നില്ലെങ്കിലും ഒരു സ്ഥലത്തോട് നിങ്ങൾക്ക് താൽപര്യമുണ്ടെന്ന് ഞങ്ങൾ അനുമാനിച്ചേക്കാം. ഉദാഹരണത്തിന്, "പാരീസിലുള്ള കഫേകൾ" എന്ന് നിങ്ങൾ തിരയുമ്പോൾ, പാരീസിനടുത്തുള്ള സ്ഥലങ്ങൾ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്ന് ഞങ്ങൾ അനുമാനിച്ച് അവിടെയുള്ള കഫേകളുടെ ഫലങ്ങൾ നിങ്ങളെ കാണിച്ചേക്കാം. നിങ്ങളുടെ ക്രമീകരണത്തെ ആശ്രയിച്ച്, നിങ്ങളുടെ അക്കൗണ്ടിൽ ഈ തരത്തിലുള്ള വിവരങ്ങൾ ശേഖരിച്ചേക്കാം, പിന്നീടൊരിക്കൽ കൂടുതൽ തിരച്ചിൽ നടത്തുമ്പോൾ നിങ്ങൾ അപ്പോഴും പാരീസിലാണെന്ന് തീരുമാനിക്കാൻ ഒരു സിഗ്നലായി ഉപയോഗിച്ചേക്കാം.

നിങ്ങളുടെ സംരക്ഷിച്ച സ്ഥലങ്ങളിൽ നിന്ന്

നിങ്ങളുടെ വീടോ ജോലിസ്ഥലമോ പോലെ, നിങ്ങൾക്ക് പ്രധാനപ്പെട്ട സ്ഥലങ്ങളെക്കുറിച്ച് ഞങ്ങളോട് പറയണോ എന്നും നിങ്ങൾക്ക് തീരുമാനിക്കാം. നിങ്ങളുടെ വീടിൻ്റെയും ജോലിസ്ഥലത്തിൻ്റെയും വിലാസങ്ങൾ സ്വയമേവ വീണ്ടെടുത്തു കൊണ്ട് ദിശകളെ വേഗത്തിൽ വീണ്ടെടുക്കുക പോലുള്ള കാര്യങ്ങൾ ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും. ഈ വിവരം ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ഫലങ്ങളെ സ്വാധീനിക്കാനും ഉപയോഗിക്കാം. കൂടുതലറിയുക

നിങ്ങളുടെ ഉപകരണങ്ങളിൽ നിന്ന്

നിങ്ങളുടെ ഉപകരണം എവിടെയെന്നതിനെ അടിസ്ഥാനമാക്കിയുള്ള ഉപയോഗപ്രദമായ ഫീച്ചറുകൾ നൽകാൻ Google-നെയും മറ്റ് ആപ്പുകളെയും നിങ്ങൾക്ക് അനുവദിക്കാം. ഉദാഹരണത്തിന്, നിങ്ങൾ സുഹൃത്തുക്കളെ കാണാൻ പോകുമ്പോൾ വൈകുകയാണെങ്കിൽ, ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ഏറ്റവും വേഗതയേറിയ വഴി അറിയാൻ ഒരു നാവിഗേഷൻ ആപ്പ് ഉപയോഗിക്കാനായി നിങ്ങൾ താൽപ്പര്യപ്പെട്ടേക്കാം. ടേൺ-ബൈ-ടേൺ ദിശകൾ നേടുന്നതിന്, നിങ്ങളുടെ ഉപകരണത്തിൻ്റെ ലൊക്കേഷൻ ഓണാക്കുകയും അത് ആക്‌സസ് ചെയ്യാൻ ആപ്പിന് അനുമതി നൽകുകയും ചെയ്യേണ്ടി വന്നേക്കാം.

നിങ്ങളുടെ Android ഉപകരണത്തിൽ ഉപകരണ ലൊക്കേഷൻ ഓണാക്കുന്നത് തിരഞ്ഞെടുക്കുകയാണെങ്കിൽ, നാവിഗേഷൻ, നിലവിലെ ലൊക്കേഷനിലേക്ക് ഒരു ആപ്പിന് ആക്‌സസ് നൽകൽ, ഫോൺ കണ്ടെത്തൽ എന്നിവ പോലുള്ള ഫീച്ചറുകൾ നിങ്ങൾക്ക് ഉപയോഗിക്കാം. വ്യക്തിഗത ആപ്പുകളുടെ അനുമതി ഓണാക്കാനോ ഓഫാക്കാനോ അനുവദിക്കുന്ന ലളിതമായ നിയന്ത്രണങ്ങൾ ഉപയോഗിച്ച്, നിങ്ങളുടെ ഉപകരണത്തിൻ്റെ ലൊക്കേഷൻ ഉപയോഗിക്കാൻ അനുമതിയുള്ള ആപ്പുകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങൾ ഉപകരണത്തിൻ്റെ ലൊക്കേഷൻ ഉപയോഗിക്കുന്നതിനുള്ള അനുമതികൾ (Google ആപ്പുകൾ ഉൾപ്പടെ) നൽകുമ്പോൾ, ആ നിശ്ചിത ആപ്പുകൾക്ക് ഡാറ്റ ലഭ്യമാകും. Android-ൽ, ഒരു ആപ്പ് നിങ്ങളുടെ ഫോണിൻ്റെ GPS അടിസ്ഥാനമാക്കിയുള്ള ലൊക്കേഷൻ ഉപയോഗിക്കാൻ അഭ്യര്‍ത്ഥിക്കുമ്പോൾ നിങ്ങളുടെ സ്ക്രീനിൻ്റെ മുകളിൽ ലൊക്കേഷൻ കാണാം. കൂടുതലറിയുക

Google ലൊക്കേഷൻ സേവനങ്ങൾ

മിക്ക Android ഉപകരണങ്ങളിലും, നെറ്റ്‌വർക്ക് ലൊക്കേഷൻ ദാതാവായി Google, Android 9-ൽ Google ലൊക്കേഷൻ കൃത്യത എന്നറിയപ്പെടുന്ന, Google ലൊക്കേഷൻ സേവനങ്ങൾ (GLS) എന്നു വിളിക്കുന്ന ഒരു ലൊക്കേഷൻ സേവനം നൽകുന്നു. ഈ സേവനം കൃത്യമായ ഉപകരണ ലൊക്കേഷൻ നൽകാനും ലൊക്കേഷൻ കൃത്യത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ്. ഒരു ഉപകരണത്തിൻ്റെ ലൊക്കേഷൻ നിർണ്ണയിക്കുന്നതിന് ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ഉപയോഗിക്കുന്ന GPS മിക്ക മൊബൈൽ ഫോണുകളിലുമുണ്ട് - എന്നിരുന്നാലും, Google ലൊക്കേഷൻ സേവനങ്ങൾ ഉപയോഗിച്ച്, സമീപത്തുള്ള Wi-Fi, മൊബൈൽ നെറ്റ്‌വർക്കുകൾ, ഉപകരണ സെൻസറുകൾ എന്നിവയെ കുറിച്ചുള്ള അധിക വിവരങ്ങൾ നിങ്ങളുടെ ഉപകരണത്തിൻ്റെ ലൊക്കേഷൻ നിർണ്ണയിക്കാൻ ശേഖരിക്കാനാവും. നിങ്ങളുടെ ഉപകരണത്തിൽ നിന്നും ലൊക്കേഷൻ ഡാറ്റ ഇടയ്ക്കിടെ ശേഖരിച്ച് ലൊക്കേഷൻ കൃത്യത മെച്ചപ്പെടുത്തുന്നതിന് അജ്ഞാത രീതിയിൽ ഉപയോഗിക്കുന്നത് വഴിയാണ് ഇത് ചെയ്യുന്നത്.

നിങ്ങളുടെ ഉപകരണത്തിൻ്റെ ലൊക്കേഷൻ ക്രമീകരണത്തിൽ ഏത് സമയത്തും നിങ്ങൾക്ക് Google ലൊക്കേഷൻ സേവനങ്ങൾ അപ്രാപ്‌തമാക്കാൻ കഴിയും. GLS ഓഫാക്കിയിട്ടുണ്ടെങ്കിലും നിങ്ങളുടെ ഉപകരണത്തിൻ്റെ ലൊക്കേഷൻ പ്രവർത്തിക്കും, പക്ഷേ മതിയായ അനുമതിയുള്ള ഉപകരണത്തിൻ്റെ ലൊക്കേഷൻ അനുമാനിക്കാൻ GPS മാത്രമേ ഉപകരണം ആശ്രയിക്കുകയുള്ളൂ. നിങ്ങളുടെ ഉപകരണത്തിൻ്റെ ലൊക്കേഷൻ ക്രമീകരണത്തിൽ നിന്ന് വ്യത്യസ്തമാണ് Google ലൊക്കേഷൻ സേവനങ്ങൾ. കൂടുതലറിയുക

നിങ്ങളുടെ ഉപകരണത്തിൻ്റെ സെൻസറുകൾ (GPS പോലുള്ളവ) അല്ലെങ്കിൽ നെറ്റ്‌വർക്ക് അടിസ്ഥാനമാക്കിയുള്ള ലൊക്കേഷൻ (GLS പോലുള്ളവ) എന്നിവ നിങ്ങളുടെ ലൊക്കേഷൻ നിർണ്ണയിക്കുന്നതിന് ഉപയോഗിക്കുമോ എന്നതും ആ ലൊക്കേഷനിലേക്ക് ഏതെല്ലാം ആപ്പുകൾക്ക് ആക്‌സസ് ഉണ്ട് എന്നതും Android-ൽ ഉള്ള ക്രമീകരണവും അനുമതികളും നിയന്ത്രിക്കുന്നു. നിങ്ങളുടെ ലൊക്കേഷൻ മനസിലാക്കാൻ ആപ്പുകൾ ഉപയോഗിച്ചേക്കാവുന്ന IP വിലാസമോ ആക്റ്റിവിറ്റിയോ സംരക്ഷിച്ച സ്ഥലങ്ങളോ മറ്റ് സാന്ദർഭിക സിഗ്നലുകളോ ഉപയോഗിക്കുന്നതിനെ അവ സ്വാധീനിക്കില്ല.

എൻ്റെ Google അക്കൗണ്ടിൽ ലൊക്കേഷൻ സംരക്ഷിച്ചിരിക്കുന്നത് എങ്ങനെയാണ്?

നിങ്ങൾ ഉപയോഗിക്കുന്ന Google ഉൽപ്പന്നങ്ങളും സേവനങ്ങളും അനുസരിച്ച്, Google നിങ്ങളുടെ Google അക്കൗണ്ടിലേക്ക് ലൊക്കേഷൻ വിവരങ്ങൾ സംരക്ഷിച്ചേക്കാം. ഈ വിവരങ്ങൾ സംരക്ഷിച്ചേക്കാവുന്ന ഏറ്റവും സാധാരണമായ രണ്ട് സ്ഥലങ്ങളാണ് ലൊക്കേഷൻ ചരിത്രവും വെബ്, ആപ്പ് ആക്‌റ്റിവിറ്റിയും.

Google ലൊക്കേഷൻ ചരിത്രം

നിങ്ങൾ ലൊക്കേഷൻ ചരിത്രം ഓപ്റ്റ് ഇൻ ചെയ്യുകയും ഉപകരണം ലൊക്കേഷൻ റിപ്പോർട്ട് ചെയ്യുകയും ചെയ്‌താൽ, നിങ്ങൾ Google ഉൽപ്പന്നമോ സേവനമോ സജീവമായി ഉപയോഗിക്കുന്നില്ലെങ്കിൽ പോലും സൈൻ ഇൻ ചെയ്‌ത ഉപകരണങ്ങളുടെ കൃത്യമായ ലൊക്കേഷൻ ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യും. ഇത് ലൊക്കേഷൻ ചരിത്ര ഡാറ്റ സംഭരിച്ചിരിക്കുന്ന നിങ്ങളുടെ ടൈംലൈൻ സൃഷ്‌ടിക്കാൻ സഹായിക്കുന്നു, ഒപ്പം Google-ൽ ഭാവിയിലുള്ള ശുപാർശകൾക്കായി ഉപയോഗിക്കുകയും ചെയ്‌തേക്കാം. നിങ്ങൾക്ക് ഏതുസമയത്തും ടൈംലൈനിൽ സംരക്ഷിച്ചിട്ടുള്ളവ അവലോകനം ചെയ്യുകയും എഡിറ്റ് ചെയ്യുകയും ഇല്ലാതാക്കുകയും ചെയ്യാം.

നിങ്ങൾ സന്ദർശിച്ച ഡൈനിംഗ് സ്പോട്ടുകൾ അടിസ്ഥാനമാക്കി Google മാപ്‌സിൽ നിർദ്ദേശിക്കപ്പെട്ട റെസ്റ്റോറൻ്റുകൾ, ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി വീട്ടിലേക്കോ ജോലിസ്ഥലത്തേക്കോ പോകാനുള്ള മികച്ച സമയം സംബന്ധിച്ച തത്സമയ വിവരം, നിങ്ങൾ സന്ദർശിച്ച സ്ഥലങ്ങളിൽ നിന്ന് സ്വയമേവ സൃഷ്‌ടിക്കപ്പെട്ട Google ഫോട്ടോസിലെ ആൽബങ്ങൾ എന്നിവ പോലെ കൂടുതൽ വ്യക്തിപരമാക്കിയ അനുഭവങ്ങൾ ലൊക്കേഷൻ ചരിത്രം ഓണാക്കിയാൽ Google-ൽ ഉടനീളം ലഭിക്കും.

നിങ്ങൾ ലൊക്കേഷൻ ചരിത്രം ഓണാക്കിയോ എന്നറിയണമെങ്കിൽ, നിങ്ങളുടെ ആക്റ്റിവിറ്റി നിയന്ത്രണങ്ങൾ സന്ദർശിക്കുക. നിങ്ങളോട് സൈൻ ഇൻ ചെയ്യാൻ ആവശ്യപ്പെട്ടേക്കാം, അവിടെ നിന്ന്, ഈ നിയന്ത്രണം ഓണാണോയെന്ന് കാണാം. പുതിയ ലൊക്കേഷൻ ചരിത്ര ഡാറ്റയുടെ ശേഖരണം താൽക്കാലികമായി നിങ്ങൾ നിർത്തി വച്ചിരിക്കുമ്പോൾ, നിങ്ങളുടെ മുൻ ലൊക്കേഷൻ ചരിത്ര ഡാറ്റ ഇല്ലാതാക്കുന്നത് വരെ അത് സൂക്ഷിക്കുന്നത് തുടരും. കൂടുതലറിയുക

നിങ്ങളുടെ ലൊക്കേഷൻ ചരിത്ര ഡാറ്റ ഇല്ലാതാക്കുകയാണെങ്കിൽ, വെബ്, ആപ്പ് ആക്‌റ്റിവിറ്റി പോലുള്ള മറ്റെവിടെയെങ്കിലും സംരക്ഷിച്ച രീതിയിൽ അവ നിലനിർത്തപ്പെട്ടേക്കാം.

വെബ്, ആപ്പ് ആക്‌റ്റിവിറ്റി

വെബ്, ആപ്പ് ആക്‌റ്റിവിറ്റി പ്രവർത്തനക്ഷമമാണെങ്കിൽ, നിങ്ങളുടെ തിരയലുകളും മറ്റ് Google സേവനങ്ങളിൽ നിന്നുള്ള ആക്‌റ്റിവിറ്റിയും നിങ്ങളുടെ Google അക്കൗണ്ടിൽ സംരക്ഷിക്കപ്പെടും. വെബ്, ആപ്പ് ആക്‌റ്റിവിറ്റിയിൽ സംരക്ഷിച്ച ആക്‌റ്റിവിറ്റിയിൽ ലൊക്കേഷൻ വിവരങ്ങളും അടങ്ങിയിരിക്കാം. ഉദാഹരണമായി, തിരയലിൽ "കാലാവസ്ഥ" എന്ന് ടൈപ്പ് ചെയ്‌ത്‌ നിങ്ങൾ എവിടെയാണ് എന്നതനുസരിച്ചു കാലാവസ്ഥാ ഫലങ്ങൾ നേടുമ്പോൾ, ഈ ഫലം നൽകാൻ ഉപയോഗിക്കുന്ന ലൊക്കേഷൻ ഉൾപ്പെടെ ഈ ആക്‌റ്റിവിറ്റി നിങ്ങളുടെ വെബ്, ആപ്പ് ആക്‌റ്റിവിറ്റിയിൽ സംരക്ഷിക്കുന്നു. നിങ്ങളുടെ ഉപകരണത്തിൻ്റെ ലൊക്കേഷൻ ക്രമീകരണം ഓണാക്കുന്നത് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ വെബ്, ആപ്പ് ആക്‌റ്റിവിറ്റിയിൽ ഉപയോഗിക്കുന്നതും സംഭരിക്കുന്നതുമായ ലൊക്കേഷൻ ഉപകരണത്തിൻ്റെ ഐപി വിലാസത്തിലോ നിങ്ങളുടെ മുൻകാല ആക്‌റ്റിവിറ്റിയിലോ നിങ്ങളുടെ ഉപകരണത്തിൽ നിന്നുള്ള സിഗ്നലുകളിലോ നിന്നാകാം വരുന്നത്.

നിങ്ങളുടെ വെബ്, ആപ്പ് ആക്‌റ്റിവിറ്റി ക്രമീകരണം ഓണാക്കുന്നത്, മുൻ തിരയലുകളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് സ്വയമേവ നിർദ്ദേശിച്ചതായി കാണുന്ന തിരയൽ പോലെ, കൂടുതൽ ഉപയോഗപ്രദമായ തിരയൽ ഫലങ്ങളും കൂടുതൽ പ്രസക്തമായ പരസ്യങ്ങളും കൂടുതൽ അനുയോജ്യമായ നിർദ്ദേശങ്ങളും കാണിക്കാൻ ഞങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ വെബ്, ആപ്പ് ആക്‌റ്റിവിറ്റിയിൽ ഉള്ളവ അവലോകനം ചെയ്യാനും ഇല്ലാതാക്കാനും അല്ലെങ്കിൽ നിങ്ങളുടെ Google അക്കൗണ്ടിനായി ഇത് താൽക്കാലികമായി നിർത്താനും നിങ്ങൾക്ക് കഴിയും. വെബ്, ആപ്പ് ആക്‌റ്റിവിറ്റി താൽക്കാലികമായി നിർത്തുന്നത്, മറ്റ് Google സേവനങ്ങളിൽ നിന്ന് നിങ്ങളുടെ ഭാവി തിരയലുകളും ആക്‌റ്റിവിറ്റിയും സംരക്ഷിക്കുന്നത് അവസാനിപ്പിക്കും. നിങ്ങളുടെ വെബ്, ആപ്പ് ആക്‌റ്റിവിറ്റി ഡാറ്റ ഇല്ലാതാക്കിയാലും, ലൊക്കേഷൻ ചരിത്രം പോലെ മറ്റെവിടെയെങ്കിലും സംരക്ഷിച്ചിരിക്കുന്ന ലൊക്കേഷൻ ഡാറ്റ തുടർന്നും ഉണ്ടായിരിക്കാം.

നിങ്ങൾ വെബ്, ആപ്പ് ആക്‌റ്റിവിറ്റി ഓണാക്കിയോ എന്നറിയണമെങ്കിൽ, ആക്റ്റിവിറ്റി നിയന്ത്രണങ്ങൾ സന്ദർശിക്കുക. നിങ്ങളോട് സൈൻ ഇൻ ചെയ്യാൻ ആവശ്യപ്പെട്ടേക്കാം, അവിടെ നിന്ന്, ഈ നിയന്ത്രണം ഓണാണോയെന്ന് കാണാം. കൂടുതലറിയുക

പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ എങ്ങനെയാണ് ലൊക്കേഷൻ ഉപയോഗിക്കുന്നത്?

നിങ്ങളുടെ പൊതുവായ ലൊക്കേഷനെ അടിസ്ഥാനമാക്കി പരസ്യങ്ങൾ നൽകാം. ഉപകരണത്തിൻ്റെ IP വിലാസത്തിൽ നിന്ന് അനുമാനിച്ച ലൊക്കേഷൻ ഇതിൽ ഉൾപ്പെടാവുന്നതാണ്. നിങ്ങളുടെ പരസ്യങ്ങൾ വ്യക്തിഗതമാക്കൽ ക്രമീകരണം അനുസരിച്ച്, Google അക്കൗണ്ടിലെ ആക്റ്റിവിറ്റിയെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളും നിങ്ങൾ കണ്ടേക്കാം. നിങ്ങളുടെ വെബ്, ആപ്പ് ആക്റ്റിവിറ്റിയിൽ സംഭരിച്ചിരിക്കുന്ന പ്രവർത്തനം ഇതിൽ ഉൾപ്പെടുന്നു, അത് കൂടുതൽ ഉപയോഗപ്രദമായ പരസ്യങ്ങൾക്കായി ഉപയോഗിച്ചേക്കാം. മറ്റൊരു ഉദാഹരണം, നിങ്ങൾ ലൊക്കേഷൻ ചരിത്രം പ്രവർത്തനക്ഷമമാക്കിയശേഷം പതിവായി സ്‌കീ റിസോർട്ടുകൾ സന്ദർശിക്കുകയാണെങ്കിൽ, പിന്നീട് YouTube-ൽ ഒരു വീഡിയോ കാണുമ്പോൾ സ്‌കീ ഉപകരണത്തിൻ്റെ പരസ്യം കണ്ടേക്കാം. ഫിസിക്കൽ സ്‌റ്റോറുകളിലേക്കോ സ്ഥലങ്ങളിലേക്കോ ഒരു ഓൺലൈൻ പരസ്യ പ്രചാരണം എത്ര തവണ വ്യാപാരം എത്തിക്കാൻ സഹായിക്കുന്നു എന്ന് അളക്കാൻ പരസ്യദാതാക്കളെ സഹായിക്കുന്നതിന് വ്യക്തിപരമായ ഡാറ്റ എടുത്തുനീക്കിയതും സംഗ്രഹിച്ചതുമായ രീതിയിലും ലൊക്കേഷൻ ചരിത്രം, അത് ചെയ്യാൻ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി, Google ഉപയോഗിക്കുന്നു. നിങ്ങളുടെ ലൊക്കേഷൻ ചരിത്രമോ മറ്റേതെങ്കിലും തിരിച്ചറിയാവുന്ന വിവരമോ ഞങ്ങൾ പരസ്യദാതാക്കളുമായി പങ്കിടില്ല.

നിങ്ങളുടെ Google അക്കൗണ്ടിൽ സംഭരിച്ചിരിക്കുന്ന ഡാറ്റയിൽ നിങ്ങൾക്ക് നിയന്ത്രണം ഉണ്ട്, മാത്രമല്ല ഏത് സമയത്തും വ്യക്തിപരമാക്കിയ പരസ്യങ്ങൾ ഓഫ് ചെയ്യാനും കഴിയും. പരസ്യങ്ങൾ വ്യക്തിപരമാക്കൽ ഓഫാണെങ്കിൽ, നിങ്ങൾക്ക് കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ നൽകുന്നതിന് Google അക്കൗണ്ടിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ Google ഉപയോഗിക്കുകയില്ല.