നിങ്ങളുടെ ബ്രൗസറിലെ കുക്കികൾ നിയന്ത്രിക്കൽ

ചില ആളുകൾ കുക്കികൾ അനുവദിക്കുന്നതിന് താൽപ്പര്യം കാണിക്കാറില്ല, അതിനാലാണ് ഭൂരിഭാഗം ബ്രൗസറുകളും നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കുക്കികളെ നിയന്ത്രിക്കുന്നതിനുള്ള കഴിവ് നൽകുന്നത്.

ചില ബ്രൗസറുകൾ കുക്കികളെ പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു, അതിനാൽ കുക്കി ക്രമീകരണവും പരസ്യ ക്രമീകരണവും നിങ്ങൾക്ക് അവലോകനം ചെയ്യാവുന്നതാണ്. ചില ബ്രൗസറുകളിൽ നിങ്ങൾക്ക് സൈറ്റുകൾ പ്രകാരം കുക്കികളെ നിയന്ത്രിക്കാൻ നിയമങ്ങൾ സജ്ജമാക്കാൻ കഴിയും, അത് നിങ്ങളുടെ സ്വകാര്യതയിൽ വളരെ മികച്ച നിയന്ത്രണം നൽകുന്നു. നിങ്ങൾ വിശ്വസിക്കുന്ന സൈറ്റുകൾ ഒഴികെയുള്ള ബാക്കി എല്ലാ കുക്കികളും നിങ്ങൾക്ക് അനുവദിക്കാതിരിക്കാം എന്നാണ് ഇത് അർത്ഥമാക്കുന്നത്.

Google Chrome ബ്രൗസറിൽ, ഉപകരണങ്ങൾ മെനുബ്രൗസിംഗ് ഡാറ്റ മായ്‌ക്കുന്നതിനുള്ള ഓപ്‌ഷൻ ഉൾക്കൊള്ളുന്നു. നിങ്ങൾക്ക് ഈ ഓപ്‌ഷൻ ഉപയോഗിച്ച് കുക്കികളും മറ്റ് സൈറ്റ്, Adobe ഫ്ലാഷ് പ്ലേയർ ഉപയോഗിച്ച് നിങ്ങളുടെ ഉപകരണത്തിൽ സംഭരിക്കുന്നതുൾപ്പെടെയുള്ള (പൊതുവേ ഫ്ലാഷ് കുക്കികൾ എന്നറിയപ്പെടുന്നു) പ്ലഗിൻ ഡാറ്റകളും ഇല്ലാതാക്കാം. Chrome-ൽ കുക്കികൾ നിയന്ത്രിക്കുന്നതിനുള്ള ഞങ്ങളുടെ നിർദ്ദേശങ്ങൾ കാണുക.

Chrome-ലെ മറ്റൊരു സവിശേഷതയാണ് അതിലെ ആൾമാറാട്ട മോഡ്. നിങ്ങളുടെ വെബ്‌സൈറ്റ് സന്ദർശനങ്ങളോ ഡൗൺലോഡുകളോ ബ്രൗസിംഗ് അല്ലെങ്കിൽ ഡൗൺ‌ലോഡ് ചരിത്രത്തിൽ രേഖപ്പെടുത്തണമെന്നില്ലെങ്കിൽ ആൾമാറാട്ട മോഡിൽ ബ്രൗസുചെയ്യാവുന്നതാണ്. ആൾമാറാട്ട മോഡിൽ സൃഷ്‌ടിക്കപ്പെടുന്ന ഏത് കുക്കിയും ആൾമാറാട്ട വിൻഡോകൾ നിങ്ങൾ അടയ്‌ക്കുമ്പോൾ ഇല്ലാതാകും.