പേയ്‌മെന്റിനായി Google എങ്ങനെയാണ് ക്രെഡിറ്റ് കാർഡ് നമ്പറുകൾ ഉപയോഗിക്കുന്നത്

Google Play ഇടപാടുകളും Google Pay ഇടപാടുകളും ഉൾപ്പെടെ, നിങ്ങൾ നടത്തുന്ന ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ വാങ്ങലുകൾക്കായുള്ള പേയ്‌മെന്റുകൾ സുഗമമാക്കുന്നതിനും തട്ടിപ്പ് കുറയ്ക്കുന്നതിനുള്ള ഉദ്ദേശ്യങ്ങൾക്കും നിങ്ങൾ നൽകുന്ന ക്രെഡിറ്റ് കാർഡ് നമ്പറുകളും ഡെബിറ്റ് കാർഡ് നമ്പറുകളും Google ഉപയോഗിക്കുന്നു. ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഉൾപ്പെടെ, ഞങ്ങൾ എങ്ങനെയാണ് നിങ്ങളുടെ പേയ്‌മെന്റ് വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചും എങ്ങനെയാണ് ഞങ്ങൾ ഈ വിവരങ്ങൾ പങ്കിടുന്നത് എന്നതിനെ കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ Google പേയ്‌മെന്റുകളുടെ സ്വകാര്യതാ അറിയിപ്പ് നൽകുന്നു. Google പേയ്‌മെന്റുകളുടെ സ്വകാര്യതാ അറിയിപ്പിൽ വിവരിച്ചിട്ടുള്ള സാഹചര്യങ്ങളിൽ മാത്രമേ ഞങ്ങൾ മൂന്നാം കക്ഷികളുമായി വ്യക്തിഗത വിവരങ്ങൾ പങ്കിടുകയുള്ളൂ. നിങ്ങൾ Google-ന് നൽകുന്ന ഡെബിറ്റ് കാർഡ് നമ്പറുകളും ക്രെഡിറ്റ് കാർഡ് നമ്പറുകളും സുരക്ഷിതമായ ലൊക്കേഷനിലെ സുരക്ഷിത സെർവറുകളിൽ എൻക്രിപ്‌റ്റ് ചെയ്‌ത് സംഭരിക്കപ്പെടുന്നു.