ഉപയോക്തൃ വിവരങ്ങൾ ആവശ്യപ്പെട്ടുള്ള സർക്കാർ അഭ്യർത്ഥനകളെ Google എങ്ങനെ കൈകാര്യം ചെയ്യുന്നു

ഉപയോക്തൃ വിവരങ്ങൾ വെളിപ്പെടുത്താൻ ലോകമെമ്പാടുമുള്ള സർക്കാർ ഏജൻസികൾ Google-നോട് ആവശ്യപ്പെടുന്നു. ഓരോ അഭ്യർത്ഥനയും ബാധകമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അത് ഞങ്ങൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുന്നു. വളരെയേറെ വിവരങ്ങൾ ആവശ്യപ്പെട്ട് കൊണ്ടുള്ളതാണ് അഭ്യർത്ഥന എങ്കിൽ അത് ചുരുക്കാൻ ഞങ്ങൾ ശ്രമിക്കും, മാത്രമല്ല, ചില സാഹചര്യങ്ങളിൽ എന്തെങ്കിലും വിവരങ്ങൾ ലഭ്യമാക്കാൻ ഞങ്ങൾ വിസമ്മതിക്കാറുമുണ്ട്. ഞങ്ങൾക്ക് ലഭിക്കുന്ന അഭ്യർത്ഥനകളുടെ എണ്ണവും തരങ്ങളും ഞങ്ങൾ സുതാര്യതാ റിപ്പോർട്ടിൽ പങ്കിടുന്നു.

അഭ്യർത്ഥനയോട് ഞങ്ങൾ പ്രതികരിക്കുന്ന രീതി Google സേവന ദാതാവിനെ ആശ്രയിച്ചിരിക്കുന്നു — ഞങ്ങളുടെ കൂടുതൽ സേവനങ്ങൾക്കും അത് യുഎസ് നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനിയായ Google LLC അല്ലെങ്കിൽ ഐറിഷ് നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന Google Ireland Limited ആയിരിക്കും. നിങ്ങളുടെ സേവന ദാതാവ് ഏതാണെന്നറിയാൻ Google-ന്റെ സേവന നിബന്ധന അവലോകനം ചെയ്യുക, അല്ലെങ്കിൽ നിങ്ങളുടെ Google Account മാനേജ് ചെയ്യുന്നത് ഒരു സ്ഥാപനം ആണെങ്കിൽ നിങ്ങളുടെ അക്കൗണ്ട് അഡ്‌മിന്റെ ഉപദേശം തേടുക.

സർക്കാർ ഏജൻസിയിൽ നിന്ന് ഞങ്ങൾക്ക് ഒരു അഭ്യർത്ഥന ലഭിക്കുകയാണെങ്കിൽ, വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് മുമ്പ് ഉപയോക്തൃ അക്കൗണ്ടിലേക്ക് ഞങ്ങൾ ഒരു ഇമെയിൽ അയയ്ക്കും. അക്കൗണ്ട് മാനേജ് ചെയ്യുന്നത് ഒരു സ്ഥാപനം ആണെങ്കിൽ, ഞങ്ങൾ അക്കൗണ്ട് അഡ്‌മിനെ അറിയിക്കും.

അഭ്യർത്ഥനയുമായി ബന്ധപ്പെട്ട നിബന്ധനകൾ പ്രകാരം അറിയിപ്പ് നൽകുന്നത് നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾ അറിയിപ്പ് നൽകില്ല. നിയമപരമോ കോടതി ഉത്തരവ് പ്രകാരമുള്ള നിയന്ത്രണ കാലയളവോ കഴിയുന്നത് പോലുള്ള, നിയമപരമായ നിരോധനം ഒഴിവാക്കിയതിന് ശേഷം ഞങ്ങൾ അറിയിപ്പ് നൽകും.

അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ഹൈജാക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങൾ അറിയിപ്പ് നൽകിയേക്കില്ല. കുട്ടിയുടെ സുരക്ഷയോ ആരുടെയെങ്കിലും ജീവിതമോ ഭീഷണി നേരിടുന്നത് പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഞങ്ങൾ അറിയിപ്പ് നൽകിയേക്കില്ല, അത്തരം സാഹചര്യങ്ങളിൽ അടിയന്തര സ്ഥിതി കഴിഞ്ഞെന്ന് മനസ്സിലാക്കുകയാണെങ്കിൽ ഞങ്ങൾ അറിയിപ്പ് നൽകും.

സിവിൽ, അഡ്മിനിസ്ട്രേറ്റീവ്, ക്രിമിനൽ കേസുകളിൽ യുഎസ് സർക്കാർ ഏജൻസികൾ നടത്തുന്ന അഭ്യർത്ഥനകൾ

യുഎസ് ഭരണഘടനയുടെ നാലാമത്തെ ഭേദഗതിയും ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻസ് പ്രൈവസി ആക്റ്റും (ECPA) ഉപയോക്തൃ വിവരങ്ങൾ വെളിപ്പെടുത്താൻ ഒരു സേവനദാതാവിനെ നിർബന്ധിക്കാനുള്ള സർക്കാരിന്റെ ശേഷിയെ നിയന്ത്രിക്കുന്നു. യുഎസ് അധികൃതർ കുറഞ്ഞത് ഇനിപ്പറയുന്നവ ചെയ്യേണ്ടതുണ്ട്:

  • എല്ലാ സാഹചര്യങ്ങളിലും: വരിക്കാരുടെ അടിസ്ഥാനപരമായ രജിസ്ട്രേഷൻ വിവരങ്ങളും IP വിലാസവും വെളിപ്പെടുത്താൻ നിർബന്ധിക്കുന്ന ആജ്ഞാപത്രം ഇഷ്യൂ ചെയ്യുക
  • ക്രിമിനൽ കേസുകളിൽ
    • ഇമെയിലുകളിലെ സ്വീകർത്താവ്, അയയ്ക്കുന്നവർ, CC, BCC, ടൈംസ്റ്റാമ്പ് ഫീൽഡുകൾ എന്നിവ പോലുള്ള ഉള്ളടക്കമല്ലാത്ത റെക്കോർഡുകൾ വെളിപ്പെടുത്താൻ നിർബന്ധിക്കുന്ന കോടതി ഉത്തരവ് നേടുക
    • ഇമെയിൽ സന്ദേശങ്ങൾ, ഡോക്യുമെന്റുകൾ, ഫോട്ടോകൾ എന്നിവ പോലുള്ള, ആശയവിനിമയത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്താൻ നിർബന്ധിക്കുന്ന തിരച്ചിൽ വാറണ്ട് നേടുക

ദേശീയ സുരക്ഷ ഉൾപ്പെടുന്ന കേസുകളിൽ യുഎസ് സർക്കാർ ഏജൻസികളിൽ നിന്നുള്ള അഭ്യർത്ഥനകൾ

ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ, ഉപയോക്തൃ വിവരങ്ങൾ ലഭിക്കാൻ Google-നെ നിർബന്ധിക്കുന്നതിന് നാഷണൽ സെക്യൂരിറ്റി ലെറ്ററോ (NSL) ഫോറിൻ ഇന്റലിജൻസ് സർവേലൻസ് ആക്റ്റിന് (FISA) കീഴിൽ അനുമതി ലഭിച്ചിട്ടുള്ള ഏതെങ്കിലും അംഗീകൃത സ്ഥാപനത്തെയോ യുഎസ് സർക്കാർ ഉപയോഗിച്ചേക്കാം.

  • NSL-ന് ജുഡീഷ്യൽ അംഗീകാരം ആവശ്യമില്ല, മാത്രമല്ല വരിക്കാരുടെ പരിമിതമായ വിവരങ്ങൾ ലഭ്യമാക്കാൻ ഞങ്ങളെ നിർബന്ധിതമാക്കാൻ മാത്രമേ അത് ഉപയോഗിക്കാനുമാവൂ.
  • Gmail, ഡ്രൈവ്, ഫോട്ടോസ് എന്നിവ പോലുള്ള സേവനങ്ങളിൽ നിന്നുള്ള ഉള്ളടക്കം ഉൾപ്പെടെയുള്ള, സംഭരിച്ച ഡാറ്റയുടെ ഇലക്ട്രോണിക് രീതിയിലുള്ള നിരീക്ഷണത്തിനും വെളിപ്പെടുത്തലിനും നിർബന്ധിതമാക്കാൻ FISA ഉത്തരവുകളും അംഗീകാരങ്ങളും ഉപയോഗിക്കാനാവും.

യുഎസിന് പുറത്തുള്ള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള അഭ്യർത്ഥനകൾ

Google LLC-യ്ക്ക് ചിലപ്പോൾ യുഎസിന് പുറത്തുള്ള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വെളിപ്പെടുത്തലിനുള്ള അഭ്യർത്ഥനകൾ ലഭിക്കാറുണ്ട്. ഈ അഭ്യർത്ഥനകളിൽ ഒന്ന് ഞങ്ങൾക്ക് ലഭിക്കുമ്പോൾ ഉപയോക്തൃ വിവരങ്ങൾ ലഭ്യമാക്കുന്നത് ഇനിപ്പറയുന്നവയ്ക്ക് അനുസൃതമാണെങ്കിൽ അവ ഞങ്ങൾ നൽകിയേക്കാം:

  • യുഎസ് നിയമം, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻസ് പ്രൈവസി ആക്റ്റ് (ECPA) പോലുള്ള, ബാധകമായ യുഎസ് നിയമത്തിന് കീഴിൽ ആക്സസും വെളിപ്പെടുത്തലും അനുവദിച്ചിരിക്കുന്നു എന്നാണ് ഇതിന്റെ അർത്ഥം
  • അഭ്യർത്ഥിക്കുന്ന രാജ്യത്തെ നിയമം സമാന സേവനം ലഭ്യമാക്കുന്ന പ്രാദേശിക ദാതാവിന് അഭ്യർത്ഥന നൽകുമ്പോൾ ബാധകമായ അതേ നടപടിക്രമവും നിയമപരമായ ബാദ്ധ്യതകളും അധികൃതർ പാലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു എന്നാണ് ഇതിന്റെ അർത്ഥം
  • അന്താരാഷ്ട്ര നിയമങ്ങൾ ഗ്ലോബൽ നെറ്റ്‌വർക്ക് ഇനിഷ്യേറ്റീവിന്റെആവിഷ്കാരത്തിനും സ്വകാര്യതയ്ക്കുമുള്ള സ്വാതന്ത്ര്യത്തിന്റെ തത്വങ്ങൾ, അനുബന്ധ നടപ്പാക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പാലിക്കുന്ന അഭ്യർത്ഥനകളിൽ മാത്രമേ ഞങ്ങൾ ഡാറ്റ നൽകുകയുള്ളൂ എന്നാണ് ഇതിന്റെ അർത്ഥം
  • Google-ന്റെ നയങ്ങൾ ബാധകമായ എല്ലാ സേവനനിബന്ധനകളും സ്വകാര്യതാ നിയമങ്ങളും, ഒപ്പം ആവിഷ്കാര സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നയങ്ങളും ഇതിൽ ഉൾപ്പെടുന്നു

കാരണം, യൂറോപ്യൻ സാമ്പത്തിക മേഖലയിലും സ്വിറ്റ്സർലൻഡിലും ഭൂരിപക്ഷം Google സേവനങ്ങളും ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം Google Ireland-ന് ആയതിനാൽ, അതിനും ഉപയോക്തൃ വിവരങ്ങൾക്കുള്ള അഭ്യർത്ഥനകൾ ലഭിക്കാറുണ്ട്.

ഐറിഷ് സർക്കാർ ഏജൻസികളിൽ നിന്നുള്ള അഭ്യർത്ഥനകൾ

ഐറിഷ് ഏജൻസിയിൽ നിന്ന് ലഭിക്കുന്ന ഉപയോക്തൃ വിവരങ്ങൾക്കുള്ള അഭ്യർത്ഥനകൾ മൂല്യനിർണ്ണയം ചെയ്യുമ്പോൾ Google Ireland, ഐറിഷ് നിയമം പരിഗണിക്കുന്നു. ഉപയോക്തൃ വിവരങ്ങൾ നൽകാൻ Google Ireland-നെ നിർബന്ധിതമാക്കാൻ ഐറിഷ് നിയമ നിർവ്വഹണ അധികൃതർ ജുഡീഷ്യൽ അംഗീകാരമുള്ള ഉത്തരവ് നേടിയിരിക്കണമെന്ന് ഐറിഷ് നിയമം ആവശ്യപ്പെടുന്നു.

അയർലൻഡിന് പുറത്തുള്ള സർക്കാർ അധികൃതരിൽ നിന്നുള്ള അഭ്യർത്ഥനകൾ

യൂറോപ്യൻ സാമ്പത്തിക മേഖലയിലും സ്വിറ്റ്സർലൻഡിലും ഉടനീളമുള്ള ഉപയോക്താക്കൾക്ക് Google Ireland സേവനങ്ങൾ നൽകുന്നു, മാത്രമല്ല, ചിലപ്പോൾ അയർലൻഡിന് പുറത്തുള്ള സർക്കാർ അധികൃതരിൽ നിന്നും ഡാറ്റ വെളിപ്പെടുത്തലിനുള്ള അഭ്യർത്ഥനകൾ ഞങ്ങൾക്ക് ലഭിക്കാറുണ്ട്. ഇത്തരം സാഹചര്യത്തിൽ, ഉപയോക്തൃ ഡാറ്റ ലഭ്യമാക്കുന്നത് ഇനിപ്പറയുന്നവയ്ക്ക് അനുസൃതമാണെങ്കിൽ അവ ഞങ്ങൾ നൽകിയേക്കാം:

  • ഐറിഷ് നിയമം, ഐറിഷ് ക്രിമിനൽ ജസ്റ്റിസ് ആക്റ്റ് പോലുള്ള, ബാധകമായ ഐറിഷ് നിയമത്തിന് കീഴിൽ ആക്സസും വെളിപ്പെടുത്തലും അനുവദിച്ചിരിക്കുന്നു എന്നാണിതിനർത്ഥം
  • അയർലൻഡിൽ ബാധകമായ യൂറോപ്യൻ യൂണിയൻ (EU) നിയമം, ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR) ഉൾപ്പെടെ, അയർലൻഡിൽ ബാധകമായ എല്ലാ യുറോപ്യൻ യൂണിയൻ (EU) നിയമങ്ങളും എന്നാണ് ഇതിന്റെ അർത്ഥം
  • അഭ്യർത്ഥിക്കുന്ന രാജ്യത്തെ നിയമം സമാന സേവനം ലഭ്യമാക്കുന്ന പ്രാദേശിക ദാതാവിന് അഭ്യർത്ഥന നൽകുമ്പോൾ ബാധകമായ അതേ നടപടിക്രമവും നിയമപരമായ ബാദ്ധ്യതകളും അധികൃതർ പാലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു എന്നാണ് ഇതിന്റെ അർത്ഥം
  • അന്താരാഷ്ട്ര നിയമങ്ങൾ ഗ്ലോബൽ നെറ്റ്‌വർക്ക് ഇനിഷ്യേറ്റീവിന്റെആവിഷ്കാരത്തിനും സ്വകാര്യതയ്ക്കുമുള്ള സ്വാതന്ത്ര്യത്തിന്റെ തത്വങ്ങൾ, അനുബന്ധ നടപ്പാക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പാലിക്കുന്ന അഭ്യർത്ഥനകളിൽ മാത്രമേ ഞങ്ങൾ ഡാറ്റ നൽകുകയുള്ളൂ എന്നാണ് ഇതിന്റെ അർത്ഥം
  • Google-ന്റെ നയങ്ങൾ ബാധകമായ എല്ലാ സേവനനിബന്ധനകളും സ്വകാര്യതാ നിയമങ്ങളും, ഒപ്പം ആവിഷ്കാര സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നയങ്ങളും ഇതിൽ ഉൾപ്പെടുന്നു

ആരെയെങ്കിലും മരണത്തിൽ നിന്നോ ഗുരുതരമായ ശാരീരിക ഉപദ്രവം അനുഭവിക്കുന്നതിൽ നിന്നോ രക്ഷിക്കാൻ കഴിയുമെന്ന് ഞങ്ങൾ കാര്യകാരണസഹിതം വിശ്വസിക്കുന്നുവെങ്കിൽ — ഉദാഹരണത്തിന്, ബോംബ് ഭീഷണികൾ, സ്കൂളിലെ വെടിവയ്പ്പുകൾ, തട്ടിക്കൊണ്ടുപോകൽ, ആത്മഹത്യാ പ്രതിരോധം, വ്യക്തികളെ കാണാതാവൽ എന്നിവ പോലുള്ള സാഹചര്യങ്ങളിൽ. ബാധകമായ നിയമങ്ങളുടെയും ഞങ്ങളുടെ നയങ്ങളുടെയും അടിസ്ഥാനത്തിൽ ഞങ്ങൾ ഈ അഭ്യർത്ഥനകൾ തുടർന്നും പരിഗണിക്കുന്നതാണ്.

Google ആപ്സ്
പ്രധാന മെനു