Google എങ്ങനെയാണ് എന്റെ സ്വകാര്യത പരിരക്ഷിക്കുകയും വിവരങ്ങൾ സുരക്ഷിതമാക്കുകയും ചെയ്യുന്നത്?

സുരക്ഷയും സ്വകാര്യതയും നിങ്ങൾക്ക് പ്രധാനപ്പെട്ടതാണെന്ന് ഞങ്ങൾക്കറിയാം - അവ ഞങ്ങൾക്കും പ്രധാനപ്പെട്ടതാണ്. ഞങ്ങൾ ശക്തമായ സുരക്ഷ നൽകുന്നതിന് മുൻഗണന നൽകുകയും നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും ആവശ്യമുള്ളപ്പോൾ അവ ആക്‌സസ്സ് ചെയ്യാനാകുമെന്നും നിങ്ങൾക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു.

ശക്തമായ സുരക്ഷ ഉറപ്പാക്കാനും നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാനും നിങ്ങൾക്കായി Google കൂടുതൽ പ്രയോജനപ്രദവും കാര്യക്ഷമവുമാക്കാനും ഞങ്ങൾ എല്ലായ്‌പ്പോഴും പ്രവർത്തിക്കുന്നു. സുരക്ഷയ്‌ക്കായി ഞങ്ങൾ പ്രതിവർഷം ലക്ഷോപലക്ഷം ഡോളർ ചെലവഴിക്കുന്നു, ഒപ്പം നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി നിലനിർത്താൻ ഡാറ്റ സുരക്ഷയിൽ ലോകപ്രശസ്‌തരായ വിദഗ്ദരെ നിയമിക്കുകയും ചെയ്യുന്നു. Google ഡാഷ്‌ബോർഡ്, 2-ഘട്ട സ്ഥിരീകരണം, പരസ്യ ക്രമീകരണങ്ങൾ എന്നിവ പോലുള്ള ഉപയോഗിക്കാൻ എളുപ്പമുള്ള സ്വകാര്യത, സുരക്ഷാ ഉപകരണങ്ങളും ഞങ്ങൾ നിർമ്മിച്ചിരിക്കുന്നു. അതിനാൽ, നിങ്ങൾ Google-മായി പങ്കിടുന്ന വിവരങ്ങളുടെ നിയന്ത്രണം നിങ്ങൾക്ക് തന്നെ ലഭിക്കുന്നു.

Google സുരക്ഷാ കേന്ദ്രത്തിൽ നിങ്ങളെയും കുടുംബാംഗങ്ങളെയും പരിരക്ഷിക്കുന്നത് എങ്ങനെയെന്നതുൾപ്പെടെ ഓൺലൈനിലെ സുരക്ഷയെക്കുറിച്ച് കൂടുതലറിയാനാകും.

ഞങ്ങൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കുന്നതിനെക്കുറിച്ച് കൂടുതലറിയുക — മാത്രമല്ല നിങ്ങൾക്ക് അവയുടെ നിയന്ത്രണം നൽകുകയും ചെയ്യുന്നു.

Google-ന്റെ തിരയൽ ഫലങ്ങളിൽ നിന്ന് എന്നെക്കുറിച്ചുള്ള വിവരം എങ്ങനെയാണ് നീക്കംചെയ്യാനാവുക?

വെബിൽ എല്ലാവർക്കും ലഭ്യമായിട്ടുള്ള ഉള്ളടക്കത്തിന്റെ പ്രതിഫലനമാണ് Google തിരയൽ ഫലങ്ങൾ. Google തിരയൽ എഞ്ചിനുകൾക്ക് വെബ്‌സൈറ്റുകളിൽ നിന്നും നേരിട്ട് ഉള്ളടക്കം നീക്കംചെയ്യാൻ കഴിയില്ല, അതിനാൽ തിരയൽ ഫലങ്ങൾ Google-ൽ നിന്നും നീക്കം ചെയ്യുന്നത് വെബിൽ നിന്നും ഉള്ളടക്കത്തെ നീക്കംചെയ്യില്ല. നിങ്ങൾ വെബിൽ നിന്നും എന്തെങ്കിലും നീക്കംചെയ്യാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, ഉള്ളടക്കം പോസ്റ്റുചെയ്‌ത സൈറ്റിന്റെ വെബ്‌മാസ്‌റ്ററെ ബന്ധപ്പെടുക. അവരോട് മാറ്റം വരുത്താൻ ആവശ്യപ്പെടുകയും ചെയ്യുക. ഉള്ളടക്കം നീക്കംചെയ്യുകയും Google അപ്‌ഡേറ്റ് ശ്രദ്ധിക്കുകയും ചെയ്‌തുകഴിഞ്ഞാൽ, വിവരങ്ങൾ മേലിൽ Google തിരയൽ ഫലങ്ങളിൽ ദൃശ്യമാകില്ല. നിങ്ങൾക്ക് ഒരു അടിയന്തര നീക്കം ചെയ്യൽ അഭ്യർത്ഥന ഉണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സഹായ പേജ് സന്ദർശിക്കാം.

Google തിരയൽ ഫലങ്ങളിൽ ക്ലിക്കുചെയ്യുമ്പോൾ എന്റെ തിരയൽ ചോദ്യങ്ങൾ വെബ്‌സൈറ്റുകളിലേക്ക് അയയ്ക്കുമോ?

ചില സാഹചര്യങ്ങളിൽ, അയയ്‌ക്കാറുണ്ട്. നിങ്ങൾ Google തിരയലിലെ തിരയൽ ഫലങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോൾ, തിരയൽ ഫലങ്ങളുടെ പേജിന്റെ ഇന്റർനെറ്റ് വിലാസം, URL എന്നിവയെ റെഫറർ URL ആയി ലക്ഷ്യസ്ഥാന വെബ്‌പേജിലേക്ക് നിങ്ങളുടെ വെബ് ബ്രൗസർ അയയ്‌ക്കുകയും ചെയ്തേക്കാം. തിരയൽ ഫലങ്ങളുടെ പേജിന്റെ URL-ൽ നിങ്ങൾ നൽകിയ തിരയൽ ചോദ്യവും ചില സമയത്ത് അടങ്ങിയിരിക്കാം. നിങ്ങൾ SSL തിരയൽ (Google-ന്റെ എൻക്രിപ്‌റ്റ് ചെയ്‌ത തിരയൽ ഫംഗ്‌ഷനാലിറ്റി) ഉപയോഗിക്കുകയാണെങ്കിൽ മിക്ക സാഹചര്യങ്ങളിലും, റെഫറൽ URL-ലെ URL-ന്റെ ഭാഗമായി നിങ്ങളുടെ തിരയൽ പദങ്ങളെ അയയ്ക്കില്ല. ജനപ്രീതി കുറഞ്ഞ ബ്രൗസറുകൾ നിങ്ങൾ ഉപയോഗിക്കുന്നത് പോലെയുള്ള ചില ഒഴിവാക്കലുകൾ ഈ പ്രവർത്തനരീതിയിലുണ്ട്. SSL തിരയലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ കണ്ടെത്താനാവും. റെഫറർ URL-ൽ അടങ്ങിയിരിക്കുന്ന തിരയൽ ചോദ്യങ്ങളോ വിവരങ്ങളോ Google Analytics വഴിയോ ഒരു അപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (API) വഴിയോ ലഭ്യമായേക്കാം. കൂടാതെ, ഒരു പരസ്യ ക്ലിക്ക് ട്രിഗർ ചെയ്‌തിരിക്കുന്ന കൃത്യമായ കീവേഡുകളുമായി ബന്ധപ്പെട്ട വിവരം പരസ്യ ദാതാക്കൾക്ക് ലഭിച്ചേക്കാം.