സാങ്കേതികവിദ്യകൾ

Google-ൽ, നിലവിലുള്ള സാങ്കേതികവിദ്യയുടെ പരിമിതികൾ പലപ്പോഴും മറികടക്കുന്ന ആശയങ്ങളെയും ഉൽപ്പന്നങ്ങളെയും ഞങ്ങൾ പിന്തുടരുന്നു. ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു കമ്പനി എന്ന നിലയിൽ, ഞങ്ങളുടെ ഉപയോക്താക്കൾക്കായുള്ള സ്വകാര്യതയുടെയും സുരക്ഷയുടെയും ഉചിതമായ നിലയുമായി ഏതൊരു നൂതനവിദ്യയും സന്തുലിതമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ഞങ്ങൾ കഠിനമായി പ്രയത്നിക്കുന്നു. ഞങ്ങളുടെ കമ്പനിയുടെ ഓരോ ഉയർച്ചയിലും എടുക്കുന്ന തീരുമാനങ്ങൾക്ക് മാർഗ്ഗദർശിയാകാൻ സ്വകാര്യത പെരുമാറ്റസംഹിതകൾ ഞങ്ങളെ സഹായിക്കുന്നു, അതിനാൽ ലോകത്തിന്റെ വിവരങ്ങൾ ഓർഗനൈസ് ചെയ്യുകയെന്ന ഞങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിനിടയിലും ഞങ്ങളുടെ ഉപയോക്താക്കളെ പരിരക്ഷിക്കാനും അധികാരപ്പെടുത്താനും സഹായിക്കാൻ കഴിയുന്നു.

Google ആപ്സ്
പ്രധാന മെനു