കൗമാരക്കാർക്കുള്ള സ്വകാര്യതാ ഗൈഡ്

Google-ലെ നിങ്ങളുടെ സ്വകാര്യത

എന്താണ് ഡാറ്റ? എന്നത് പോലെ സ്വകാര്യതയെ കുറിച്ച് ഞങ്ങൾക്ക് ലഭിക്കാറുള്ള പ്രധാനപ്പെട്ട ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾക്ക് ഇവിടെ കണ്ടെത്താം നിങ്ങൾക്ക് കൂടുതലറിയണമെങ്കിൽ സ്വകാര്യതാ നയവും പരിശോധിക്കുക.

നിങ്ങളുടെ ലൊക്കേഷൻ

Google-ന് എന്റെ ലൊക്കേഷൻ അറിയാമോ?

നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴെല്ലാം ആപ്പുകൾക്കും സൈറ്റുകൾക്കും നിങ്ങളുടെ ഏകദേശ ലൊക്കേഷൻ കണക്കാക്കാനാകും, ഇത് തന്നെയാണ് Google-ഉം ചെയ്യുന്നത്. നിങ്ങളുടെ ഉപകരണത്തിന്റെ ക്രമീകരണമനുസരിച്ച് Google-ന് നിങ്ങളുടെ കൃത്യമായ ലൊക്കേഷനും അറിയാൻ കഴിഞ്ഞേക്കും. (എന്റെ ലൊക്കേഷൻ എത്രമാത്രം കൃത്യമാണ്? കാണുക)

Search, Maps, Google Assistant എന്നിവ പോലുള്ളവ ഉപയോഗിച്ച് നിങ്ങൾ Google-ൽ തിരയുമ്പോൾ, കൂടുതൽ സഹായകരമായ ഫലങ്ങൾ നൽകാൻ നിങ്ങളുടെ നിലവിലെ ലൊക്കേഷൻ ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങൾ റെസ്റ്റോറന്റുകൾ തിരയുകയാണെങ്കിൽ നിങ്ങളുടെ നിലവിലെ ലൊക്കേഷന് സമീപമുള്ള റെസ്റ്റോറന്റുകളെക്കുറിച്ചുള്ള ഫലങ്ങൾ ആയിരിക്കും ഏറ്റവും സഹായകരമാകുക.

നിങ്ങളുടെ ലൊക്കേഷൻ എങ്ങനെ മാനേജ് ചെയ്യാം കാണുക.

എനിക്ക് ലൊക്കേഷൻ എങ്ങനെയാണ് ഓണാക്കാനും ഓഫാക്കാനും കഴിയുക?

നിങ്ങൾ Google-ൽ തിരയുമ്പോൾ, Google എല്ലായ്‌പ്പോഴും നിങ്ങൾ തിരയുമ്പോഴുള്ള പൊതു ഏരിയ ഏതാണെന്ന് കണക്കാക്കും. ഇന്റർനെറ്റുമായി കണക്റ്റ് ചെയ്യുന്ന, നിങ്ങൾ ഉപയോഗിക്കുന്ന ഏതൊരു ആപ്പിനെയും വെബ്‌സൈറ്റിനെയും പോലെ Google-നും IP വിലാസം അടിസ്ഥാനമാക്കി നിങ്ങളുടെ ലൊക്കേഷൻ കണക്കാക്കാനാകും. കൂടുതൽ വിവരങ്ങൾക്ക്, എന്റെ ലൊക്കേഷൻ Google അറിയുന്നത് എങ്ങനെ? കാണുക

നിങ്ങൾ Google ഉപയോഗിക്കുമ്പോൾ നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ അയയ്ക്കണോ എന്ന് തീരുമാനിക്കാൻ വ്യക്തിഗത ആപ്പുകൾക്കും സൈറ്റുകൾക്കും ഉപകരണത്തിനുമുള്ള ലൊക്കേഷൻ അനുമതികൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം.

നിങ്ങളുടെ വീടിന്റെയോ ജോലിസ്ഥലത്തിന്റെയോ വിലാസം സജ്ജീകരിക്കുകയും നിങ്ങൾ വീട്ടിലാണോ ജോലിസ്ഥലത്താണോ ഉള്ളതെന്ന് Google കണക്കാക്കുകയും ചെയ്‌താൽ നിങ്ങളുടെ തിരയലിന് കൃത്യമായ വിലാസം ഉപയോഗിക്കും.

എന്റെ ലൊക്കേഷൻ എത്രമാത്രം കൃത്യമാണ്?

നിങ്ങളുടെ പൊതു ഏരിയ

നിങ്ങൾ Google-ൽ തിരയുമ്പോൾ, Google എല്ലായ്‌പ്പോഴും നിങ്ങൾ തിരയുമ്പോഴുള്ള പൊതു ഏരിയ ഏതാണെന്ന് കണക്കാക്കും. ഇതുവഴി Google-ന് നിങ്ങൾക്ക് പ്രസക്തമായ ഫലങ്ങൾ നൽകാനും ഒരു പുതിയ നഗരത്തിൽ നിന്ന് സൈൻ ഇൻ ചെയ്യുന്നത് പോലുള്ള അസാധാരണമായ ആക്‌റ്റിവിറ്റി കണ്ടെത്തുന്നതിലൂടെ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്താനും കഴിയും.

ഒരു പൊതു ഏരിയ 3 ച.കി.മീറ്ററിലും കൂടുതൽ ദൈർഘ്യമുള്ളതും 1,000 ഉപയോക്താക്കളെങ്കിലും ഉള്ളതുമാണ്, അതിനാൽ നിങ്ങളുടെ തിരയലിന്റെ പൊതു ഏരിയയിലൂടെ നിങ്ങളെ തിരിച്ചറിയാനാകില്ല, ഇത് നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാൻ സഹായിക്കും.

നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ

നിങ്ങൾ അനുമതി നൽകുകയാണെങ്കിൽ, Google-ന് നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, “എന്റെ സമീപത്തുള്ള ഐസ്ക്രീം” അല്ലെങ്കിൽ ഒരു സ്റ്റോറിലേക്കുള്ള ടേൺ-ബൈ-ടേൺ നടപ്പ് ദിശകൾ പോലെ തിരയലിനുള്ള ഏറ്റവും പ്രസക്തമായ ഫലങ്ങൾ നൽകാൻ Google-ന് നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ ആവശ്യമാണ്.

നിർദ്ദിഷ്‌ട വിലാസം പോലെ, നിങ്ങൾ കൃത്യമായി എവിടെയാണുള്ളത് എന്നാണ് കൃത്യമായ ലൊക്കേഷനിലൂടെ അർത്ഥമാക്കുന്നത്.

എൻ്റെ ലൊക്കേഷൻ Google എങ്ങനെയാണ് അറിയുന്നത്?

നിങ്ങളുടെ ലൊക്കേഷൻ വ്യത്യസ്ത ഉടവിടങ്ങളിൽ നിന്നാണ് ലഭിക്കുന്നത്, നിങ്ങളുടെ ലൊക്കേഷൻ കണക്കാക്കാൻ അവ ഒരുമിച്ച് ഉപയോഗിക്കുന്നു.

നിങ്ങളുടെ ഉപകരണത്തിന്റെ IP വിലാസം

ഫോൺ നമ്പർ ഏരിയ കോഡുകൾക്ക് സമാനമായി IP വിലാസങ്ങളും ഏകദേശം ഭൂപ്രദേശം അനുസരിച്ചുള്ളതാണ്. google.com ഉൾപ്പെടെ, നിങ്ങൾ ഉപയോഗിക്കുന്ന ഏതൊരു ആപ്പിനും വെബ്‌സൈറ്റിനും IP വിലാസം ഉപയോഗിച്ച് നിങ്ങളുടെ പൊതു ഏരിയ കണക്കാക്കാനാകും എന്നാണ് ഇതിനർത്ഥം. നിങ്ങളുടെ ഉപകരണത്തിന് ഇന്റർനെറ്റ് സേവന ദാതാവ് ഉപകരണത്തിന്റെ IP വിലാസം നൽകിയിട്ടുണ്ട്, അതിന് ഇന്റർനെറ്റ് ഉപയോഗിക്കേണ്ടതുണ്ട്.

കൂടുതലറിയുക

നിങ്ങളുടെ ഉപകരണത്തിന്റെ ലൊക്കേഷൻ

നിങ്ങൾ ഒരു Google ആപ്പിനോ സൈറ്റിനോ ഉപകരണത്തിന്റെ ലൊക്കേഷൻ ഉപയോഗിക്കാൻ അനുമതി നൽകിയാൽ, നിങ്ങളുടെ ലൊക്കേഷൻ മനസ്സിലാക്കാൻ ആ വിവരങ്ങൾ ഉപയോഗിക്കാനാകും. ഏതാണ്ട് എല്ലാ ഉപകരണങ്ങളിലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ലൊക്കേഷൻ ക്രമീകരണം ഉൾപ്പെടുത്തിയിട്ടുണ്ടാകും, സാധാരണ ഇത് ക്രമീകരണത്തിലായിരിക്കും.

കൂടുതലറിയുക

Google-ലെ നിങ്ങളുടെ ആക്റ്റിവിറ്റി

നിങ്ങൾ മുമ്പ് നടത്തിയ Google തിരയലുകൾ അടിസ്ഥാനമാക്കി Google-ന് നിങ്ങളുള്ള പൊതു ഏരിയ കണക്കാക്കാനാകും. ഉദാഹരണത്തിന്, നിങ്ങൾ ഇടയ്ക്കിടെ മുംബൈയിൽ പിസ തിരയാറുണ്ടെങ്കിൽ നിങ്ങൾക്ക് മുംബൈയിലെ ഫലങ്ങൾ കാണാൻ താൽപ്പര്യമുണ്ടായിരിക്കാം.

കൂടുതലറിയുക

നിങ്ങളുടെ, ലേബൽ ചെയ്ത സ്ഥലങ്ങൾ

നിങ്ങൾ വീട്ടുവിലാസമോ ജോലിസ്ഥല വിലാസമോ സജ്ജീകരിക്കുകയാണെങ്കിൽ, നിങ്ങളുടെ ലൊക്കേഷൻ കണക്കാക്കാൻ Google-ന് അവ ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, നിങ്ങളുടെ വീട്ടുവിലാസവും IP വിലാസവും സജ്ജീകരിച്ചാൽ, മുമ്പ് നടത്തിയ ആക്റ്റിവിറ്റിയോ ലൊക്കേഷൻ വിവരങ്ങൾ നൽകുന്ന മറ്റ് ഉറവിടങ്ങളോ നിങ്ങൾ വീടിന് അടുത്തുണ്ടെന്ന് സൂചിപ്പിച്ചേക്കാം, അപ്പോൾ നിങ്ങളുടെ ഏകദേശ ലൊക്കേഷൻ കണക്കാക്കാൻ ഞങ്ങൾ നിങ്ങളുടെ വീടിന്റെ ലൊക്കേഷൻ ഉപയോഗിക്കും.

കൂടുതലറിയുക

ആർക്കൊക്കെ എന്റെ ലൊക്കേഷൻ കാണാം?

ഇത് നിങ്ങളാണ് തീരുമാനിക്കേണ്ടത്. നിങ്ങൾ Google ലൊക്കേഷൻ പങ്കിടൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ തത്സമയ ലൊക്കേഷൻ Google സേവനങ്ങളിലുടനീളം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാം.

നിങ്ങൾ ലൊക്കേഷൻ പങ്കിടുന്നുണ്ടോ എന്ന് പരിശോധിക്കുക

ലൊക്കേഷൻ പങ്കിടൽ ഡിഫോൾട്ടായി ഓഫാണ്. തത്സമയ ലൊക്കേഷൻ പങ്കിടണമെങ്കിൽ ആരുമായാണ് പങ്കിടേണ്ടതെന്നും എത്ര നേരത്തേക്കാണ് പങ്കിടേണ്ടതെന്നും നിങ്ങൾ തീരുമാനിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഏതുസമയത്തും നിങ്ങൾക്ക് ലൊക്കേഷൻ പങ്കിടുന്നത് അവസാനിപ്പിക്കാം.

മറ്റുള്ളവരുമായി നിങ്ങളുടെ തത്സമയ ലൊക്കേഷൻ പങ്കിടൽ കാണുക

Google-ലെ പങ്കിടൽ

ഞാൻ Google-ൽ പങ്കിടുമ്പോൾ മറ്റ് ആളുകൾക്ക് എന്തൊക്കെ കാണാം?

Google സേവനങ്ങളിൽ നിങ്ങളെ കുറിച്ച് മറ്റ് ആളുകൾക്ക് കാണാനാകുന്ന കാര്യങ്ങൾ നിങ്ങൾ എന്താണ്, എങ്ങനെയാണ് പങ്കിടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു:

എല്ലാവർക്കുമായി പങ്കിടുന്നു

Google Maps പോലുള്ള ആപ്പുകളിലേക്ക് നിങ്ങൾ സംഭാവന നൽകുകയാണെങ്കിൽ, മറ്റ് ആളുകൾക്ക് നിങ്ങളുടെ പേരും ചിത്രവും കാണാനാകും. ഉദാഹരണത്തിന്, നിങ്ങളുടെ പ്രിയപ്പെട്ട ഐസ്ക്രീം സ്റ്റോർ നിങ്ങൾ റേറ്റ് ചെയ്യുന്നുവെങ്കിൽ, Google Maps-ലൂടെ ആ സ്റ്റോർ അടുത്തറിയുമ്പോൾ മറ്റ് ആളുകൾക്ക് നിങ്ങളുടെ റേറ്റിംഗും പേരും ചിത്രവും കാണാനാകും.

സ്വകാര്യമായി പങ്കിടൽ

മറ്റുള്ളവരുമായി നിങ്ങൾ ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ എന്നിവ പോലുള്ള കാര്യങ്ങൾ പങ്കിടുകയാണെങ്കിൽ നിങ്ങൾ അവ അയയ്‌ക്കുന്നയാൾക്ക് നിങ്ങളുടെ പേരും ചിത്രവും പങ്കിടുന്ന കാര്യങ്ങളും ദൃശ്യമാകും.

മറ്റുള്ളവരുമായി പങ്കിടുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ആലോചിക്കുക, ഏത് തലത്തിലുള്ള ആക്‌സസാണ് നിങ്ങൾ നൽകുന്നതെന്നും മനസ്സിലാക്കുക. ഉദാഹരണത്തിന്, Google Drive-ലെ ഫോൾഡറുകളോ Google Photos-ലെ ആൽബങ്ങളോ പോലുള്ള കാര്യങ്ങളിലേക്ക് ആക്‌സസ് പങ്കിടുമ്പോൾ, നിങ്ങൾ പുതിയ ഉള്ളടക്കം ചേർക്കുന്നതിനനുസരിച്ച് ആളുകൾക്ക് ലഭിച്ചുകൊണ്ടിരിക്കാൻ സാധ്യതയുണ്ട്.

ഫോട്ടോകളും വീഡിയോകളും ഡോക്യുമെന്റുകളും പോലെ ഞാൻ പങ്കിടുന്ന കാര്യങ്ങൾ ആർക്കൊക്കെ കാണാം?

നിങ്ങൾ ഉപയോഗിക്കുന്ന Google സേവനങ്ങളിലെ നിർദ്ദിഷ്ട ഉള്ളടക്കം മറ്റ് ആളുകളുമായി പങ്കിടാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

നിങ്ങൾ പങ്കിടുമ്പോൾ, മറ്റുള്ളവർക്ക് Google-ന് പുറത്തുള്ള ആപ്പുകളിലും സൈറ്റുകളിലും പോലും അവ വീണ്ടും പങ്കിടാനാകുമെന്ന കാര്യം മറക്കരുത്.

നിങ്ങളുടെ ഉള്ളടക്കം അക്കൗണ്ടിൽ നിന്ന് ഏതുസമയത്തും ഇല്ലാതാക്കാം, എന്നാൽ നിങ്ങൾ ഇതിനകം പങ്കിട്ട പകർപ്പുകൾ ഇത് ഇല്ലാതാക്കില്ല.

നിങ്ങൾ പങ്കിടുന്ന കാര്യങ്ങളിൽ ജാഗ്രത പുലർത്തുക, വിശ്വാസമുള്ള ആളുകളുമായി മാത്രം പങ്കിടുക.

Google എപ്പോഴെങ്കിലും എന്റെ വ്യക്തിപരമായ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടാറുണ്ടോ?

ഞങ്ങൾക്ക് നിയമപരമായ ബാദ്ധ്യതകൾ ഉള്ളത് പോലെ, പരിമിതമായ ചില സാഹചര്യങ്ങളിൽ അല്ലാതെ Google-ന് പുറത്തുള്ള കമ്പനികളുമായോ സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഞങ്ങൾ പങ്കിടില്ല.

നിങ്ങൾക്ക് സ്‌കൂൾ മുഖേന ഒരു Google Account ഉണ്ടെങ്കിൽ (ഒരു Google Workspace for Education അക്കൗണ്ട്) നിങ്ങളുടെ അക്കൗണ്ട് മാനേജ് ചെയ്യുന്ന സ്‌കൂൾ അഡ്‌മിന് നിങ്ങളുടെ വിവരങ്ങൾ ആക്‌സസ് ചെയ്യാനാകും.

സ്‌കൂൾ അഡ്‌മിനുകൾക്കുള്ള ആക്‌സസ്

നിങ്ങളുടെ സ്‌കൂൾ അഡ്‌മിന് നിങ്ങളുടെ Google Workspace for Education അക്കൗണ്ടിലെ ഇനിപ്പറയുന്ന വിവരങ്ങൾ ആക്‌സസ് ചെയ്യാനായേക്കും:

  • നിങ്ങളുടെ ഇമെയിൽ പോലെ, നിങ്ങളുടെ അക്കൗണ്ടിൽ സംഭരിച്ചിട്ടുള്ള വിവരങ്ങൾ ആക്‌സസ് ചെയ്യാനും കൈവശം വയ്‌ക്കാനും
  • നിങ്ങൾ എത്ര ആപ്പുകളാണ് ഇൻസ്റ്റാൾ ചെയ്യുന്നത് എന്ന വിവരം പോലെ, നിങ്ങളുടെ അക്കൗണ്ടിനെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ കാണാൻ
  • നിങ്ങളുടെ അക്കൗണ്ട് പാസ്‌വേഡ് മാറ്റാൻ
  • നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് താൽക്കാലികമായി ഇല്ലാതാക്കാനോ അവസാനിപ്പിക്കാനോ
  • ബാധകമായ നിയമമോ നിയന്ത്രണമോ നിയമപരമായ നടപടിക്രമമോ നടപ്പാക്കേണ്ട സർക്കാർ അഭ്യർത്ഥനയോ നിറവേറ്റുന്നതിന് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ സ്വീകരിക്കാൻ
  • വിവരങ്ങളോ സ്വകാര്യതാ ക്രമീകരണമോ ഇല്ലാതാക്കാനോ എഡിറ്റ് ചെയ്യാനോ ഉള്ള നിങ്ങളുടെ കഴിവ് നിയന്ത്രിക്കാൻ

Google നിങ്ങളുടെ വിവരങ്ങൾ പങ്കിടാൻ സാധ്യതയുള്ളത് എന്തുകൊണ്ട്

നിങ്ങൾ ഞങ്ങൾക്ക് അനുമതി നൽകുമ്പോൾ

ഉദാഹരണത്തിന് പിസ ഓർഡർ ചെയ്യാൻ നിങ്ങൾ Google Assistant ഉപയോഗിച്ചാൽ റെസ്‌റ്റോറന്റുമായി നിങ്ങളുടെ പേരോ ഫോൺ നമ്പറോ പങ്കിടുന്നതിന് മുമ്പ് ഞങ്ങൾ നിങ്ങളുടെ അനുമതി നേടും. മൂന്നാം കക്ഷി ആപ്പുകൾ, സേവനങ്ങൾ എന്നിവയുമായി ഡാറ്റ സുരക്ഷിതമായി പങ്കിടാൻ Google നിങ്ങളെ സഹായിക്കുന്നത് എങ്ങനെയെന്ന് കാണുക

മുകളിൽ വിവരിച്ചിരിക്കുന്നത് പ്രകാരം ഡൊമെയ്‌ൻ അഡ്‌മിൻമാരുടെ സഹായത്തോടെ.

എക്സ്റ്റേണൽ പ്രോസസിംഗിന്, ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കുന്ന കമ്പനികൾക്ക്, ഞങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി ഡാറ്റ പ്രോസസ് ചെയ്യാൻ വ്യക്തിപരമായ വിവരങ്ങൾ നൽകുന്നു. ഉദാഹരണത്തിന്, ഉപഭോക്തൃ പിന്തുണയുമായി ബന്ധപ്പെട്ട് ഞങ്ങൾ പുറത്തുള്ള കമ്പനികളുടെ സഹായം തേടാറുണ്ട്, ഉപയോക്തൃ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് വ്യക്തിപരമായ വിവരങ്ങൾ കമ്പനിയുമായി പങ്കിടേണ്ടി വരും.

നിയമ കാരണങ്ങൾക്കായി

ഇനിപ്പറയുന്നവ ചെയ്യാൻ വ്യക്തിപരമായ വിവരങ്ങൾ നൽകേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നുവെങ്കിൽ Google-ന് പുറത്ത് ഞങ്ങൾ അവ പങ്കിടും:

  • ബാധകമായ ഏതെങ്കിലും നിയമമോ റെഗുലേഷനോ നിയമ നടപടികളോ നടപ്പിലാക്കേണ്ട സർക്കാർ അഭ്യർത്ഥനകളോ പാലിക്കാൻ.
  • സാധ്യതയുള്ള ലംഘനങ്ങളുടെ അന്വേഷണം ഉൾപ്പെടെ, ബാധകമായ സേവന നിബന്ധനകൾ നടപ്പാക്കാൻ.
  • വഞ്ചനയോ സുരക്ഷാ പ്രശ്നങ്ങളോ സാങ്കേതിക പ്രശ്നങ്ങളോ കണ്ടെത്താനോ തടയാനോ അല്ലെങ്കിൽ മറ്റുതരത്തിൽ പരിഹരിക്കാനോ.
  • നിയമം ആവശ്യപ്പെടുന്നത് പോലെയോ അനുവദിച്ചിട്ടുള്ളത് പോലെയോ, Google-ന്റെയോ ഞങ്ങളുടെ ഉപയോക്താക്കളുടെയോ പൊതുജനങ്ങളുടെയോ അവകാശങ്ങളെയോ സ്വത്തിനെയോ സുരക്ഷയെയോ നാശത്തിൽ നിന്നും പരിരക്ഷിക്കാൻ.

ഡാറ്റയും വ്യക്തിപരമാക്കലും

എന്നെ കുറിച്ചുള്ള എന്തൊക്കെ ഡാറ്റയാണ് Google ശേഖരിക്കുന്നത്?

നിങ്ങൾ Google സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, അവ നിങ്ങൾക്ക് ലഭ്യമാക്കാനും അവ കൂടുതൽ ഉപയോഗപ്രദമാക്കാനും Google എന്തുകൊണ്ടാണ് ഡാറ്റ ശേഖരിക്കുന്നത്? എന്നതിൽ വിശദീകരിച്ചിരിക്കുന്ന മറ്റ് കാരണങ്ങളാലും ഞങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു.

നിങ്ങളുടെ ക്രമീകരണം ഉപയോഗിച്ച്, ഞങ്ങൾ ശേഖരിക്കുന്ന ഡാറ്റയും അതിന്റെ ഉപയോഗവും നിങ്ങൾക്ക് പരിമിതപ്പെടുത്താം. ഉദാഹരണത്തിന്, ഞങ്ങൾ നിങ്ങളുടെ YouTube ചരിത്രം Google Account-ൽ സംരക്ഷിക്കണമെന്നില്ലെങ്കിൽ നിങ്ങൾക്ക് YouTube ചരിത്രം ഓഫാക്കാം. Google-ന് സംരക്ഷിക്കാനാകുന്ന കാര്യങ്ങൾ എനിക്ക് എങ്ങനെ തീരുമാനിക്കാം? കാണുക

എന്താണ് ഡാറ്റ?

നിങ്ങളുടെ പേരും ഇമെയിൽ വിലാസവും പോലെ, നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാനാകുന്ന കാര്യങ്ങൾ വ്യക്തിപരമായ വിവരങ്ങളിൽ ഉൾപ്പെടുന്നു. Google Account-ൽ ഞങ്ങൾ നിങ്ങളുമായി ബന്ധിപ്പിക്കുന്ന വിവരങ്ങൾ പോലെ, Google-ന് നിങ്ങളുമായി ന്യായമായും ലിങ്ക് ചെയ്യാനാകുന്ന മറ്റ് ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു.

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളിൽ രണ്ട് തരത്തിലുള്ള കാര്യങ്ങൾ ഉൾപ്പെടുന്നു:

നിങ്ങൾ നൽകുകയോ സൃഷ്ടിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ

നിങ്ങൾ Google Account സൃഷ്ടിക്കുമ്പോൾ, നിങ്ങളുടെ പേരും പാസ്‌വേഡും പോലുള്ള വ്യക്തിപരമായ വിവരങ്ങൾ നിങ്ങൾ ഞങ്ങൾക്ക് നൽകുന്നു.

ഇമെയിൽ സന്ദേശങ്ങളും ഫോട്ടോകളും പോലെ, നിങ്ങൾ സൃഷ്ടിക്കുകയോ അപ്‌ലോഡ് ചെയ്യുകയോ മറ്റുള്ളവരിൽ നിന്ന് സ്വീകരിക്കുകയോ ചെയ്യുന്ന ഉള്ളടക്കം നിങ്ങൾക്ക് സംരക്ഷിക്കുകയും ചെയ്യാം.

നിങ്ങൾ Google-ൽ ചെയ്യുന്ന കാര്യങ്ങൾ

മികച്ച അനുഭവം നൽകാൻ ഞങ്ങളുടെ സേവനങ്ങളിലെ നിങ്ങളുടെ ആക്റ്റിവിറ്റിയെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു, നിങ്ങൾ തിരയുന്ന വാക്കുകളും കാണുന്ന വീഡിയോയും പോലുള്ള കാര്യങ്ങളും നിങ്ങൾ ആശയവിനിമയം നടത്തുകയോ ഉള്ളടക്കം പങ്കിടുകയോ ചെയ്യുന്ന ആളുകളും നിങ്ങളുടെ Chrome ബ്രൗസിംഗ് ചരിത്രവും അവയിൽ ഉൾപ്പെടാം.

Google സേവനങ്ങൾ ആക്‌സസ് ചെയ്യാൻ നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകളെയും ബ്രൗസറുകളെയും ഉപകരണങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു, ബാറ്ററി കുറവായിരിക്കുമ്പോൾ നിങ്ങളുടെ സ്ക്രീൻ മങ്ങിക്കുന്നത് പോലുള്ള ഫീച്ചറുകൾ ലഭ്യമാക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു.

ടേൺ-ബൈ-ടേൺ ദിശകൾ പോലുള്ള ഫീച്ചറുകൾ നിങ്ങൾ ഉപയോഗിക്കുന്നത് എപ്പോൾ എന്നത് പോലുള്ള നിങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ ഞങ്ങൾ പ്രോസസ് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ലൊക്കേഷൻ വിഭാഗം കാണുക.

Google എന്തുകൊണ്ടാണ് ഡാറ്റ ശേഖരിക്കുന്നത്?

ഞങ്ങളുടെ സേവനങ്ങൾ നൽകാനും അവ നിങ്ങൾക്ക് കൂടുതൽ പ്രയോജനകരമാക്കാനും, 'ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്ന രീതികൾ' എന്നതിൽ വിശദീകരിച്ചിരിക്കുന്ന മറ്റ് ആവശ്യങ്ങൾക്കായും, ആവശ്യമുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു.

ഉദാഹരണത്തിന്, നിങ്ങളുടെ ലൊക്കേഷൻ വിവരം (നിങ്ങളുടെ ഡാറ്റ) പൊതു ഡാറ്റയുമായി (മാപ്പുകളും പൊതുസ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളും) സംയോജിപ്പിക്കുന്നതിനാൽ, ട്രാഫിക് ഒഴിവാക്കി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്താൻ Google Maps-ന് സഹായിക്കാനാകും.

ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്ന രീതികൾ

ഞങ്ങളുടെ സേവനങ്ങൾ നൽകാൻ

ഫലങ്ങൾ നൽകുന്നതിനായി, നിങ്ങൾ തിരയുന്ന പദങ്ങൾ പ്രോസസ് ചെയ്യുന്നത് പോലെ ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കാൻ നിങ്ങളുടെ ഡാറ്റ ഞങ്ങൾ ഉപയോഗിക്കുന്നു.

ഞങ്ങളുടെ സേവനങ്ങൾ പരിപാലിക്കാനും മെച്ചപ്പെടുത്താനും

ഞങ്ങളുടെ സേവനങ്ങൾ പരിപാലിക്കാനും മെച്ചപ്പെടുത്താനും ഡാറ്റ സഹായിക്കുന്നു. ഉദാഹരണത്തിന് ഞങ്ങൾക്ക് ഔട്ടേജുകൾ ട്രാക്ക് ചെയ്യാനാകും. കൂടാതെ, പതിവായി അക്ഷരത്തെറ്റ് സംഭവിക്കാറുള്ള തിരയൽ പദങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കുന്നത് ഞങ്ങളുടെ ഉൽപ്പന്നങ്ങളിലുടനീളം ഉപയോഗിക്കുന്ന സ്‌പെൽ ചെക്ക് ഫീച്ചറുകൾ മെച്ചപ്പെടുത്താൻ ഞങ്ങളെ സഹായിക്കുന്നു.

പുതിയ സേവനങ്ങൾ വികസിപ്പിച്ചെടുക്കാൻ

പുതിയ സേവനങ്ങൾ വികസിപ്പിച്ചെടുക്കാൻ ഡാറ്റ ഞങ്ങളെ സഹായിക്കുന്നു. ഉദാഹരണത്തിന്, ഞങ്ങളുടെ ആദ്യത്തെ ഫോട്ടോ ആപ്പായ Picasa-യിൽ ആളുകൾ അവരുടെ ഫോട്ടോകൾ എങ്ങനെ ഓർഗനൈസ് ചെയ്യുന്നുവെന്ന് മനസ്സിലാക്കാനും, Google Photos രൂപകൽപ്പന ചെയ്യാനും ലോഞ്ച് ചെയ്യാനും സഹായിക്കുന്നതിന് ആ ഡാറ്റ ഉപയോഗിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ ജനറേറ്റീവ് AI ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങളുമായുള്ള നിങ്ങളുടെ ഇടപെടലുകൾ, ആ സേവനങ്ങൾ വികസിപ്പിക്കാനും മെച്ചപ്പെടുത്താനും ഞങ്ങൾ ഉപയോഗിച്ചേക്കാം.

ഉള്ളടക്കവും പരസ്യങ്ങളും ഉൾപ്പെടെ, വ്യക്തിപരമാക്കിയ സേവനങ്ങൾ നൽകാൻ

നിങ്ങൾക്ക് ഇഷ്ടപ്പെടാനിടയുള്ള വീഡിയോകൾക്കുള്ള നിർദ്ദേശങ്ങൾ പോലെ വ്യക്തിപരമാക്കിയ ഉള്ളടക്കം നൽകാൻ ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു. നിങ്ങളുടെ ക്രമീകരണവും പ്രായവും അടിസ്ഥാനമാക്കി, താൽപ്പര്യങ്ങൾക്കനുസൃതമായി വ്യക്തിപരമാക്കിയ പരസ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് കാണിച്ചേക്കാം.

പ്രകടനം അളക്കുക

പ്രകടനം തിട്ടപ്പെടുത്താനും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാനും ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു

നിങ്ങളുമായി ആശയവിനിമയം നടത്താൻ

സംശയാസ്‌പദമായ ആക്റ്റിവിറ്റി കണ്ടെത്തിയാൽ നിങ്ങൾക്ക് അറിയിപ്പ് അയയ്ക്കാൻ ഞങ്ങൾ നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോഗിച്ചേക്കാം

Google-നെയും ഞങ്ങളുടെ ഉപയോക്താക്കളെയും പൊതുജനങ്ങളെയും പരിരക്ഷിക്കുക

വഞ്ചന കണ്ടെത്തുകയും തടയുകയും ചെയ്യുന്നത് പോലെ, ആളുകളെ ഓൺലൈനിൽ സുരക്ഷിതരാക്കി നിലനിർത്താൻ ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു

കാര്യങ്ങൾ വ്യക്തിപരമാക്കാൻ Google എങ്ങനെയാണ് ഡാറ്റ ഉപയോഗിക്കുന്നത്?

ഞങ്ങളുടെ ആപ്പുകളും സൈറ്റുകളും നിങ്ങൾക്ക് അനുയോജ്യമാക്കുന്നതിന്, ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു, ഉദാഹരണത്തിന്:

  • നിങ്ങൾക്ക് ഇഷ്ടപ്പെടാനിടയുള്ള വീഡിയോകൾക്കുള്ള നിർദ്ദേശങ്ങൾ
  • നിങ്ങൾ Google സേവനങ്ങൾ ഉപയോഗിക്കുന്ന രീതി അനുസരിച്ചുള്ള സുരക്ഷാ നുറുങ്ങുകൾ (സുരക്ഷാ പരിശോധന കാണുക)

ക്രമീകരണം ഓഫായിരിക്കുമ്പോഴോ ചില പ്രായത്തിലുള്ളവർക്കോ ഒഴികെ, പരസ്യങ്ങൾ വ്യക്തിപരമാക്കാനും ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു.

ഞാൻ കാണുന്ന പരസ്യങ്ങൾ Google വ്യക്തിപരമാക്കാറുണ്ടോ?

ഞങ്ങൾ കാണിക്കുന്ന പരസ്യങ്ങൾ കഴിയുന്നത്ര ഉപയോഗപ്രദമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നാൽ ചില പ്രത്യേക പ്രായത്തിലുള്ളവർക്കോ പരസ്യം വ്യക്തിപരമാക്കൽ ഫീച്ചർ ഓഫാക്കുന്നവർക്കോ വേണ്ടി ഞങ്ങൾ പരസ്യങ്ങൾ വ്യക്തിപരമാക്കാറില്ല.

പരസ്യങ്ങൾ വ്യക്തിപരമാക്കാതെ തന്നെ ഞങ്ങൾക്ക് അവ ഉപയോഗപ്രദമാക്കാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങൾ “പുതിയ ഷൂകൾക്കുള്ള” ഫലങ്ങളുള്ള പേജ് കാണുകയാണെങ്കിൽ ഒരു സ്‌നീക്കർ കമ്പനിയിൽ നിന്നുള്ള പരസ്യം കണ്ടേക്കാം. ദിവസത്തിലെ സമയം, നിങ്ങളുടെ ജനറൽ ലൊക്കേഷൻ, നിങ്ങൾ നോക്കുന്ന പേജിലെ ഉള്ളടക്കം എന്നിവ പോലുള്ള പൊതുവായ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകാം പരസ്യങ്ങൾ.

നിയന്ത്രണം നിങ്ങൾക്കാണ്

Google-ന് എന്റെ അക്കൗണ്ടിൽ എന്തൊക്കെ സംരക്ഷിക്കാമെന്ന് എനിക്ക് എങ്ങനെ തീരുമാനിക്കാം?

നിങ്ങൾ Photos പോലുള്ള Google സേവനം ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഫോട്ടോകൾ ബാക്കപ്പ് ചെയ്യുകയും സമന്വയിപ്പിക്കുകയും ചെയ്യണോ എന്നത് പോലുള്ള കാര്യങ്ങൾ തീരുമാനിക്കാൻ നിങ്ങളെ അനുവദിക്കുന്ന ക്രമീകരണമുണ്ട്.

Google സേവനങ്ങളിലെ നിങ്ങളുടെ ആക്റ്റിവിറ്റിയെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ Google Account-ൽ ചരിത്രമായി സംരക്ഷിക്കണോ എന്നും നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ Google സേവനങ്ങൾക്ക് നിങ്ങളുടെ Google Account-ലെ വിവരങ്ങൾ ഉപയോഗിക്കാനാകുമോ എന്നും തീരുമാനിക്കാൻ നിങ്ങളെ അനുവദിക്കുന്ന ക്രമീകരണവുമുണ്ട്.

Search സേവനങ്ങളിലെ വ്യക്തിപരമാക്കിയ നിർദ്ദേശങ്ങൾ

നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങളും സംരക്ഷിച്ച ചരിത്രവും പോലുള്ള, Google Account-ലെ വിവരങ്ങൾ അടിസ്ഥാനമാക്കി Search, Maps, Shopping, Hotels, Flights, Translate, News എന്നിവ പോലുള്ള Search സേവനങ്ങൾക്ക്, വ്യക്തിപരമാക്കിയ നിർദ്ദേശങ്ങൾ നിങ്ങൾക്ക് നൽകാനാകുമോ എന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമായ AI പ്രതികരണങ്ങൾ നൽകാൻ Search സേവനങ്ങൾക്ക് ആ വിവരങ്ങൾ ഉപയോഗിക്കാനാകും.

Search സേവനങ്ങളുടെ ചരിത്രം

നിങ്ങളുടെ തിരയലുകളും പൊതുവായ ലൊക്കേഷൻ പോലുള്ള അനുബന്ധ വിവരങ്ങളും പോലെ, Search സേവനങ്ങളിലെ നിങ്ങളുടെ ആക്റ്റിവിറ്റി സംരക്ഷിക്കുന്നു. Search സേവനങ്ങളിലെ നിങ്ങളുടെ അനുഭവങ്ങൾ അനുയോജ്യമാക്കാൻ നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ടൈപ്പ് ചെയ്ത് തുടങ്ങുമ്പോൾ, മുമ്പത്തെ തിരയലുകൾ നിർദ്ദേശങ്ങളായി കാണാം. AI മോഡലുകൾ ഉൾപ്പെടെയുള്ള Google സേവനങ്ങളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്താനും Google-നെയും അതിന്റെ ഉപയോക്താക്കളെയും പൊതുജനങ്ങളെയും പരിരക്ഷിക്കാനും Google നിങ്ങളുടെ Search സേവനങ്ങളുടെ ചരിത്ര ഡാറ്റ ഉപയോഗിക്കുന്നു.

Play വ്യക്തിപരമാക്കൽ

നിങ്ങളുടെ അനുഭവം കൂടുതൽ വ്യക്തിപരമാക്കുന്നതിന്, Play Store-ൽ നിന്ന് നിങ്ങൾ വാങ്ങുന്നതും ഡൗൺലോഡ് ചെയ്യുന്നതുമായ ഇനങ്ങൾ പോലുള്ള നിങ്ങളുടെ Google Account-ലെ വിവരങ്ങൾ Google Play-യ്ക്ക് ഉപയോഗിക്കാനാകുമോ എന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകളിൽ നിന്ന് നിങ്ങളുടെ താൽപ്പര്യങ്ങൾ മനസ്സിലാക്കി നിങ്ങൾക്ക് കൂടുതൽ അനുയോജ്യമായ ആപ്പുകൾ നിർദ്ദേശിക്കാൻ Play-യ്ക്ക് കഴിയും.

Play ഹിസ്റ്ററി

നിങ്ങളുടെ ഉപകരണത്തിൽ തുറക്കുന്ന ആപ്പുകൾ പോലുള്ള Play ആക്റ്റിവിറ്റി നിങ്ങളുടെ Google Account-ൽ സംരക്ഷിക്കുന്നു. നിങ്ങൾ തിരയുന്ന ആപ്പുകൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്നത് പോലെ, Google സേവനങ്ങളിലുടനീളം നിങ്ങളുടെ അനുഭവം ഇഷ്‌ടാനുസൃതമാക്കാൻ ഈ ആക്റ്റിവിറ്റി ഉപയോഗിക്കാം.

വെബ്, ആപ്പ് ആക്‌റ്റിവിറ്റി

Google TV പോലുള്ള ചില Google സൈറ്റുകളിൽ നിന്നും ആപ്പുകളിൽ നിന്നുമുള്ള നിങ്ങളുടെ ആക്റ്റിവിറ്റി സംരക്ഷിക്കുന്നു, ലൊക്കേഷൻ പോലുള്ള അനുബന്ധ വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു. സമന്വയിപ്പിച്ച Chrome ചരിത്രവും Google സേവനങ്ങൾ ഉപയോഗിക്കുന്ന സൈറ്റുകൾ, ആപ്പുകൾ, ഉപകരണങ്ങൾ എന്നിവയിൽ നിന്നുള്ള ആക്‌റ്റിവിറ്റിയും ഇത് സംരക്ഷിക്കുന്നു. Google സേവനങ്ങളിൽ നിങ്ങൾക്ക് മികച്ച നിർദ്ദേശങ്ങളും കൂടുതൽ വ്യക്തിപരമാക്കിയ അനുഭവങ്ങളും നൽകാൻ നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിക്കുന്നു.

YouTube ചരിത്രം

YouTube ഉപയോഗിക്കുമ്പോൾ നിങ്ങൾ കാണുന്ന വീഡിയോകളും തിരയുന്ന കാര്യങ്ങളും സംരക്ഷിക്കുന്നു. നിങ്ങൾക്ക് മികച്ച നിർദ്ദേശങ്ങൾ നൽകുന്നതും നിങ്ങൾ നിർത്തിയ ഇടത്ത് നിന്ന് വീണ്ടും തുടങ്ങാൻ സഹായിക്കുന്നതും പോലുള്ള കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെ YouTube ചരിത്രം ഉപയോഗിക്കുന്നു.

Gemini ആപ്പുകളിലെ ആക്റ്റിവിറ്റി

AI മോഡലുകൾ ഉൾപ്പെടെയുള്ള Google സേവനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന്, നിങ്ങളുടെ ചാറ്റുകളും Gemini-യുമായി നിങ്ങൾ പങ്കിടുന്ന കാര്യങ്ങളും (ഫയലുകളും ഫോട്ടോകളും പോലുള്ളവ) പോലുള്ള Gemini ആക്റ്റിവിറ്റി Google-ന് ഉപയോഗിക്കാനാകുമോ എന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്നു. എപ്പോൾ വേണമെങ്കിലും നിർത്തിയ ഇടത്ത് നിന്ന് ചാറ്റുകൾ പുനരാരംഭിക്കാൻ നിങ്ങളെ അനുവദിക്കുന്നത് പോലുള്ള കാര്യങ്ങൾ ചെയ്യാനും നിങ്ങളുടെ Gemini ആപ്പുകളിലെ ആക്റ്റിവിറ്റി ഉപയോഗിക്കുന്നു.

എന്റെ ഡാറ്റ എങ്ങനെ ഇല്ലാതാക്കാം?

നിങ്ങളുടെ Google Account-ൽ സംരക്ഷിച്ചിരിക്കുന്ന ഡാറ്റ നിങ്ങൾക്ക് ഇല്ലാതാക്കാം. നിങ്ങൾ ശാശ്വതമായി ഇല്ലാതാക്കാൻ തീരുമാനിക്കുന്ന ഡാറ്റ ഞങ്ങളുടെ സിസ്റ്റങ്ങളിൽ നിന്ന് നീക്കം ചെയ്യും. ഈ ഡാറ്റ ഞങ്ങളുടെ സെർവറുകളിൽ നിന്ന് പൂർണ്ണമായി നീക്കം ചെയ്തിരിക്കുന്നുവെന്നോ നിങ്ങളുമായി ബന്ധിപ്പിക്കാനാകാത്ത രൂപത്തിൽ മാത്രമാണ് നിലനിർത്തിയിട്ടുള്ളതെന്നോ ഉറപ്പാക്കാൻ ഞങ്ങൾ ശ്രദ്ധാപൂർവ്വമായ പ്രോസസ് പാലിക്കുന്നു.

നിങ്ങൾ നൽകിയ പ്രോംപ്റ്റുകളും നിങ്ങൾ തിരഞ്ഞതും വായിച്ചതും കണ്ടതുമായ കാര്യങ്ങളും പോലുള്ള, നിങ്ങളുടെ Google Account-ൽ സംരക്ഷിച്ചിരിക്കുന്ന ആക്റ്റിവിറ്റി അവലോകനം ചെയ്യാൻ എന്റെ ആക്റ്റിവിറ്റി സന്ദർശിക്കുക. ഒരു നിർദ്ദിഷ്ട സമയ ശ്രേണിക്കുള്ളിൽ നിങ്ങളുടെ നിർദ്ദിഷ്ട ആക്റ്റിവിറ്റിയോ എല്ലാ ആക്റ്റിവിറ്റിയുമോ ഇല്ലാതാക്കാം.

നിങ്ങളുടെ ആക്‌റ്റിവിറ്റി സ്വയമേവ ഇല്ലാതാക്കാനും തീരുമാനിക്കാം.

എന്റെ ഉള്ളടക്കം എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഇമെയിലുകൾ, ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ, ഷീറ്റുകൾ, കമന്റുകൾ, കോൺടാക്റ്റുകൾ, കലണ്ടർ ഇവന്റുകൾ എന്നിവ പോലുള്ള കാര്യങ്ങൾ നിങ്ങളുടെ ഉള്ളടക്കത്തിൽ ഉൾപ്പെടുന്നു.

നിങ്ങളുടെ ഉള്ളടക്കത്തിന്റെ ഒരു ആർക്കൈവ് സൃഷ്ടിക്കാൻ നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യുക സന്ദർശിക്കുക — ഉള്ളടക്കം ബാക്കപ്പ് ചെയ്യാനോ നിങ്ങൾ മറ്റൊരു സേവനം പരീക്ഷിക്കാൻ ശ്രമിക്കുകയാണെങ്കിൽ മറ്റൊരു കമ്പനിക്ക് അത് ലഭ്യമാക്കാനോ ഇത് ചെയ്യാം.

ഞാൻ സൈൻ ഔട്ട് ചെയ്തിരിക്കുമ്പോൾ എനിക്ക് എന്തൊക്കെ നിയന്ത്രണങ്ങൾ ഉണ്ടാകും?

നിങ്ങൾ സൈൻ ഔട്ട് ചെയ്തിരിക്കുമ്പോഴും, Google എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാൻ അനുവദിക്കുന്ന നിയന്ത്രണങ്ങൾ നിങ്ങൾക്കുണ്ട്. നിങ്ങൾ സൈൻ ഔട്ട് ചെയ്തിരിക്കുമ്പോൾ ഈ ക്രമീകരണം മാറ്റാൻ g.co/privacytools സന്ദർശിക്കുക:

തിരയൽ ഇഷ്‌ടാനുസൃതമാക്കൽ

കൂടുതൽ പ്രസക്തമായ ഫലങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഈ ബ്രൗസറിൽ നിന്നുള്ള നിങ്ങളുടെ Google തിരയലുകൾ ഉപയോഗിക്കുന്നു.

YouTube തിരയലും മുമ്പുകണ്ടവയുടെ വിവരങ്ങളും

YouTube വ്യക്തിപരമാക്കാൻ, നിങ്ങൾ കാണുന്ന വീഡിയോകളും തിരയുന്ന കാര്യങ്ങളും പോലുള്ള YouTube-ലെ നിങ്ങളുടെ ആക്റ്റിവിറ്റി സംരക്ഷിക്കുന്നു.

നിങ്ങളുടെ ബ്രൗസറിലെ ചില കുക്കികളോ എല്ലാ കുക്കികളുമോ ബ്ലോക്ക് ചെയ്യാനുമാകും, എന്നാൽ ഇത് വെബിലുടനീളം ചില ഫീച്ചറുകൾ പ്രവർത്തനം നിർത്താൻ കാരണമായേക്കാം. ഉദാഹരണത്തിന്, പല വെബ്‌സൈറ്റുകൾക്കും, നിങ്ങൾ സൈൻ ഇൻ ചെയ്യാൻ തുടങ്ങുന്ന സമയത്ത്, കുക്കികൾ ഓണാക്കേണ്ടത് ആവശ്യമാണ്.

നിർദ്ദിഷ്ട പ്രായത്തിലുള്ളവർക്കായി ഞങ്ങൾ പരസ്യങ്ങൾ വ്യക്തിപരമാക്കാറില്ലെങ്കിലും, വ്യക്തിപരമാക്കിയ പരസ്യങ്ങൾ കാണണോ എന്ന് തീരുമാനിക്കാൻ സൈൻ ഔട്ട് ചെയ്ത ഉപയോക്താക്കൾക്കും കഴിയും.

പുതിയ ടാബിൽ തുറക്കുന്നു(അടിക്കുറിപ്പ് തുറക്കുന്നു)