ഇത് ഞങ്ങളുടെ സ്വകാര്യത നയത്തിന്റെ ആർക്കൈവുചെയ്‌ത പതിപ്പാണ്. നിലവിലുള്ള പതിപ്പ് അല്ലെങ്കിൽ എല്ലാ പഴയ പതിപ്പുകളും കാണുക.

സ്വകാര്യതാ നയം

അവസാനം പരിഷ്‌ക്കരിച്ചത്: 2017, ഡിസംബർ 18 (ആർക്കൈവ് ചെയ്‌ത പതിപ്പുകൾ കാണുക)

വിവരങ്ങൾ തിരയുന്നതിന്, പങ്കിടുന്നതിന്, മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് അല്ലെങ്കിൽ പുതിയ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് – തുടങ്ങിയ മാർഗങ്ങളിൽ നിങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാം. നിങ്ങൾ ഞങ്ങളുമായി വിവരം പങ്കിടുമ്പോൾ, ഉദാഹരണമായി ഒരു Google അക്കൗണ്ട് സൃഷ്‌ടിക്കുന്നതിലൂടെ – നിങ്ങൾക്ക് അനുയോജ്യമായ തിരയൽ ഫലങ്ങളും പരസ്യങ്ങളും കാണിക്കുന്നതിന്, ആളുകളുമായി നിങ്ങളെ കണക്റ്റുചെയ്യാൻ സഹായിക്കുന്നതിന് അല്ലെങ്കിൽ മറ്റുള്ളവരുമായി ദ്രുതഗതിയിലും എളുപ്പത്തിലും പങ്കിടൽ സാധ്യമാക്കുന്നതിന്, ആ സേവനങ്ങൾ കൂടുതൽ മികച്ചതാക്കാൻ ഞങ്ങൾക്ക് കഴിയുന്നു. ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുമ്പോൾ, ഞങ്ങൾ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും അതോടൊപ്പം നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാനുള്ള മാർഗങ്ങളും നിങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു.

ഞങ്ങളുടെ സ്വകാര്യതനയം ഇനി പറയുന്നവ വിശദമാക്കുന്നു:

  • എന്തൊക്കെ വിവരങ്ങളാണ് ഞങ്ങൾ ശേഖരിക്കുന്നത് കൂടാതെ എന്തിനാണ് അവ ശേഖരിക്കുന്നത്.
  • ആ വിവരം ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു.
  • വിവരം ആക്‌സസുചെയ്യുന്നതും അപ്‌ഡേറ്റുചെയ്യുന്നതും എങ്ങനെയെന്നത് ഉൾപ്പെടുന്ന ചോയിസുകൾ ഞങ്ങൾ ഓഫർ ചെയ്യുന്നു.

ഇത് കഴിയുന്നിടത്തോളം ലളിതമാക്കാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ കുക്കികൾ, IP വിലാസങ്ങൾ, പിക്‌സൽ ടാഗുകൾ, ബ്രൗസറുകൾ എന്നിവ പോലുള്ള പദങ്ങൾ നിങ്ങൾക്ക് പരിചയമില്ലെങ്കിൽ ആദ്യം ഈ പ്രധാന പദങ്ങളെക്കുറിച്ച് വായിക്കുക. നിങ്ങളുടെ സ്വകാര്യത Google-ന് പ്രധാനപ്പെട്ടതാണ്, അതിനാൽ നിങ്ങൾ Google-ൽ പുതിയതോ അല്ലെങ്കിൽ ദീർഘനാളായുള്ള ഉപയോക്താവോ ആണെങ്കിലും ഞങ്ങളുടെ പ്രവർത്തന രീതികൾ മനസിലാക്കാൻ അൽപ്പസമയം ചെലവഴിക്കുക – കൂടാതെ നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.

ഞങ്ങൾ ശേഖരിച്ച വിവരം

ഞങ്ങളുടെ ഉപയോക്താക്കൾക്കെല്ലാം മികച്ച സേവനങ്ങൾ പ്രദാനം ചെയ്യുന്നതിന് – ഏത് ഭാഷയാണ് നിങ്ങൾ സംസാരിക്കുന്നതെന്ന അടിസ്ഥാന വസ്‌തുത നിർണയിക്കുന്നത് മുതൽ, ഏറ്റവും ഉപകാരപ്രദമായി നിങ്ങൾ കണ്ടെത്തുന്ന പരസ്യങ്ങൾ ഏതാണ് അല്ലെങ്കിൽ ഓൺലൈനിൽ നിങ്ങൾ പ്രാധാന്യം നൽകുന്ന ആളുകൾ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്‌ടമാകാൻ ഇടയുള്ള YouTube വീഡിയോകൾ ഏതാണ് എന്നിവപോലുള്ള സങ്കീർണ്ണമായ കാര്യങ്ങൾ വരെയുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു.

ഞങ്ങൾ വിവരങ്ങൾ ഇനിപ്പറയുന്ന വിധങ്ങളിൽ ശേഖരിക്കുന്നു:

  • നിങ്ങൾ ഞങ്ങൾക്ക് നൽകിയ വിവരം. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളിൽ അധികവും ഒരു Google അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങൾ അപ്രകാരം ചെയ്യുമ്പോൾ, അക്കൗണ്ടിൽ സംഭരിക്കുന്നതിനായി നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, ടെലിഫോൺ നമ്പർ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പോലുള്ള സ്വകാര്യ വിവരങ്ങൾ ഞങ്ങൾ ആവശ്യപ്പെടും. ഞങ്ങൾ ഓഫർ ചെയ്യുന്ന പങ്കിടൽ സവിശേഷതകളുടെ മുഴുവൻ ഗുണങ്ങളും സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളോട് ഒരു പൊതുവായി ദൃശ്യമാകുന്ന Google പ്രൊഫൈൽ സൃഷ്‌ടിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടേക്കാം, അതിൽ നിങ്ങളുടെ പേരും ഫോട്ടോയും ഉൾപ്പെടാം.

  • ഞങ്ങളുടെ സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗത്തിൽ നിന്നും ഞങ്ങൾ നേടിയ വിവരം. നിങ്ങൾ YouTube-ൽ ഒരു വീഡിയോ കാണുന്നതോ ഞങ്ങളുടെ പരസ്യംചെയ്യൽ സേവനങ്ങൾ ഉപയോഗിക്കുന്ന ഒരു വെബ്‌സൈറ്റ് സന്ദർശിക്കുന്നതോ ഞങ്ങളുടെ പരസ്യങ്ങളും ഉള്ളടക്കവും കാണുകയും അതുമായി ഇടപഴകുന്നതോ പോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ, നിങ്ങൾ ഉപയോഗിക്കുന്ന സേവനത്തെക്കുറിച്ചും അവ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും ഞങ്ങൾ വിവരങ്ങൾ ശേഖരിക്കുന്നു. ഈ വിവരത്തിൽ ഉൾപ്പെടുന്നത്:

    • ഉപകരണ വിവരം

      ഞങ്ങൾ ഉപകരണ-നിർദിഷ്‌ട വിവരം (നിങ്ങളുടെ ഹാർഡ്‌വെയർ മോഡൽ, ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പതിപ്പ്, അദ്വിതീയമായ ഉപകരണ ഐഡന്റിഫയറുകൾ, കൂടാതെ ഫോൺ നമ്പർ ഉൾപ്പെടുന്ന മൊബൈൽ നെറ്റ്‌വർക്ക് വിവരം എന്നിവ പോലുള്ളവ) ശേഖരിക്കുന്നു. Google, ഉപകരണ ഐഡന്റിഫയറുകളെ അല്ലെങ്കിൽ ഫോൺ നമ്പറിനെ നിങ്ങളുടെ Google അക്കൗണ്ടുമായി ബന്ധിപ്പിക്കാം.

    • ലോഗ് വിവരം

      ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുമ്പോഴോ Google നൽകിയ ഉള്ളടക്കം കാണുമ്പോഴോ, ഞങ്ങൾ യാന്ത്രികമായി വിവരങ്ങൾ ശേഖരിച്ച് സെർവർ ലോഗുകളിൽ സംഭരിക്കും. ഇതിൽ ഇവ ഉൾപ്പെടുന്നു:

      • നിങ്ങളുടെ തിരയൽ അന്വേഷണങ്ങൾ പോലുള്ള ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ എങ്ങനെ ഉപയോഗിച്ചുവെന്നതിന്റെ വിശദാംശങ്ങൾ.
      • നിങ്ങളുടെ ഫോൺ നമ്പർ, കോൾ ചെയ്‌ത വ്യക്തിയുടെ നമ്പർ, കൈമാറൽ നമ്പറുകൾ, കോളുകളുടെ സമയവും തീയതിയും, കോൾ ദൈർഘ്യം, SMS അയയ്‌ക്കൽ വിവരങ്ങളും കോൾ തരങ്ങളും പോലുള്ള ടെലിഫോണി ലോഗ് വിവരങ്ങൾ.
      • ഇന്റർനെറ്റ് പ്രോട്ടോക്കോൾ വിലാസം.
      • ക്രാഷുകൾ, സിസ്റ്റം പ്രവർത്തനം, ഹാർഡ്‌വെയർ ക്രമീകരണം, ബ്രൗസർ തരം, ബ്രൗസർ ഭാഷ, നിങ്ങളുടെ അഭ്യർത്ഥനയുടെയും റഫറൽ URL-ന്റെയും തീയതിയും സമയവും തുടങ്ങിയവ പോലുള്ള ഉപകരണ ഇവന്റ് വിവരം.
      • നിങ്ങളുടെ ബ്രൗസറോ Google അക്കൗണ്ടോ അദ്വിതീയമായി തിരിച്ചറിഞ്ഞേക്കാവുന്ന കുക്കികൾ
    • ലൊക്കേഷൻ വിവരം

      നിങ്ങൾ Google സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ യഥാർത്ഥ ലൊക്കേഷനെക്കുറിച്ചുള്ള വിവരം ഞങ്ങൾ ശേഖരിച്ച് പ്രോസസ്സുചെയ്‌തേക്കാം. ലൊക്കേഷൻ നിർണ്ണയിക്കാൻ ഞങ്ങൾ IP വിലാസവും GPS-ഉം ഒപ്പം വിളിപ്പാടരികെയുള്ള ഉപകരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ Google-ന് നൽകുന്ന Wi-Fi ആക്സസ്സ് പോയിന്റുകളും സെൽ ടവറുകളും പോലുള്ള മറ്റ് സെൻസറുകളും ഉൾപ്പെടെ നിരവധി സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു.

    • അദ്വിതീയ അപ്ലിക്കേഷൻ നമ്പറുകൾ

      ചില സേവനങ്ങളിൽ ഒരു അദ്വിതീയ അപ്ലിക്കേഷൻ നമ്പർ ഉൾപ്പെടുന്നു. ആ സേവനം ഇൻസ്റ്റാൾ ചെയ്യുമ്പോഴോ അൺഇൻസ്റ്റാൾ ചെയ്യുമ്പോഴോ അല്ലെങ്കിൽ യാന്ത്രിക അപ്‌ഡേറ്റുകൾക്കായി ആ സേവനം ഇടയ്‌ക്കിടെ ഞങ്ങളുടെ സെർവറുമായി ബന്ധപ്പെടുമ്പോഴോ ഈ നമ്പറും നിങ്ങളുടെ ഇൻസ്റ്റാളേഷനെക്കുറിച്ചുള്ള വിവരവും (ഉദാഹരണത്തിന്, ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ തരവും അപ്ലിക്കേഷൻ പതിപ്പ് നമ്പറും) Google-ലേക്ക് അയച്ചേക്കാം.

    • പ്രാദേശിക സംഭരണം

      ബ്രൗസർ വെബ് സംഭരണവും (HTML 5 ഉൾപ്പെടുന്ന) അപ്ലിക്കേഷൻ ഡാറ്റ കാഷെകളും പോലുള്ള മെക്കാനിസങ്ങൾ ഉപയോഗിക്കുന്ന നിങ്ങളുടെ ഉപകരണത്തിൽ ഞങ്ങൾ പ്രാദേശികമായി വിവരങ്ങൾ (സ്വകാര്യ വിവരങ്ങൾ ഉൾപ്പെടുന്ന) ശേഖരിച്ച് സംഭരിച്ചേക്കാം.

    • കുക്കികളും സമാന സാങ്കേതിക വിദ്യകളും

      നിങ്ങൾ ഒരു Google സേവനം സന്ദർശിക്കുമ്പോൾ വിവരങ്ങൾ ശേഖരിച്ച് സംഭരിക്കുന്നതിനായി ഞങ്ങളും ഞങ്ങളുടെ പങ്കാളികളും വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു, ഒപ്പം ഇതിൽ നിങ്ങളുടെ ബ്രൗസറോ ഉപകരണമോ തിരിച്ചറിയാൻ കുക്കികളോ സമാന സാങ്കേതികവിദ്യകളോ ഉൾപ്പെട്ടേക്കാം. ഞങ്ങളുടെ പങ്കാളികൾക്ക് ഓഫർ ചെയ്യുന്ന പരസ്യംചെയ്യൽ സേവനങ്ങളോ മറ്റ് സൈറ്റുകളിൽ ദൃശ്യമായേക്കാവുന്ന Google സവിശേഷതകളോ പോലുള്ള സേവനങ്ങളുമായി നിങ്ങൾ ഇടപഴകുമ്പോൾ വിവരങ്ങൾ ശേഖരിക്കാനും സംഭരിക്കാനും ഞങ്ങൾ ഈ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നു. ഞങ്ങളുടെ Google Analytics ഉൽപ്പന്നം ബിസിനസ്സുകളെയും സൈറ്റ് ഉടമകളുടേയും അവരുടെ വെബ്‌സൈറ്റിലേക്കും അപ്ലിക്കേഷനുകളിലേക്കുമുള്ള ട്രാഫിക്ക് വിശകലനം ചെയ്യുന്നതിന് സഹായിക്കുന്നു. DoubleClick കുക്കി പോലുള്ളവ ഉപയോഗിക്കുന്ന ഞങ്ങളുടെ പരസ്യംചെയ്യൽ സേവനങ്ങൾക്കൊപ്പം ഉപയോഗിക്കുമ്പോൾ Google സാങ്കേതികത ഉപയോഗിച്ച്, ഒന്നിലധികം സൈറ്റുകളിലേക്കുള്ള സന്ദർശിക്കുന്നതിനെക്കുറിച്ചുള്ള വിവരവുമായി Google Analytics വിവരം, Google Analytics ഉപയോക്താവ് അല്ലെങ്കിൽ Google-മായി ലിങ്കുചെയ്‌തിരിക്കും.

പങ്കാളികളിൽ നിന്ന് നിങ്ങളെക്കുറിച്ച് ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ കൂടാതെ, നിങ്ങൾ Google-ലേക്ക് സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളും Google അക്കൗണ്ടിൽ ബന്ധപ്പെടുത്തിയിരിക്കാം. Google അക്കൗണ്ടുമായി വിവരങ്ങൾ ബന്ധപ്പെടുത്തിയിരിക്കുമ്പോൾ, ഞങ്ങളവയെ സ്വകാര്യ വിവരങ്ങളായി കണക്കാക്കുന്നു. നിങ്ങളുടെ Google അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ആക്‌സസ്സുചെയ്യാനോ നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ എങ്ങനെ കഴിയുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ നയത്തിന്റെ സുതാര്യതയും ചോയ്‌സും എന്ന വിഭാഗം സന്ദർശിക്കുക.

ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു

ഞങ്ങളുടെ സേവനങ്ങളിൽ നിന്നെല്ലാം ശേഖരിക്കുന്ന വിവരങ്ങൾ, സേവനങ്ങൾ നൽകുന്നതിനും, പരിപാലിക്കുന്നതിനും പരിരക്ഷിക്കുന്നതിനും അവ മെച്ചപ്പെടുത്തുന്നതിനും പുതിയവ വികസിപ്പിക്കുന്നതിനും Google-നെയും ഞങ്ങളുടെ ഉപയോക്താക്കളെയും പരിരക്ഷിക്കുന്നതിനും ഉപയോഗിക്കുന്നു. നിങ്ങൾക്ക് അനുയോജ്യമായ തിരയൽ ഫലങ്ങളും പരസ്യങ്ങളും പോലുള്ള കൂട്ടിച്ചേർത്ത ഉള്ളടക്കം ഓഫർ ചെയ്യുന്നതിനായും ഈ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു.

ഒരു Google അക്കൗണ്ട് ആവശ്യമായ ഞങ്ങളുടെ എല്ലാ സേവനങ്ങളിലും നിങ്ങളുടെ Google പ്രൊഫൈലിനായി നൽകിയ പേര് ഞങ്ങൾ ഉപയോഗിച്ചേക്കാം. അതിനുപുറമെ, നിങ്ങളുടെ Google അക്കൗണ്ടുമായി ബന്ധപ്പെട്ട മുൻപേരുകൾ ഞങ്ങൾ മാറ്റിസ്ഥാപിക്കുന്നതിലൂടെ ഞങ്ങളുടെ സേവനങ്ങളിലെല്ലാം മാറ്റങ്ങളില്ലാതെ സ്ഥിരതയോടെ നിങ്ങൾ പ്രതിനിധീകരിക്കപ്പെടും. മറ്റ് ഉപയോക്താക്കൾക്ക് ഇതിനകം നിങ്ങളുടെ ഇമെയിലോ നിങ്ങളെ തിരിച്ചറിയുന്ന മറ്റ് വിലാസങ്ങളോ ഉണ്ടെങ്കിൽ, അവരെ നിങ്ങളുടെ പേരും ഫോട്ടോയും പോലുള്ള പൊതുവായി ദൃശ്യമാകുന്ന Google പ്രൊഫൈൽ വിവരം ഞങ്ങൾ കാണിച്ചേക്കാം.

നിങ്ങൾക്ക് ഒരു Google അക്കൗണ്ട് ഉണ്ടെങ്കിൽ, പ്രൊഫൈൽ പേരും പ്രൊഫൈൽ ഫോട്ടോയും ഒപ്പം Google-ലോ നിങ്ങളുടെ Google അക്കൗണ്ടുമായി കണക്റ്റുചെയ്‌തിരിക്കുന്ന മൂന്നാം കക്ഷി അപ്ലിക്കേഷനുകളിലോ ചെയ്യുന്ന പ്രവർത്തനങ്ങളും (+1 കളും നിങ്ങൾ എഴുതുന്ന അവലോകനങ്ങളും പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങളും പോലുള്ളവ) പരസ്യങ്ങളിലും മറ്റ് വാണിജ്യപരമായ സന്ദർഭങ്ങളിലും ഉൾപ്പെടെ, ഞങ്ങളുടെ സേവനങ്ങളിൽ പ്രദർശിപ്പിക്കാനിടയുണ്ട്. നിങ്ങളുടെ Google അക്കൗണ്ടിലെ പങ്കിടൽ അല്ലെങ്കിൽ ദൃശ്യപരതാ ക്രമീകരണങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള തിരഞ്ഞെടുക്കലുകൾ ഞങ്ങൾ പരിഗണിക്കും.

നിങ്ങൾ Google-നെ ബന്ധപ്പെടുമ്പോൾ, നിങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ ആശയവിനിമയത്തിന്റെ ഒരു റെക്കോർഡ് ഞങ്ങൾ സൂക്ഷിക്കുന്നു. ഞങ്ങളുടെ സേവനങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അല്ലെങ്കിൽ മെച്ചപ്പെടുത്തലുകൾ എന്നിവയെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ നിങ്ങളുടെ ഇമെയിൽ വിലാസം ഞങ്ങൾ ഉപയോഗിച്ചേക്കാം.

നിങ്ങളുടെ ഉപയോക്തൃ അനുഭവവും ഞങ്ങളുടെ സേവനങ്ങളുടെ മൊത്തത്തിലുള്ള ഗുണമേന്മയും മെച്ചപ്പെടുത്തുന്നതിനായി കുക്കികളിൽ നിന്നും പിക്‌സൽ ടാഗുകൾ പോലുള്ള മറ്റ് സാങ്കേതിക വിദ്യകളിൽ നിന്നും ശേഖരിച്ച വിവരം ഞങ്ങൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ സ്വന്തം സേവനങ്ങളിൽ ഇത് ചെയ്യാനായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിലൊന്നാണ് Google Analytics. ഉദാഹരണത്തിന്, നിങ്ങളുടെ ഭാഷ മുൻഗണനകൾ സംരക്ഷിക്കുന്നതിലൂടെ, നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയിൽ ഞങ്ങളുടെ സേവനങ്ങൾ ദൃശ്യമാക്കാൻ ഞങ്ങൾക്ക് കഴിയുന്നു നിങ്ങൾക്കായുള്ള പരസ്യങ്ങൾ കാണിക്കുമ്പോൾ മതം, ലൈംഗിക രീതി, ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വൈകാരിക വിഷയങ്ങളെ കുക്കികളിൽ നിന്നോ സമാന സാങ്കേതികവിദ്യകളിൽ നിന്നോ ഐഡന്റിഫയറുമായി ഞങ്ങൾ ബന്ധപ്പെടുത്തില്ല.

ഇഷ്‌ടാനുസൃതമാക്കിയ തിരയൽ ഫലങ്ങളും താൽപ്പര്യങ്ങൾക്കിണങ്ങിയ പരസ്യങ്ങളും സ്‌പാം, ക്ഷുദ്രവെയർ കണ്ടെത്തലും പോലുള്ള വ്യക്തിഗതമായി പ്രസക്തമായ ഉൽപ്പന്ന ഫീച്ചറുകൾ നൽകുന്നതിന്, നിങ്ങളുടെ ഉള്ളടക്കത്തെ (ഇമെയിലുകൾ ഉൾപ്പെടെ) ഞങ്ങളുടെ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ വിശകലനം ചെയ്യുന്നു.

ഒരു Google സേവനത്തിൽ നിന്നുള്ള വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരം മറ്റ് Google സേവനങ്ങളിൽ നിന്നുള്ള സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളുമായി ഞങ്ങൾ സംയോജിപ്പിച്ചേക്കാം - ഉദാഹരണത്തിന്, നിങ്ങൾ അറിയുന്ന ആളുകളുമായി കാര്യങ്ങൾ പങ്കിടുന്നത് എളുപ്പമുള്ളതാക്കുന്നതിന്. Google-ന്റെ സേവനങ്ങളും Google നൽകുന്ന പരസ്യങ്ങളും മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ അക്കൗണ്ട് ക്രമീകരണം അടിസ്ഥാനമാക്കി, മറ്റ് സൈറ്റുകളിലും ആപ്‌സിലുമുള്ള നിങ്ങളുടെ പ്രവർത്തനത്തെ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെടുത്തിയേക്കാം.

ഈ സ്വകാര്യത നയത്തിൽ സജ്ജീകരിച്ചിട്ടില്ലാത്ത ഒരു ആവശ്യത്തിനായി വിവരം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ സമ്മതത്തിനായി ഞങ്ങൾ ആവശ്യപ്പെടുന്നതാണ്.

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ ഞങ്ങളുടെ സെർവറുകളിൽ Google സ്വകാര്യ വിവരം പ്രോസസ്സുചെയ്യുന്നു. നിങ്ങൾ താമസിക്കുന്ന രാജ്യത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന ഒരു സെർവറിൽ ഞങ്ങൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പ്രോസസ്സുചെയ്‌തേക്കാം.

സുതാര്യതയും തിരഞ്ഞെടുപ്പും

സ്വകാര്യതയെക്കുറിച്ച് ആളുകൾക്ക് വ്യത്യസങ്ങളായ ആശങ്കകളായിരിക്കും ഉണ്ടായിരിക്കുക. എന്ത് വിവരമാണ് ഞങ്ങൾ ശേഖരിക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് വ്യക്തമാക്കിത്തരുകയാണ് ഞങ്ങളുടെ ലക്ഷ്യം, എന്നാൽ മാത്രമെ അത് ഉപയോഗിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള അർത്ഥവത്തായ തിരഞ്ഞെടുപ്പുകൾ നിങ്ങൾക്ക് നടത്താൻ കഴിയുകയുള്ളൂ. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇവ ചെയ്യാൻ കഴിയും:

  • Google സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ YouTube-ൽ കണ്ട വീഡിയോകളോ പഴയ തിരയലുകളോ പോലുള്ള എന്തുതരം വിവരങ്ങളാണ് അക്കൗണ്ടിൽ സംരക്ഷിക്കാൻ താൽപ്പര്യപ്പെടുന്നതെന്ന് തീരുമാനിക്കാൻ Google ആക്റ്റിവിറ്റി നിയന്ത്രണങ്ങൾ അവലോകനം ചെയ്‌ത് അപ്‌ഡേറ്റുചെയ്യുക. നിങ്ങൾ അക്കൗണ്ടിൽ നിന്ന് സൈൻ ഔട്ട് ചെയ്‌തിരിക്കുന്ന സമയത്ത് ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, ചില പ്രവർത്തനങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ഉപകരണത്തിലെ കുക്കിയിലാണോ സമാന സാങ്കേതികവിദ്യയിലാണോ എന്നത് മാനേജുചെയ്യുന്നതിനും നിങ്ങൾക്ക് ഈ നിയന്ത്രണങ്ങൾ സന്ദർശിക്കാം.
  • Google ഡാഷ്‌ബോർഡ് ഉപയോഗിച്ച് നിങ്ങളുടെ Google അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ചില പ്രത്യേക തരം വിവരങ്ങൾ അവലോകനം ചെയ്‌ത് നിയന്ത്രിക്കുക.
  • പരസ്യ ക്രമീകരണങ്ങൾ ഉപയോഗിച്ച്, നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാനിടയുള്ള വിഭാഗങ്ങൾ പോലുള്ള Google പരസ്യ മുൻഗണനകൾ, Google-ലും വെബിൽ ഉടനീളവും കാണുക, എഡിറ്റുചെയ്യുക. ചില Google പരസ്യം ചെയ്യൽ സേവനങ്ങൾ ഒഴിവാക്കുന്നതിന് നിങ്ങൾക്ക് ആ പേജ് സന്ദർശിക്കാവുന്നതുമാണ്.
  • നിങ്ങളുടെ Google അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രൊഫൈൽ മറ്റുള്ളവർക്ക് ദൃശ്യമാകുന്നതെങ്ങനെയെന്നത് ക്രമീകരിക്കുക.
  • Google അക്കൗണ്ട് മുഖേന നിങ്ങൾക്ക് ആരുമായി വിവരം പങ്കിടണമെന്നത് നിയന്ത്രിക്കുക.
  • ഞങ്ങളുടെ വിവിധ സേവനങ്ങളിൽ നിന്നും നിങ്ങളുടെ Google അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തെടുക്കുക.
  • പരസ്യങ്ങളിൽ ദൃശ്യമാകുന്ന സുഹൃത്തുക്കളിൽ നിന്നുള്ള ശുപാർശകളിൽ നിങ്ങളുടെ പ്രൊഫൈൽ പേരോ പ്രൊഫൈൽ ഫോട്ടോയോ ദൃശ്യമാക്കണോയെന്ന് തീരുമാനിക്കുക.

ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട കുക്കികൾ ഉൾപ്പെടെ എല്ലാ കുക്കികളും തടയാനോ അല്ലെങ്കിൽ ഞങ്ങൾ ഒരു കുക്കി സജ്ജമാക്കുമ്പോൾ സൂചിപ്പിക്കാനോ കഴിയുന്നതരത്തിൽ ബ്രൗസറിനെ സജ്ജമാക്കാൻ നിങ്ങൾക്ക് കഴിയും. എന്നിരുന്നാലും, നിങ്ങളുടെ കുക്കികൾ അപ്രാപ‌്തമാക്കിയിട്ടുണ്ടെങ്കിൽ ഞങ്ങളുടെ സേവനങ്ങളിൽ പലതും ശരിയായി പ്രവർത്തിച്ചേക്കില്ല എന്ന കാര്യം ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന്, നിങ്ങളുടെ ഭാഷ മുൻഗണനകൾ ഞങ്ങൾ ഓർത്തിരിക്കണമെന്നില്ല.

നിങ്ങൾ പങ്കിടുന്ന വിവരം

ഞങ്ങളുടെ മിക്ക സേവനങ്ങളും മറ്റുള്ളവരുമായി വിവരം പങ്കിടാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ വിവരം പൊതുവായി പങ്കിടുമ്പോൾ, അത് Google ഉൾപ്പെടെയുള്ള തിരയൽ എഞ്ചിനുകളിൽ അത് സൂചകമായി മാറിയേക്കാം എന്നത് ഓർക്കുക. നിങ്ങളുടെ ഉള്ളടക്കം പങ്കിടുന്നതിനും നീക്കംചെയ്യുന്നതിനുമുള്ള വ്യത്യസ്‌ത ഓപ്‌ഷനുകൾ ഞങ്ങളുടെ സേവനങ്ങൾ പ്രദാനംചെയ്യുന്നു.

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ആക്‌സസ്സും അപ്‌ഡേറ്റും ചെയ്യുന്നത്

നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോഴെല്ലാം നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളിലേക്കുള്ള ആക്‌സസ് നൽകുന്നതിനും ഞങ്ങൾ ലക്ഷ്യമിടുന്നു. ആ വിവരം തെറ്റാണെങ്കിൽ, അത് ദ്രുതഗതിയിൽ അപ്‌ഡേറ്റുചെയ്യുന്നതിനോ ഇല്ലാതാക്കുന്നതിനോ ഉള്ള മാർഗങ്ങൾ നൽകാൻ ഞങ്ങൾ ശ്രമിക്കും – ഞങ്ങൾക്ക് ആ വിവരങ്ങൾ നിയമാനുസൃതമായ പ്രവർത്തനത്തിനോ നിയമപരമായ ആവശ്യങ്ങൾക്കോ വേണ്ടി സൂക്ഷിക്കേണ്ടതില്ലെങ്കിൽ.

അപ്രതീക്ഷിതമായോ ക്ഷുദ്രപരമായോ ഉള്ള നാശത്തിൽ നിന്ന് വിവരങ്ങളെ പരിരക്ഷിക്കുന്ന തരത്തിൽ ഞങ്ങളുടെ സേവനങ്ങളെ പരിപാലിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇക്കാരണത്താൽ, ഞങ്ങളുടെ സേവനങ്ങളിൽ നിന്നും നിങ്ങൾ വിവരം ഇല്ലാതാക്കിയതിനുശേഷവും, ഞങ്ങളുടെ സജീവ സെർവറുകളിൽ നിന്നും ബാക്കിയായ പകർപ്പുകൾ ഞങ്ങൾ പെട്ടെന്ന് ഇല്ലാതാക്കണമെന്നില്ല, മാത്രമല്ല ഞങ്ങളുടെ ബാക്കപ്പ് സിസ്റ്റത്തിൽ നിന്ന് വിവരങ്ങൾ നീക്കംചെയ്യണമെന്നുമില്ല.

ഞങ്ങൾ പങ്കിടുന്ന വിവരം

ഇനിപ്പറയുന്ന സാഹചര്യങ്ങളിലൊന്ന് ബാധകമാകാത്ത പക്ഷം ഞങ്ങൾ വ്യക്തിഗത വിവരങ്ങൾ കമ്പനികളുമായും സ്ഥാപനങ്ങളുമായും Google-ന് പുറത്തുള്ള വ്യക്തികളുമായും പങ്കിടുകയില്ല:

  • നിങ്ങളുടെ സമ്മതത്തോടെ

    നിങ്ങളുടെ സമ്മതം ഞങ്ങൾക്ക് ലഭിച്ചാൽ മാത്രമേ കമ്പനികൾ, ഓർഗനൈസേഷനുകൾ, Google-ന് പുറത്തുള്ള വ്യക്തികൾ എന്നിവരുമായി ഞങ്ങൾ സ്വകാര്യ വിവരങ്ങൾ പങ്കിടുകയുള്ളൂ. ലോലമായ സ്വകാര്യ വിവരങ്ങൾ പങ്കിടുന്നതിനായി ഞങ്ങൾക്ക് തിരഞ്ഞെടുക്കൽ സമ്മതം ആവശ്യമാണ്.

  • ഡൊമെയ്‌ൻ അഡ്‌മിനിസ്‌ട്രേറ്റർമാർക്കൊപ്പം

    ഒരു ഡൊമെയ്ൻ അഡ്‌മിനിസ്‌ട്രേറ്ററാണ് (ഉദാഹരണത്തിന്, G Suite ഉപയോക്താക്കൾക്കായി) നിങ്ങൾക്കായി Google അക്കൗണ്ട് നിയന്ത്രിക്കുന്നതെങ്കിൽ, നിങ്ങളുടെ ഡൊമെയ്ൻ അഡ്‌മിനിസ്‌ട്രേറ്റർക്കും നിങ്ങളുടെ ഓർഗനൈസേഷനിലേക്ക് ഉപയോക്തൃ പിന്തുണ നൽകുന്ന റീസെല്ലർമാർക്കും നിങ്ങളുടെ Google അക്കൗണ്ട് വിവരത്തിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ഡൊമെയ്ൻ അഡ്‌മിനിസ്‌ട്രേറ്റർക്ക് ഇതിനെല്ലാം കഴിഞ്ഞേക്കാം:

    • നിങ്ങൾ ഇൻസ്റ്റാളുചെയ്യുന്ന അപ്ലിക്കേഷനുകളെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ പോലെ നിങ്ങളുടെ അക്കൗണ്ടിനെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ കാണുന്നതിന്.
    • നിങ്ങളുടെ അക്കൗണ്ട് പാസ്‌വേഡ് മാറ്റുന്നതിന്.
    • നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് താൽക്കാലികമായി നിർത്തുന്നതിന് അല്ലെങ്കിൽ അവസാനിപ്പിക്കുന്നതിന്.
    • നിങ്ങളുടെ അക്കൗണ്ടിന്റെ ഭാഗമായി സംഭരിച്ചിട്ടുള്ള വിവരം ആക്‌സസ്സുചെയ്യുന്നതിന് അല്ലെങ്കിൽ നിലനിർത്തുന്നതിന്.
    • ബാധകമായ നിയമം, ചട്ടം, നിയമനടപടി അല്ലെങ്കിൽ നടപ്പിലാക്കേണ്ടുന്ന ഗവൺമെന്റ് തലത്തിലുള്ള അഭ്യർത്ഥന എന്നിവ നിറവേറ്റുന്നതിനായി നിങ്ങളുടെ അക്കൗണ്ട് വിവരം സ്വീകരിക്കുന്നതിന്.
    • വിവരങ്ങളോ സ്വകാര്യതാ ക്രമീകരണങ്ങളോ ഇല്ലാതാക്കാൻ അല്ലെങ്കിൽ എഡിറ്റുചെയ്യാനുള്ള നിങ്ങളുടെ കഴിവ് നിയന്ത്രിക്കുന്നതിന്.

    കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡൊമെയ്ൻ അഡ്‌മിനിസ്‌ട്രേറ്ററിന്റെ സ്വകാര്യത നയം റഫർ ചെയ്യുക.

  • ബാഹ്യമായി പ്രോസസ്സുചെയ്യുന്നതിനായി

    ഞങ്ങളുടെ നിർദേശങ്ങൾക്കും സ്വകാര്യത നയങ്ങൾക്കും ഒപ്പം മറ്റേതെങ്കിലും ഉചിതമായ വിശ്വാസ്യത, സുരക്ഷാ നടപടികൾക്കും അനുസൃതമായും ഞങ്ങൾക്ക് വേണ്ടി ഇത് പ്രോസസുചെയ്യാൻ ഞങ്ങളുടെ അനുബന്ധങ്ങൾക്കോ മറ്റ് വിശ്വസ്‌ത ബിസിനസുകൾക്കോ അല്ലെങ്കിൽ വ്യക്തികൾക്കോ ഞങ്ങൾ സ്വകാര്യ വിവരങ്ങൾ നൽകുന്നു.

  • നിയമ കാരണങ്ങൾക്കായി

    ഇനിപ്പറയുന്ന കാര്യങ്ങൾക്കായി വിവരങ്ങൾ ആക്‌സസ്സുചെയ്യുന്നതോ ഉപയോഗിക്കുന്നതോ സൂക്ഷിക്കുന്നതോ വെളിപ്പെടുത്തുന്നതോ ന്യായമായും ആവശ്യമാണെന്ന് ഞങ്ങൾക്ക് ഉത്തമ വിശ്വാസമുണ്ടെങ്കിൽ മാത്രമേ Google-ന് പുറത്തുള്ള കമ്പനികളുമായോ ഓർഗനൈസേഷനുകളുമായോ വ്യക്തികളുമായോ വ്യക്തിപരമായോ വിവരങ്ങൾ ഞങ്ങൾ പങ്കിടുകയുള്ളൂ:

ഞങ്ങൾ പ്രസാധകർ, പരസ്യദാതാക്കൾ അല്ലെങ്കിൽ കണക്റ്റുചെയ്‌തിരിക്കുന്ന സൈറ്റുകൾ എന്നിവപോലുള്ള ഞങ്ങളുടെ പങ്കാളികളുമായും എല്ലാവരുമായും വ്യക്തിപരമായി തിരിച്ചറിയാനാവാത്ത വിവരങ്ങൾ പങ്കിടാം. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളുടെ പൊതുവായ ഉപയോഗങ്ങളെക്കുറിച്ചുള്ള ട്രെൻഡുകൾ കാണിക്കുന്നതിന് വിവരങ്ങൾ പൊതുവായി പങ്കിട്ടേക്കാം.

Google ഒരു ലയനത്തിലോ ഏറ്റെടുക്കുന്നതിലോ അസറ്റ് വിൽപ്പനയിലോ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, വ്യക്തിപരമായ വിവരങ്ങളുടെ രഹസ്യസ്വഭാവം ഞങ്ങൾ ഉറപ്പുവരുത്തുന്നത് തുടരുന്നതാണ്, മാത്രമല്ല സ്വകാര്യ വിവരങ്ങൾ കൈമാറുകയോ മറ്റൊരു സ്വകാര്യത നയത്തിന് വിധേയമാക്കുകയോ ചെയ്യുന്നതിന് മുമ്പ് ബാധകമായ ഉപയോക്താക്കൾക്ക് ഞങ്ങൾ അറിയിപ്പ് നൽകുകയും ചെയ്യും.

വിവരങ്ങളുടെ സുരക്ഷ

അംഗീകൃതമല്ലാത്ത ആക്‌സസ്, അംഗീകൃതമല്ലാത്ത വ്യത്യാസപ്പെടുത്തലുകൾ, വെളിപ്പെടുത്തലുകൾ, ഞങ്ങൾ നിലനിർത്തിയിട്ടുള്ള വിവരങ്ങളുടെ നാശം എന്നിവയിൽ നിന്ന് Google-നെയും ഞങ്ങളുടെ ഉപയോക്താക്കളെയും പരിരക്ഷിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. പ്രത്യേകിച്ച്:

  • SSL ഉപയോഗിച്ച് ഞങ്ങളുടെ സേവനങ്ങളിൽ അധികവും ഞങ്ങൾ എൻക്രിപ്റ്റ് ചെയ്യുന്നു.
  • നിങ്ങളുടെ Google അക്കൗണ്ട് ആക്‌സസ്സുചെയ്യുമ്പോൾ രണ്ട് ഘട്ട പരിശോധനയും Google Chrome-ൽ സുരക്ഷിതമായ ബ്രൗസിംഗ് സവിശേഷതയും ഞങ്ങൾ ഓഫർ ചെയ്യുന്നു.
  • സിസ്റ്റങ്ങളിലേക്കുള്ള അംഗീകൃതമല്ലാത്ത ആക്‌സസുചെയ്യലിൽ നിന്നും സംരക്ഷിക്കുന്നതിന് ഞങ്ങളുടെ വിവര ശേഖരണം, സംഭരണം, ഭൗതിക സുരക്ഷ നടപടികൾ ഉൾപ്പെടുന്ന പ്രോസസിംഗ് രീതികൾ തുടങ്ങിയവയെ ഞങ്ങൾ അവലോകനം ചെയ്യുന്നു.
  • Google ജീവനക്കാർക്കും ഞങ്ങൾക്ക് വ്യക്തിപരമായ വിവരങ്ങൾ പ്രോസസ്സുചെയ്യുന്നതിനായി അത് അറിഞ്ഞിരിക്കേണ്ട കരാറുകാർക്കും ഏജന്റുമാർക്കും, മാത്രമായി വ്യക്തിപരമായ വിവരങ്ങളിലേക്കുള്ള ആക്‌സസ് ഞങ്ങൾ നിയന്ത്രിക്കുന്നു, മാത്രമല്ല കർശനമായ കരാറടിസ്ഥാനത്തിന് വിധേയമായി രഹസ്യ സ്വഭാവം പാലിക്കേണ്ട ചുമതലയുള്ളവർ അതിൽ പരാജയപ്പെടുകയാണെങ്കിൽ അവർക്കെതിരെ നടപടികൾ എടുക്കുകയോ സേവനത്തിൽ നിന്ന് പുറത്താക്കുകയോ ചെയ്‌തേക്കാം.

ഈ സ്വകാര്യതാ നയം ബാധകമാകുന്നത് എപ്പോഴാണ്

ഞങ്ങളുടെ സ്വകാര്യത നയം, YouTube ഉൾപ്പെടെ Google LLCഉം അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഓഫർ ചെയ്‌തിരിക്കുന്ന എല്ലാ സേവനങ്ങൾക്കും Google, Android ഉപകരണങ്ങളിൽ നൽകിയിരിക്കുന്ന സേവനങ്ങൾക്കും മറ്റ് സൈറ്റുകളിൽ ഓഫർ ചെയ്‌തിരിക്കുന്ന സേവനങ്ങൾക്കും (ഞങ്ങളുടെ പരസ്യം ചെയ്യൽ സേവനങ്ങൾ പോലുള്ളവ) ബാധകമാണ്, എന്നാൽ ഈ സ്വകാര്യത നയവുമായി സംയോജിപ്പിച്ചിട്ടില്ലാത്ത പ്രത്യേക സ്വകാര്യത നയങ്ങളുള്ള സേവനങ്ങളെ ഒഴിവാക്കുന്നു.

മറ്റ് കമ്പനികൾ അല്ലെങ്കിൽ വ്യക്തികൾ നിങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്ന സേവനങ്ങളിൽ, നിങ്ങളുടെ തിരയലിൽ ദൃശ്യമാകാൻ സാധ്യതയുള്ള ഉൽപ്പന്നങ്ങളിൽ അല്ലെങ്കിൽ സൈറ്റുകളിൽ, Google സേവനം ഉൾപ്പെടുന്ന മറ്റ് സൈറ്റുകൾ അല്ലെങ്കിൽ ഞങ്ങളുടെ സേവനത്തിൽ ലിങ്കുചെയ്‌തിരിക്കുന്ന മറ്റ് സൈറ്റുകൾ എന്നിവയിൽ ഞങ്ങളുടെ സേവനം ബാധകമാവില്ല. ഞങ്ങളുടെ സേവനങ്ങളിൽ പരസ്യം ചെയ്യുന്നതും അനുയോജ്യമായ പരസ്യങ്ങൾ ഓഫർ ചെയ്യുന്നതിനായി കുക്കികൾ, പിക്‌സൽ ടാഗുകൾ, മറ്റ് സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിക്കുന്നതുമായ മറ്റ് കമ്പനികളുടെയും ഓർഗനൈസേഷനുകളുടെയും വിവര വ്യവഹാരങ്ങൾ ഞങ്ങളുടെ സ്വകാര്യത നയത്തിൽ ഉൾപ്പെടുന്നില്ല.

നിയമ അധികൃതരുമായുള്ള വിധേയത്വവും സഹകരണവും

ഞങ്ങളുടെ സ്വകാര്യതാ നയം പാലിക്കുന്നുണ്ടോയെന്ന് പതിവായി ഞങ്ങൾ അവലോകനം ചെയ്യും. EU-US, Swiss-US Privacy Shield Frameworks എന്നിവയടക്കം നിരവധി സ്വയം നിയന്ത്രിത ഫ്രെയിംവർക്കുകൾ ഞങ്ങൾ കർശനമായി പാലിക്കുന്നു. ഞങ്ങൾക്ക് നിയമാനുസൃതമായ രേഖാമൂലമുള്ള പരാതികൾ ലഭിക്കുമ്പോൾ, തുടർനടപടിയ്‌ക്കായി പരാതിക്കാരനെ ഞങ്ങൾ ബന്ധപ്പെടും. ഞങ്ങളുടെ ഉപയോക്താക്കളുമായി ഞങ്ങൾക്ക് നേരിട്ട് പരിഹരിക്കാനാകാത്ത വ്യക്തിഗത ഡാറ്റ കൈമാറ്റം സംബന്ധിച്ച പരാതികളെല്ലാം പരിഹരിക്കുന്നതിന്, ഞങ്ങൾ പ്രാദേശിക ഡാറ്റ പരിരക്ഷാ അധികാരികൾ ഉൾപ്പെടെ, ഉചിതമായ കാര്യനിർവ്വഹണ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നു.

മാറ്റങ്ങള്‍‌

ഞങ്ങളുടെ സ്വകാര്യനയത്തിന് കാലാനുസൃതമായ മാറ്റം ഉണ്ടാകാം. നിങ്ങളുടെ വ്യക്തമായ അനുമതി ഇല്ലാതെ ഈ സ്വകാര്യത നയത്തിനുകീഴിലുള്ള അവകാശങ്ങൾ ഞങ്ങൾ കുറയ്‌ക്കുന്നതല്ല. ഏതുവിധത്തിലുള്ള സ്വകാര്യത നയ മാറ്റങ്ങളും ഞങ്ങൾ ഈ പേജിൽ പോസ്റ്റുചെയ്യും, മാറ്റങ്ങൾ പ്രധാനപ്പെട്ടതാണെങ്കിൽ ഞങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പ് നൽകുന്നതാണ് (ചില നിർദ്ദിഷ്‌ട സേവനങ്ങൾക്കായി, സ്വകാര്യത നയ മാറ്റങ്ങളുടെ ഇമെയിൽ അറിയിപ്പ് എന്നിവ ഉൾപ്പെടെ). ഈ സ്വകാര്യത നയത്തിന്റെ മുൻ പതിപ്പുകളെ ഞങ്ങൾ നിങ്ങളുടെ അവലോകനത്തിനായി ഒരു ആർക്കൈവിൽ സൂക്ഷിക്കുകയും ചെയ്യുന്നു.

നിർദ്ദിഷ്‌ട ഉൽപ്പന്ന രീതികൾ

നിങ്ങൾ ഉപയോഗിക്കാവുന്ന ചില Google ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വിധേയമായി നിർദ്ദിഷ്‌ട സ്വകാര്യത വ്യവഹാരങ്ങളെ ഇനിപ്പറയുന്ന അറിയിപ്പുകൾ വിശദമാക്കുന്നു:

ഞങ്ങളുടെ ഏറ്റവും പ്രചാരമുള്ള ചില സേവനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, Google ഉൽപ്പന്ന സ്വകാര്യതാ ഗൈഡ് സന്ദർശിക്കാം.

ഇനിപ്പറയുന്നവയുൾപ്പെടെ Google-ന്റെ നയങ്ങളും തത്വങ്ങളും അടങ്ങുന്ന പേജുകളിൽ പിന്നീട് ഉപയോഗപ്രദമാകുന്ന സ്വകര്യതയും സുരക്ഷതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടെത്താനാകും:

Google ആപ്സ്
പ്രധാന മെനു